October 9, 2026

നടിയെ ആക്രമിച്ച കേസില്‍ വിചാരണനടപടി നീളുന്നു; റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതായി പരാതി. മാധ്യമപ്രവര്‍ത്തകന്‍ എം.ആര്‍. അജയന്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാര്‍ ആണ് റിപ്പോര്‍ട്ട് തേടിയത്. Also Read: ദുരന്ത ഭൂമിയായി ഉത്തരാഖണ്ഡ്; ഗര്‍ഭിണികളെ എയര്‍ ലിഫ്റ്റ് ചെയ്ത് സൈന്യം 2018ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസിന്റെ വിചാരണ ഇപ്പോള്‍ അന്തമിഘട്ടത്തിലാണ്. പള്‍സര്‍ സുനി, നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍.

ദുരന്ത ഭൂമിയായി ഉത്തരാഖണ്ഡ്; ഗര്‍ഭിണികളെ എയര്‍ ലിഫ്റ്റ് ചെയ്ത് സൈന്യം

ഡെറാഡൂണ്‍: മിന്നല്‍ പ്രളയം മൂലം ദുരന്തഭൂമിയായി മാറിയ ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തില്‍ നിന്ന് രാത്രി തിരച്ചില്‍ പുരനരാരംഭിച്ചു. രണ്ട് ഗര്‍ഭിണികളെ സൈന്യം എയര്‍ ലിഫ്റ്റ് ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് സഹായം ചെയ്ത് വരികയാണ്. Also Read: ധര്‍മ്മസ്ഥല കേസ്: പതിമൂന്നാം പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ആലോചന കനത്ത മഴയ്ക്ക പിന്നാലെ ഇന്നലെ തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. കാലാവസ്ഥാ അനുകൂലമായതിനാല്‍ തിരച്ചില്‍ പുരനരാരംഭിച്ചിട്ടുണ്ട്. ഹര്‍സില്‍, ധരാലി എന്നീ ദുരിതബാധിത പ്രദേശങ്ങളില്‍നിന്നുള്ള താമസക്കാരെ മാറ്റ്ലിയിലേക്കു വിമാനത്തില്‍ കൊണ്ടുപോയി ഒഴിപ്പിക്കല്‍ […]

ധര്‍മ്മസ്ഥല കേസ്: പതിമൂന്നാം പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ആലോചന

ബെംഗളൂരു: പതിമൂന്നാം പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കില്‍ ധര്‍മ്മസ്ഥലയില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നുവെന്ന് സര്‍ക്കാര്‍. പതിമൂന്നാമത്തെ പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കില്‍ എസ്‌ഐടി അന്വേഷണം അവസാനിപ്പിക്കേണ്ടി വരുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മന്ത്രിസഭയില്‍ ആലോചിച്ച് ഉചിത തീരുമാനം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. Also Read; മിന്നല്‍ പരിശോധന; 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ കണ്ടെത്തി പ്രത്യേക അന്വേഷണ സംഘത്തലവനെ ആഭ്യന്തരമന്ത്രി വിളിച്ചു വരുത്തി. അന്വേഷണം തുടരുന്നതിലെ ഔചിത്യം ആരാഞ്ഞു. അതേസമയം, ഇന്നലത്തെ തെരച്ചിലും വിഫലമായിരുന്നു. മണ്ണ് നീക്കി ജിപിആര്‍ ഉപയോഗിച്ച് […]

മിന്നല്‍ പരിശോധന; 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ കണ്ടെത്തി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്ത് വിവധയിടങ്ങളില്‍ നിന്ന് വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. ഓപ്പറേഷന്‍ ലൈഫ് എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 16,565 ലിറ്റര്‍ വെളിച്ചെണ്ണയാണ് ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ നിന്ന് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍  ഇനിയും പരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. Also Read: വിവാദങ്ങള്‍ക്കിടെ തൃശൂരിലെത്തി സുരേഷ് ഗോപി; മാധ്യമങ്ങളോട് പ്രതികരിച്ചില്ല ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. വെളിച്ചെണ്ണയുടെ വില വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ഭക്ഷ്യസുരക്ഷാ […]

വിവാദങ്ങള്‍ക്കിടെ തൃശൂരിലെത്തി സുരേഷ് ഗോപി; മാധ്യമങ്ങളോട് പ്രതികരിച്ചില്ല

തൃശൂര്‍: വിവാദങ്ങള്‍ക്കിടെ തൃശൂരിലെത്തി സുരേഷ് ഗോപി. രാവിലെ 9.30 ഓടെ വന്ദേഭാരതിലാണ് അദ്ദേഹം എത്തിയത്. മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവില്‍ തൃശൂരിലെത്തിയിരുന്നത്. വലിയ പോലീസ് സുരക്ഷയോടെയാണ് അദ്ദേഹം റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് എത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേരെ അദ്ദേഹം പോകുന്നത് ഇന്നലെ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ കാണാനാണ്. അശ്വിനി ആശുപത്രിലാണ് ബിജെപി പ്രവര്‍ത്തകര്‍ ചികിത്സയില്‍ കഴിയുന്നത്. മാധ്യമങ്ങളുടെ […]

‘തെരുവ് നായ്ക്കളോട് അനുകമ്പ വേണം’; തെരുവു നായ്ക്കളെ പിടികൂടാനുളള സുപ്രീം കോടതി നിര്‍ദേശത്തിനെതിരെ രാഹുല്‍ ഗാന്ധി

ഡല്‍ഹി: തെരുവു നായ്ക്കളെ പിടികൂടാനുളള സുപ്രീം കോടതി നിര്‍ദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അനുകമ്പയില്ലാത്ത നടപടിയെന്നാണ് രാഹുല്‍ ഗാന്ധി സമൂഹ മാധ്യമത്തില്‍ കുറിച്ചത്. മിണ്ടാപ്രാണികളെ ഒഴിവാക്കേണ്ട പ്രശ്‌നമായല്ല ഇത് കാണേണ്ടത്. മനുഷ്യത്വ നയത്തില്‍ നിന്ന് പിന്നോട്ടു നടക്കലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. Also Read; പാംപ്ലാനിക്കെതിരായ വിമര്‍ശനം; ഗോവിന്ദന്‍മാഷ് ഗോവിന്ദച്ചാമിയെ പോലെ സംസാരിക്കുന്നു അതേസമയം, തെരുവുനായ ശല്യം സംബന്ധിച്ച സുപ്രീം കോടതി വിധി കേരളത്തിലും നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള തെരുവുനായ്ക്കളെ […]

പാംപ്ലാനിക്കെതിരായ വിമര്‍ശനം; ഗോവിന്ദന്‍മാഷ് ഗോവിന്ദച്ചാമിയെ പോലെ സംസാരിക്കുന്നു

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കത്തോലിക്കാ കോണ്‍ഗ്രസ്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ വിമര്‍ശിച്ചിരുന്നു ഇതിനെതിരെയാണ് ഇപ്പോള്‍ കേരള കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എം വി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയില്‍ കുറ്റപ്പെടുത്തി. പ്രസ്ഥാവന തിരുത്തണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെ. […]

കള്ളവോട്ട്; ജനാധിപത്യ വിശ്വാസികളെ സുരേഷ്ഗോപിയും ബിജെപിയും വിഡ്ഢികളാക്കി – നാഷണല്‍ ലീഗ്

തൃശ്ശൂര്‍ : തൃശ്ശൂര്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും, വോട്ടര്‍ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കണമെന്നും നാഷണല്‍ ലീഗ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നാഷണല്‍ ലീഗ് തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ടും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സയ്യിദ് ഷബീല്‍ ഐദ്‌റൂസി തങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. Also Read: നിവിന്‍ പോളിക്കെതിരായ വഞ്ചന കേസിന് സ്‌റ്റേ കള്ളവോട്ടുകള്‍ക്കും, വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കും, ഇരട്ട വോട്ടുകള്‍ക്കും തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്, മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്ത ആയിരക്കണക്കിന് പേരെയാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. ബിജെപിയുടെ […]

നിവിന്‍ പോളിക്കെതിരായ വഞ്ചന കേസിന് സ്‌റ്റേ

കൊച്ചി: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനുമെതിരായ വഞ്ചന കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരില്‍ രണ്ട് കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. ഷംനാസ് എന്ന വ്യക്തിയാണ് തലയോലപ്പറമ്പ് പൊലീസിന് പരാതി നല്‍കിയത്. Also Read: വീണ്ടും റിസോര്‍ട്ട് വിവാദം; ഇ പി ജയരാജനെ വിടാതെ പി ജയരാജന്‍ എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ മഹാവീര്യര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന ഷംനാസ്. വഞ്ചനയിലൂടെ തന്റെ […]

വീണ്ടും റിസോര്‍ട്ട് വിവാദം; ഇ പി ജയരാജനെ വിടാതെ പി ജയരാജന്‍

തിരുവനന്തപുരം: സിഎമ്മില്‍ വീണ്ടും വൈദേകം റിസോര്‍ട്ട് വിവാദം. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളില്‍ നടപടി വേണമെന്ന് കഴിഞ്ഞ സിപിഐഎം സംസ്ഥാന സമിതിയിലും പി ജയരാജന്‍ ആവശ്യപ്പെട്ടു. Also Read: കോഴിക്കോട് എടിഎം തകര്‍ക്കാന്‍ ശ്രമം; പ്രതി പിടിയില്‍ താന്‍ നേരത്തെ ഉന്നയിച്ച വിഷയത്തില്‍ എന്ത് നടപടി എടുത്തെന്നും പി ജയരാജന്‍ ആരാഞ്ഞു. ഇത് പാര്‍ട്ടിയുടെ പരിഗണനയിലാണെന്നും പല കാരണങ്ങളാല്‍ ചര്‍ച്ച നീണ്ടുപോയതാണെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നല്‍കിയ മറുപടി. പി ജയരാജന്‍ പാര്‍ട്ടിയില്‍ ആരോപണം […]