October 18, 2026

‘100 വീടുകള്‍ വെച്ച് നല്‍കാന്‍ ഇപ്പോഴും തയ്യാറാണ് , കേരളം ഇതുവരെ മറുപടി നല്‍കിയിട്ടില്ല’; മുഖ്യമന്ത്രിക്ക് കത്തയച്ച് സിദ്ധരാമയ്യ

ബംഗളൂരു: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ കേരള സര്‍ക്കാരില്‍ നിന്ന് ഇതുവരെ മറുപടി നല്‍കിയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യങ്ങള്‍ ചൂണ്ടികാണിച്ച് സിദ്ധരാമയ്യ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. Also Read ; കരുവന്നൂര്‍ ബാങ്കില്‍ വീണ്ടും ഇഡി ; അനധികൃത വായ്പയെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി 100 വീടുകള്‍ വെച്ച് നല്‍കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നുവെന്നാണ് കത്തില്‍ സിദ്ധരാമയ്യ വ്യക്തമാക്കുന്നത്.ഇതുമായി ബന്ധപ്പെട്ട […]

കരുവന്നൂര്‍ ബാങ്കില്‍ വീണ്ടും ഇഡി ; അനധികൃത വായ്പയെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം

തൃശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ബാങ്കിന്റെ പരിധിക്ക് പുറത്തുള്ളവര്‍ എടുത്ത ലോണിന്റെ വിശദാംശങ്ങളാണ് ഇഡി ശേഖരിച്ചു. കൂടാതെ അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നീക്കമുണ്ട്. ഇതിന് മുന്നോടിയായി ബാങ്കിലെത്തി മേല്‍വിലാസം ശേഖരിച്ചു. Also Read ; വഴിതടഞ്ഞുള്ള സിപിഎം സമ്മേളനം ; പോലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി അതേസമയം കരുവന്നൂര്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ഇഡിയുടെ തീരുമാനം. ജാമ്യ ഉത്തരവിലെ ചില പരാമര്‍ശങ്ങള്‍ നീക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് […]

വഴിതടഞ്ഞുള്ള സിപിഎം സമ്മേളനം ; പോലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി

തിരുവനന്തപുരം : വഞ്ചിയൂരില്‍ റോഡടച്ച് സിപിഎം സമ്മേളനം നടത്തിയതില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി. സംഭവത്തില്‍ എന്ത് നടപടിയെടുത്തെന്ന് പോലീസിനോട് കോടതി ചോദിച്ചു. പാതയോരങ്ങളില്‍പ്പോലും സമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തുന്നതിന് വിലക്കുള്ളപ്പോഴാണ് വഞ്ചിയൂരില്‍ പ്രധാനവഴി പൂര്‍ണമായും അടച്ചുകൊണ്ട് സി.പി.എമ്മിന്റെ സമ്മേളനം നടന്നത്. Also Read ; പാലക്കാട് ആരും പരാതി പറഞ്ഞതായി കേട്ടിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മരട് സ്വദേശിയായ പ്രകാശന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, ഡി.ജി.പി എന്നിവരെ […]

പാലക്കാട് ആരും പരാതി പറഞ്ഞതായി കേട്ടിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് താന്‍ ഒഴികെ എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നുവെന്ന ചാണ്ടി ഉമ്മന്റെ പ്രസ്താവനയോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാലക്കാട് ആരും പരാതി പറഞ്ഞതായി കേട്ടിട്ടില്ല. തനിക്ക് ചാണ്ടി ഉമ്മനോട് ഒരു പ്രശ്‌നവുമില്ലെന്നും കോണ്‍ഗ്രസിലെ ഏതെങ്കിലും നേതാക്കള്‍ തമ്മില്‍ ഭിന്നതയില്ലെന്നും രാഹുല്‍ പറഞ്ഞു. കൂടാതെ ചാണ്ടി ഉമ്മന്‍ തനിക്ക് സഹോദരതുല്യനായ ആളാണെന്നും രാഹുല്‍ വ്യക്തമാക്കി. പാര്‍ട്ടി നേതൃത്വത്തോട് ആണ് ചാണ്ടി ഉമ്മന്‍ പരാതി പറഞ്ഞത്. താന്‍ നേതൃത്വത്തിന്റെ ഭാഗമല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചൂണ്ടിക്കാണിച്ചു, ചാണ്ടി ഉമ്മന്റെ സാന്നിധ്യം […]

‘ചുവന്ന തുണിയില്‍ പൊതിഞ്ഞ് അര ഭാഗം മാത്രം കാണുന്ന നിലയില്‍’ ; ദുരൂഹമായി നവജാത ശിശുവിന്റെ മൃതദേഹം

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടി നെല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറെന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് പോയവരാണ് കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ടെത്തിയത്. കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയിലായിരുന്നുവെന്നും കുഞ്ഞിനെ ചുവന്ന തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നുവെന്നും സംഭവത്തില്‍ ദൃക്‌സാക്ഷികള്‍ പ്രതികരിച്ചു. നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. Also Read ; പോത്തന്‍കോട് കൊലപാതകം; സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാള്‍ പിടിയില്‍ ചുവന്ന […]

പോത്തന്‍കോട് കൊലപാതകം; സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാള്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് തങ്കമണി കൊലക്കേസില്‍ സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാള്‍ പിടിയില്‍. പോത്തന്‍കോട് സ്വദേശി തൗഫീഖിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം ഇയാള്‍ക്കെതിരെ പോക്‌സോ കേസുകള്‍ അടക്കം ഉണ്ടെന്ന് പോലീസ് പറഞ്ഞു. Also Read; സംസ്ഥാനത്ത് ലൈസന്‍സിനും പ്രൊബേഷണറി പീരിയഡ് ; അപകടരഹിതമായി വാഹനം ഓടിച്ചാല്‍ മാത്രം യഥാര്‍ത്ഥ ലൈസന്‍സ് പോത്തന്‍കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ കൊയ്ത്തൂര്‍കോണം സ്വദേശി മണികണ്ഠ ഭവനില്‍ തങ്കമണിയെ (65) വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലാണ് ഇന്ന് രാവിലെയാണ് മരിച്ച […]

സംസ്ഥാനത്ത് ലൈസന്‍സിനും പ്രൊബേഷണറി പീരിയഡ് ; അപകടരഹിതമായി വാഹനം ഓടിച്ചാല്‍ മാത്രം യഥാര്‍ത്ഥ ലൈസന്‍സ്

സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ പരിഷ്‌കാരം വരുന്നു. ഡ്രൈവിങ് ടെസ്റ്റ് ജയിച്ചാലുടന്‍ ലൈസന്‍സ് നല്‍കുന്ന പരമ്പരാഗത രീതി മാറ്റം വരുത്താനൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഇനി മുതല്‍ ഡ്രൈവിങ് ടെസ്റ്റ് പാസായാല്‍ ആറു മാസത്തെയോ ഒരു വര്‍ഷത്തെയോ കാലയളവില്‍ നിരീക്ഷണാടിസ്ഥാനത്തിലുള്ള ലൈസന്‍സ് ഏര്‍പ്പെടുത്താനാണ് ആലോചന. അതായത് ആദ്യം പ്രൊബേഷണറി ലൈസന്‍സാകും ഇനി നല്‍കുക. Also Read ; അമേരിക്കയിലെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് ഈ പ്രൊബേഷന്റെ കാലയളവില്‍ അപകടരഹിത യാത്ര ഉറപ്പാക്കിയാലേ ലൈസന്‍സ് നല്‍കൂ. […]

അമേരിക്കയിലെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളിലെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ആലോചന നടക്കുന്നതായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ താമസിക്കാന്‍ മതിയായ രേഖകളില്ലാത്ത മാതാപിതാക്കള്‍ക്ക് ജനിക്കുന്നവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണ് ഈ തീരുമാനം. എന്‍ബിസിയുടെ ‘മീറ്റ് ദി പ്രസ്’ പരിപാടിയില്‍ ക്രിസ്റ്റന്‍ വെല്‍ക്കറുമായുള്ള അഭിമുഖത്തിലായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍. Also Read; നടിയെ ആക്രമിച്ച കേസ്; മെമ്മറികാര്‍ഡ് പരിശോധിച്ചതില്‍ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത എന്നിരുന്നാലും വളരെ ചെറുപ്പത്തില്‍ തന്നെ യുഎസില്‍ എത്തിയവരും അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും രാജ്യത്ത് ജീവിച്ചവരും എന്നാല്‍ […]

നടിയെ ആക്രമിച്ച കേസ്; മെമ്മറികാര്‍ഡ് പരിശോധിച്ചതില്‍ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നീതി തേടി അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചു. കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മൂന്ന് തവണ ഈ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചുവെന്ന് ശാസ്ത്രീയ പരിശോധനയില്‍ ഉള്‍പ്പെടെ തെളിഞ്ഞിരുന്നു. ഈ കുറ്റകൃത്യം ചെയ്ത ആളുകളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് അതിജീവിതയുടെ പരാതിയില്‍ പറയുന്നത്. Also Read ; ശബരിമലയിലെ ദിലീപിന്റെ വിഐപി സന്ദര്‍ശനം ; ഹൈക്കോടതി ഹര്‍ജി […]

ശബരിമലയിലെ ദിലീപിന്റെ വിഐപി സന്ദര്‍ശനം ; ഹൈക്കോടതി ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: ശബരിമലയിലെ ദിലീപിന്റെ വിഐപി സന്ദര്‍ശനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ ഇന്നലെ പരിഗണിക്കേണ്ട ഹര്‍ജിയായിരുന്നു പക്ഷേ അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.അതേസമയം വിഷയത്തില്‍ വീഴ്ച സ്ഥിരീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കും. ശബരിമല സ്പെഷല്‍ കമ്മീഷണറും വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. Also Read ; കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു ‘വിവാദ പരിഗണന’യില്‍ നാല് പേര്‍ക്കെതിരെ നടപടിയെടുത്തതായി എക്സിക്യൂട്ടിവ് ഓഫീസര്‍ ഹൈക്കോടതിയെ ഇന്ന് അറിയിക്കും. […]