October 9, 2026

ഇന്ത്യയ്ക്ക് വീണ്ടും തീരുവ ചുമത്തി ട്രംപ്; ആകെ തീരുവ 50%

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വീണ്ടും തീരുവ ചുമത്തി ട്രംപ്. 25% തീരുവയാണ് യുഎസ് ഇന്ത്യയ്ക്ക് ചുമത്തിയത്. ഇതോടെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു മേലുള്ള ആകെ തീരുവ 50% ആയി. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം തീരുവ ഇന്ത്യയ്ക്കാണ്. Also Read: പള്ളിപ്പുറം തിരോധാനക്കേസ്; സെബാസ്റ്റിയന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും തീരുവ പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിനാണ് ഇന്ത്യയ്ക്കു പിഴ കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ നടപടി മോസ്‌കോയെ യുക്രെയ്ന്‍ യുദ്ധത്തിന്റെ […]

പള്ളിപ്പുറം തിരോധാനക്കേസ്; സെബാസ്റ്റിയന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ആലപ്പുഴ: ഏറ്റുമാനൂര്‍ ജയ്‌നമ്മ തിരോധാന കേസില്‍ പ്രതി സിഎം സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒരാഴ്ച നീണ്ട കസ്റ്റഡി കാലാവധിയില്‍ പല തവണ ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യന്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടില്ല. ആദ്യം ഡിഎന്‍എ പരിശോധനയ്ക്ക് അയച്ച ശരീര അവശിഷ്ടങ്ങളുടെ ഫലം കിട്ടുന്ന മുറയ്ക്ക് ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കൂടാതെ ആലപ്പുഴയിലെ കേസുകളന്വേഷിക്കുന്ന ക്രൈബ്രാഞ്ച് സംഘവും ഇയാളെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കിയേക്കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് […]

അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം; നടപടിയ്‌ക്കൊരുങ്ങി സ്‌കൂള്‍ മാനേജ്‌മെന്റ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഴ്ച വരുത്തിയത് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്നും വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ മാനേജ്‌മെന്റ്. സംഭവത്തില്‍ പ്രധാനധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം സ്‌കൂള്‍ മാനേജ്‌മെന്റ് തള്ളി. Also Read: സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് 75,000 കടന്നു റാന്നി നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂള്‍ യു.പി വിഭാഗം അധ്യാപിക ലേഖ രവീന്ദ്രന്റെ 13 വര്‍ഷത്തെ ശമ്പള കുടിശ്ശിക വിദ്യാഭ്യാസ ഓഫിസില്‍ നിന്ന് തടഞ്ഞുവെച്ചതില്‍ മനംനൊന്താണ് […]

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് 75,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി. എക്കാലത്തെയും ഉയര്‍ന്ന വിലയായ 75,040 രൂപയാണ് ഇന്ന് ഒരു പവന്റെ വില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 9380 രൂപയായി. ഇതിന് മുമ്പ് ജൂലൈ 23നാണ് പൊന്നിന് ഈ റെക്കോഡ് വില ലഭിച്ചത്. ഇന്നലെ ഗ്രാമിന് 80 രൂപ കൂടി 9370 രൂപയിലും പവന് 640 രൂപ വര്‍ധിച്ച് 74,960 രൂപയുമായിരുന്നു. 74,360 രൂപയായിരുന്നു തിങ്കളാഴ്ച സംസ്ഥാനത്തെ സ്വര്‍ണവില. Also Read; അമേരിക്കയില്‍ […]

അമേരിക്കയില്‍ വീണ്ടും ഭൂചലനം; 2.7 തീവ്രത, ആളപായമില്ല

ന്യൂയോര്‍ക്: ന്യൂ ജേഴ്സിയിലെ ഹില്‍സ്‌ഡേലിന് സമീപം ഭീചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയത്. ന്യൂ ജേഴ്‌സി നഗരത്തിലാകെയും ന്യൂയോര്‍ക് നഗരത്തിലും പ്രകമ്പനം അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. Also Read: മുംബൈ സിറ്റി മുന്‍ പരിശീലകന്‍ യോര്‍ഗെ കോസ്റ്റ അന്തരിച്ചു ഭൂചലനത്തില്‍ ആളപായവും നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ല. അമേരിക്കയില്‍ പ്രാദേശിക സമയം ഓഗസ്റ്റ് 5 ഉച്ചയോടെയാണ് ഭൂചലനം ഉണ്ടായത്. തീവ്രത കുറഞ്ഞ ഭൂചലനമാണെങ്കിലും പ്രകമ്പനം അനുഭവപ്പെട്ട ഇടങ്ങളില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും പ്രദേശത്ത ഭൂചലനം ഉണ്ടായിരുന്നു. ജൂലൈ 22 […]

മുംബൈ സിറ്റി മുന്‍ പരിശീലകന്‍ യോര്‍ഗെ കോസ്റ്റ അന്തരിച്ചു

ലിസ്ബണ്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിയുടെ മുന്‍പരിശീലകന്‍ യോര്‍ഗെ കോസ്റ്റ (53) അന്തരിച്ചു. പോര്‍ച്ചുഗല്‍ ക്ലബ് പോര്‍ട്ടോയുടെ ഇതിഹാസ താരം കൂടിയാണ് യോര്‍ഗെ കോസ്റ്റ. Also Read: ഉത്തരകാശിയിലെ മിന്നല്‍ പ്രളയം; രക്ഷാദൗത്യം അതീവ ദുഷ്‌കരം ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2018-19 സീസണിലാണ് കോസ്റ്റ മുംബൈ സിറ്റിയെ പരിശീലിപ്പിച്ചത്. 39 കളിയില്‍ ടീമിനെ ഇറക്കിയതില്‍ 17 ജയവും എട്ടുസമനിലയും നേടി. 14 മത്സരങ്ങളില്‍ തോറ്റു. കരിയറില്‍ 16 ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗും യുവേഫ കപ്പും ഇന്റര്‍ […]

ഉത്തരകാശിയിലെ മിന്നല്‍ പ്രളയം; രക്ഷാദൗത്യം അതീവ ദുഷ്‌കരം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഖീര്‍ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന എന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കി. നിലവില്‍ പ്രളയബാധിത പ്രദേശത്തെ കാര്യങ്ങള്‍ ഏകീകരിക്കുന്നതിനുള്ള അടിയന്തര യോഗം ചേര്‍ന്നിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ സേന. ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഇന്നലെ ഉച്ചയോടെ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ നാല് പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. 130 പേരെ രക്ഷപ്പെടുത്തി. പ്രളയത്തില്‍ ഉത്തരാഖണ്ഡിലെ പുരാതന ശിവക്ഷേത്രമായ കല്‍പ കേദാറിന്റെ ബാക്കി അവശിഷ്ടങ്ങള്‍ ഖീര്‍ നദിയില്‍ കണ്ടെത്തി […]

ചോദ്യത്തിന് മറുപടി ചിരിയും മൗനവും മാത്രം, തെളിവെടുപ്പിലും ചോദ്യം ചെയ്യലിലും കൂസലില്ലാതെ സെബാസ്റ്റിയന്‍

ആലപ്പുഴ: കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മയുടെ തിരോധാനകേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യനുമായുള്ള തെളിവെടുപ്പും ചോദ്യം ചെയ്യലും ഇന്നും തുടരും. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് സെബാസ്റ്റിയന്‍ മറുപടിനല്‍കുന്നില്ലെന്നു മാത്രമല്ല ഒരു കൂസലുമില്ലാതെ ചിരിയും മൗനവും മാത്രമാണ് ഉത്തരം. Also Read; നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടില്‍ സെബാസ്റ്റ്യനെ എത്തിച്ച് ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ കൂടുതല്‍ അസ്ഥിക്കഷ്ണങ്ങളും സ്ത്രീകളുടെ വസ്ത്രത്തിന്റെ ഭാഗങ്ങളും സ്ത്രീകള്‍ ഉപയോഗിക്കുന്ന ബാഗും ലഭിച്ചിരുന്നു. ഇവയും പുരയിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച വെള്ളവും […]

നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. ഇന്നലെ രാത്രി 11.50ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക-ഹൃദയ സംബന്ധമായ രോഗം ഇന്നലെ രാത്രി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. Also Read: അതിതീവ്രമഴ; 3 ജില്ലയില്‍ റെഡ് അലര്‍ട്ട് 4 വര്‍ഷമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച 5ന് പാളയം മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍. ഭാര്യ: അയിഷ അബ്ദുല്‍ അസീസ്. മക്കള്‍: അജിത് ഖാന്‍, ഷമീര്‍ഖാന്‍. മരുമകള്‍: ഹന. നടന്‍ പ്രേംനസീറിന്റെയും […]

അതിതീവ്രമഴ; 3 ജില്ലയില്‍ റെഡ് അലര്‍ട്ട്

തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ, 3 ജില്ലകളില്‍ റെഡ് അലര്‍ട്ടും 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടുമാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. […]