October 18, 2026

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെഗളൂരുവിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 1999 മുതല്‍ 2004 വരെ കര്‍ണാടകയുടെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. കൂടാതെ യുപിഎ മന്ത്രിസഭയിലെ മുന്‍ വിദേശകാര്യ മന്ത്രിയുമായിരുന്നു. Also Read ; പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്ലാവര്‍ക്കും ചുമതല നല്‍കി തനിക്ക് മാത്രം നല്‍കിയില്ല, അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ കര്‍ണാടകയുടെ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് നിയമസഭാ സ്പീക്കറായും മറ്റും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന് ശേഷം 2004 മുതല്‍ […]

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്ലാവര്‍ക്കും ചുമതല നല്‍കി തനിക്ക് മാത്രം നല്‍കിയില്ല, അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ രംഗത്ത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കിയാണ് ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയത്. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കി, പക്ഷേ തനിക്ക് മാത്രം ചുമതല തന്നില്ല. ഇതിനെ പറ്റി അന്ന് പറയേണ്ടെന്ന് കരുതിയതാണ് ഇപ്പോഴും കൂടുതല്‍ കാര്യങ്ങളൊന്നും പറയുന്നില്ല എന്നും വ്യക്തമാക്കി. അതേസമയം പാലക്കാട്ടേക്ക് ഒരു ദിവസം മാത്രമാണ് പ്രചാരണത്തിന് പോയതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി നേതൃത്വം മുന്നോട്ടുപോണ്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കഴിഞ്ഞ […]

എം കെ രാഘവനെ തടഞ്ഞതില്‍ നടപടി; കണ്ണൂര്‍ കോണ്‍ഗ്രസില്‍ വന്‍പ്രതിസന്ധി, കൂട്ടരാജിക്കൊരുങ്ങി നേതാക്കള്‍

കണ്ണൂര്‍: കണ്ണൂരില്‍ കൂട്ട രാജിക്കൊരുങ്ങി കോണ്‍ഗ്രസ് നേതാക്കള്‍. എം കെ രാഘവന്‍ എംപിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി തടഞ്ഞതിനെ തുടര്‍ന്ന് സ്വീകരിച്ച അച്ചടക്ക നടപടിയെ തുടര്‍ന്നാണ് കണ്ണൂര്‍ കോണ്‍ഗ്രസിലെ അന്തരീക്ഷം കലുഷിതമായത്. ഡിസിസി ജനറല്‍ സെക്രട്ടറി രജിത്ത് നാറാത്ത് നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. കല്യാശ്ശേരി-പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിവെക്കാനാണ് തീരുമാനം. ഇതോടൊപ്പം യൂത്ത് കോണ്‍ഗ്രസ് നേതാക്കളും രാജിവെക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. മാടായി കോളേജില്‍ എംകെ രാഘവന്‍ എം പി കോഴ വാങ്ങി […]

എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് നല്‍കിയതിലെ തര്‍ക്കം ; മധ്യസ്ഥ ചര്‍ച്ച പരാജയം

തിരുവനന്തപുരം: എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടു നല്‍കിയതിലെ തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ച പരാജയം. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. ഇക്കാര്യം ഇരുപക്ഷവും സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു. Also Read ; മുനമ്പം വിഷയത്തില്‍ അന്തിമ തീരുമാനം സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റേത്; പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് സാദിഖലി ശിഹാദ് തങ്ങള്‍ എംഎം ലോറന്‍സിന്റെ പെണ്‍മക്കളുടെ അപ്പീല്‍ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് എസ് മനു എന്നിവര്‍ […]

മുനമ്പം വിഷയത്തില്‍ അന്തിമ തീരുമാനം സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റേത്; പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് സാദിഖലി ശിഹാദ് തങ്ങള്‍

മുനമ്പത്തേത് വഖഫ് ഭൂമിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വഖഫ് ഭൂമിയുടെ പേരില്‍ ആളുകളെ കുടിയൊഴിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടത് പ്രശ്‌നം രമ്യമായി പരിഹരിക്കാനാവണം. അതാണ് മുസ്ലീം ലീഗിന്റെ നിലപാട്. അതില്‍നിന്ന് പിന്നോട്ട് പോകില്ലെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. ലീഗിനും മുസ്ലീംസംഘടനകള്‍ക്കും മുനമ്പം വിഷയത്തില്‍ ഒരേ നിലപാടാണ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി […]

ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല, കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നതില്‍ അഭിമാനിക്കുന്നു ; പ്രതികരണവുമായി ആശ ശരത്ത്

തിരുവനന്തപുരം : സ്‌കൂള്‍ കലോത്സവത്തിന് അവതരണ ഗാനത്തിനായി കുട്ടികളെ നൃത്തം പഠിപ്പിക്കുന്നതിനായി 5 ലക്ഷം രൂപ ഒരു പ്രമുഖ നടി ആവശ്യപ്പെട്ടുവെന്ന മന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി നടി ആശ ശരത്ത്. കഴിഞ്ഞ വര്‍ഷം നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തരൂപം ഒരുക്കാനെത്തിയതിന് താന്‍ പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്നായിരുന്നു ആശ ശരത്തിന്റെ പ്രതികരണം. കലോത്സവത്തിനായി സ്വന്തം ചെലവിലാണ് ദുബായില്‍ നിന്നും എത്തിയതെന്നും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അവര്‍ ഒരു മാധ്യമത്തിനോട് പറഞ്ഞു. Also Read ; തൃശൂരില്‍ നടുറോഡില്‍ […]

തൃശൂരില്‍ നടുറോഡില്‍ മുന്‍ഭാര്യയെ കുത്തിവീഴ്ത്തി, പ്രതി പുതുക്കാട് സ്റ്റേഷനില്‍ കീഴടങ്ങി

തൃശൂര്‍: നടുറോഡില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് കുത്തിവീഴ്ത്തി. തൃശൂര്‍ പുതുക്കാട് സെന്ററില്‍ ഇന്നുരാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ബബിത എന്ന യുവതിക്കാണ് കുത്തേറ്റത്. മുന്‍ ഭര്‍ത്താവ് കേച്ചേരി സ്വദേശി ലെസ്റ്റിനാണ് യുവതിയെ ആക്രമിച്ചത്. ലെസ്റ്റിന്‍ പുതുക്കാട് സ്റ്റേഷനിലെത്തി കീഴടങ്ങി. പുതുക്കാട്ടെ ഒരു ബാങ്കില്‍ ശുചീകരണ തൊഴിലാളിയാണ് ബബിത. രാവിലെ ജോലിക്കായി പോകുമ്പോഴായിരുന്നു ലെസ്റ്റിന്‍ ആക്രമിച്ചത്. കുതറി മാറാന്‍ ശ്രമിച്ചെങ്കിലും ബബിതയ്ക്ക് ഒമ്പത് തവണ കുത്തേറ്റു. ഓട്ടോ ഡ്രൈവര്‍മാരും വഴിയാത്രക്കാരും ചേര്‍ന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. പുതുക്കാട് താലൂക്ക് ആശുപത്രിയിലാണ് […]

മധു മുല്ലശ്ശേരിക്കെതിരെ പോലീസില്‍ പരാതി നല്‍കി സിപിഎം

തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന സിപിഎം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ പോലീസില്‍ പരാതി നല്‍കി സിപിഎം. സിപിഎം മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ച പണം തന്നില്ലെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കാണ് പുതിയ മംഗലപുരം ഏരിയാ കമിറ്റി പരാതി നല്‍കിയത്. മൂന്നര ലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് പരാതിയില്‍ സിപിഎം പറയുന്നത്. അതേസമയം സിപിഎം തനിക്കാണ് പണം നല്‍കാനുള്ളതെന്നാണ് മധു മുല്ലശേരി പറയുന്നത്. Also Read ; സംസ്ഥാനത്ത് വീണ്ടും തെരഞ്ഞെടുപ്പ് ചൂട് ; 11 ജില്ലകളിലെ […]

സംസ്ഥാനത്ത് വീണ്ടും തെരഞ്ഞെടുപ്പ് ചൂട് ; 11 ജില്ലകളിലെ 31 തദ്ദേശവാര്‍ഡുകളില്‍ ഡിസംബര്‍ 10ന് ഉപതെരഞ്ഞെടുപ്പ് നടക്കും

തിരുവനന്തപുരം : സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഉപതെരഞ്ഞെടുപ്പ് ചൂട് അവസാനിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് സംസ്ഥാനത്തെ 11 ജില്ലകളിലെ തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഇങ്ങെത്തിയിരിക്കുന്നത്. ഡിസംബര്‍ 10ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്, നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, മൂന്ന് നഗരസഭാ വാര്‍ഡ്, 23 പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍. Also Read ; റവന്യൂ വകുപ്പില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ച് […]

റവന്യൂ വകുപ്പില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ച് ശ്രുതി

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി റവന്യൂ വകുപ്പിലെ ക്ലര്‍ക്ക് ആയി ജോലിയില്‍ പ്രവേശിച്ചു. വയനാട് കളക്ടറേറ്റിലെത്തിയാണ് ശ്രുതി ജോലിയില്‍ പ്രവേശിച്ചത്. ശ്രുതി റവന്യൂ വകുപ്പിലെ തപാല്‍ വിഭാഗത്തില്‍ ആയിരിക്കും ജോലി ചെയ്യുക. സര്‍ക്കാര്‍ ജോലിയുടെ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയ ശ്രുതി ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നറിയിച്ചു. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്താണ് വയനാട് കളക്ടറേറ്റില്‍ തന്നെ നിയമനം നല്‍കിയത്. Also Read; ദീര്‍ഘായുസിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു; സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് […]