October 9, 2026

കോഴിക്കോട് എടിഎം തകര്‍ക്കാന്‍ ശ്രമം; പ്രതി പിടിയില്‍

കോഴിക്കോട്: എടിഎം കൗണ്ടര്‍ തകര്‍ത്തുള്ള കവര്‍ച്ചാശ്രമം തടഞ്ഞ് കോഴിക്കോട് കുന്നമംഗലം പോലീസ്. ചാത്തമംഗലം കളതോടില്‍ കവര്‍ച്ചാശ്രമം നടത്തിയ അസം സ്വദേശി ബാബുല്‍ (25) പോലീസ് പിടിയിലായി. രാത്രികാല പരിശോധനയ്ക്കിറങ്ങിയ പോലീസ് ഷട്ടറുകളുടെ പൂട്ട് തുറന്നതായി കണ്ട് പരിശോധന നടത്തിയപ്പോഴാണ് കൗണ്ടറിന് അകത്തുനിന്ന് പ്രതിയെ പിടികൂടിയത്. പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് പ്രതി എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത്. Also Read; താല്‍ക്കാലിക വിസി നിയമനം ചട്ടവിരുദ്ധം; കേരളം സുപ്രീംകോടതിയില്‍

താല്‍ക്കാലിക വിസി നിയമനം ചട്ടവിരുദ്ധം; കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വി.സി നിയമനത്തിനെതിരെ ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേസ് നാളെ പരിഗണിക്കും. താല്‍ക്കാലിക വി.സി നിയമനം ചട്ടവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരുമായി കൂടിയാലോചിക്കാതെയാണ് ഗവര്‍ണര്‍ തീരുമാനമെടുത്തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. Also Read: തൃശ്ശൂര്‍ വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട്; രണ്ട് ഫ്ളാറ്റില്‍ നിന്നുമാത്രം 117 വോട്ടുകള്‍ ചേര്‍ത്തുവെന്ന് കോണ്‍ഗ്രസ് ഡോ.സിസ തോമസിനു ഡിജിറ്റല്‍ സര്‍വകലാശാലയിലും കെ.ശിവപ്രസാദിനു സാങ്കേതിക സര്‍വകലാശാലയിലും (കെടിയു) താല്‍ക്കാലിക വി.സിമാരായി 6 മാസത്തേക്കു കൂടി പുനര്‍നിയമനം നല്‍കി […]

തൃശ്ശൂര്‍ വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട്; രണ്ട് ഫ്ളാറ്റില്‍ നിന്നുമാത്രം 117 വോട്ടുകള്‍ ചേര്‍ത്തുവെന്ന് കോണ്‍ഗ്രസ്

തൃശ്ശൂര്‍: തൃശ്ശൂരിലെ വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് നടന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പൂങ്കുന്നം ശങ്കരംകുളങ്ങരയിലെ ഫ്ളാറ്റില്‍ മാത്രം 79 പേരെ ക്രമരഹിതമായി പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് വിവരം. തൊട്ടടുത്ത ബൂത്തില്‍ 38 വോട്ടുകളും ചേര്‍ത്തു. ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതിനാല്‍ ഇവര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന് കോണ്‍ഗ്രസ് നേതാവും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറുമായ വത്സല ബാബുരാജ് പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അനധികൃതമായി ചേര്‍ത്തവരില്‍ ഒരാള്‍ മാത്രമാണ് വോട്ട് ചെയ്തതെന്നാണ് അറിയാന്‍ […]

ശക്തമായ മഴയ്ക്ക് സാധ്യത; തൃശൂരില്‍ നാളെ യെല്ലോ അലര്‍ട്ട്

തൃശൂര്‍: സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, എറണാകുളം, കോട്ടയം, കാസര്‍കോട് എന്നീ ജില്ലകളിലായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. Also Read: കോലിയും രോഹിതും ഉടന്‍ വിരമിക്കില്ല: ബിസിസിഐ ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ആന്ധ്രാ- ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ആഴ്ച അവസാനത്തോടെ സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. […]

കോലിയും രോഹിതും ഉടന്‍ വിരമിക്കില്ല: ബിസിസിഐ

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം വിരാട് കോലിയും രോഹിത് ശര്‍മയും വിരമിക്കുമെന്ന് അഭ്യൂഹങ്ങല്‍ തള്ളി ബിസിസിഐ. 2027 ഏകദിന ലോകകപ്പുവരെ 2 സൂപ്പര്‍താരങ്ങള്‍ക്കും ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കിയേക്കില്ലെന്നുമുള്ള റിപ്പോര്‍ട്ടും ബിസിസിഐ തള്ളി. ഇരുവരുടെയും വിരമിക്കലിനെ കുറിച്ച് ആലോചനകളില്ലെങ്കിലും ഈ വര്‍ഷത്തെ ഏഷ്യാ കപ്പിനും അടുത്തവര്‍ഷത്തെ ട്വന്റി20 ലോകകപ്പിനും മികച്ച ടീമിനെ ഒരുക്കുകയാണ് നിലവിലെ പ്രധാന ലക്ഷ്യമെന്ന് ബിസിസിഐ അറിയിച്ചു. Also Read: തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് നടത്തിയ പ്രതിപക്ഷ മാര്‍ച്ചില്‍ സംഘര്‍ഷം; എം.പിമാരെ അറസ്റ്റ് ചെയ്ത് നീക്കി ടെസ്റ്റ്, […]

തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് നടത്തിയ പ്രതിപക്ഷ മാര്‍ച്ചില്‍ സംഘര്‍ഷം; എം.പിമാരെ അറസ്റ്റ് ചെയ്ത് നീക്കി

ഡല്‍ഹി: പ്രതിപക്ഷ എംപിമാര്‍ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാര്‍ച്ചില്‍ പങ്കെടുത്തു. പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ബാരിക്കേഡ് ചാടിക്കടക്കാന്‍ എംപിമാര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് തടഞ്ഞത്. പോലീസുമായി ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് എംപിമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. Also Read; നിമിഷപ്രിയ കേസ്: കാന്തപുരവുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരന്‍ ഭരണഘടന സംരക്ഷിക്കാനുള്ള സമരമെന്നാണ് രാഹുല്‍ ഗാന്ധി […]

നിമിഷപ്രിയ കേസ്: കാന്തപുരവുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരന്‍

കോഴിക്കോട്: നിമിഷപ്രിയ കേസില്‍ ‘ക്രെഡിറ്റ് വേണ്ടെന്ന’ കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനക്കെതിരെ വിമര്‍ശനമുയര്‍ത്തി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഇവര്‍ സത്യത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണെന്നും ഫത്താഹ് മഹ്ദി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റില്‍ മലയാള മാധ്യമവാര്‍ത്തകളടക്കം പങ്കുവെച്ച് കാന്തപുരത്തിന്റെ വാദങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിച്ചിരിക്കയാണ് ഫത്താഹ്. Also Read; ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു ‘നല്ലവരായ എല്ലാവരും അതിനെ സ്വാഗതം ചെയ്തു. അതിനിടെ […]

ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഗാസ: ഗാസയില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയിലെ അനസ് അല്‍ ഷരീഫ് ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. അല്‍ ഷിഫ ആശുപത്രിക്കു സമീപുള്ള മാധ്യമപ്രവര്‍ത്തകരുടെ ടെന്റിലാണ് ആക്രമണം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അനസ് അല്‍ ഷരീഫ് ഹമാസ് പ്രവര്‍ത്തകനാണെന്നും മാധ്യമപ്രവര്‍ത്തകനായി നടിക്കുകയായിരുന്നു എന്നുമാണ് ഇസ്രയേല്‍ പ്രതികരിച്ചത്. ഇയാള്‍ ആക്രമണം നടത്തുന്ന സംഘത്തലവന്‍ ആണെന്നും ഇസ്രയേല്‍ ആരോപിച്ചായിരുന്നു ആക്രമണം. മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് അല്‍ ജസീറ […]

ബലാത്സംഗക്കേസ്; റാപ്പര്‍ വേടനെതിരെ ലുക്കൗട്ട് നോട്ടീസ്

കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍പോയ വേടനെതിരെ (ഹിരണ്‍ദാസ് മുരളി) ലുക്കൗട്ട നോട്ടീസ്. വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാന്‍ ആണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടത്. Also Read: കള്ളനായി ചിത്രീകരിച്ചു, പിന്നില്‍ നിന്ന് കുത്തുമെന്നും കരുതിയില്ല: ഡോ.ഹാരിസ് ചിറക്കല്‍ ബലാത്സംഗ പരാതിയുമായി യുവതി രംഗത്തെത്തിയതിന് പിന്നാലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുശേഷം വേടന്‍ എവിടെ എന്ന് ആര്‍ക്കും അറിയില്ല. നിരവധി സംഗീത ഷോകള്‍ റദ്ദാക്കി. ഹൈക്കോടതി വേടന്റെ അറസ്റ്റ് തടയാത്ത സാഹചര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഈ മാസം 18ന് ആണ് വേടന്റെ […]

കള്ളനായി ചിത്രീകരിച്ചു, പിന്നില്‍ നിന്ന് കുത്തുമെന്നും കരുതിയില്ല: ഡോ.ഹാരിസ് ചിറക്കല്‍

തിരുവനന്തപുരം: അറിയാവുന്നവര്‍ സഹായിച്ചില്ലെന്നും ഒന്നോ രണ്ടോ ആളുകള്‍ കൂടെ നിന്നില്ലെന്നും ഡോ. ഹാരിസ് ചിറക്കല്‍. പിന്നില്‍ നിന്ന് കുത്തുമെന്ന് കരുതിയില്ലെങ്കിലും ലോകം മുഴുവനും കള്ളനായി ചിത്രീകരിച്ചുവെന്നും ഡോ.ഹാരിസ് ചിറക്കല്‍ പറയുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തന്നോട് ചോദിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാമായിരുന്നുവെന്നും ചികിത്സയില്‍ കഴിയുന്നതിനിടെ തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കിയെന്നും പ്രിന്‍സിപ്പലിന്റെയും സൂപ്രണ്ടിന്റെയും വാര്‍ത്താസമ്മേളനം തന്നെ ഞെട്ടിച്ചുവെന്നും ഹാരിസ് പറഞ്ഞു. ആര്‍ക്കെതിരെയും ഒരു പരാതിയുമായി മുന്നോട്ടില്ലെന്നും ഡോ. ഹാരിസ് കൂട്ടിച്ചേര്‍ത്തു. ഇനിയും […]