October 18, 2026

ദീര്‍ഘായുസിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു; സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു നരേന്ദ്ര മോദി സോണിയാ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ചത്. ‘ശ്രീമതി സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകള്‍. അവരുടെ ദീര്‍ഘായുസിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചിരിക്കുന്നത്. Also Read ; ഇരട്ട പദവി പ്രശ്‌നമല്ല, നേതൃമാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അപ്രസക്തമാണ്: രാഹുല്‍ മാങ്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് അധ്യക്ഷയായി തുടര്‍ന്ന വ്യക്തിയാണ് സോണിയാ ഗാന്ധി. […]

ഇരട്ട പദവി പ്രശ്‌നമല്ല, നേതൃമാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അപ്രസക്തമാണ്: രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനം ഉള്‍പ്പെടെ പാര്‍ട്ടിയില്‍ അഴിച്ചുപണി നടത്താന്‍ ഹൈക്കമാന്റ് ഒരുങ്ങുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. ഇരട്ട പദവി പ്രശ്നമല്ല. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് ന്യൂനതയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. Also Read ; ‘അങ്ങനെ വാര്‍ത്ത എവിടെയും വന്നിട്ടില്ല’; നേതൃമാറ്റ വാര്‍ത്തയെ തള്ളി കെ സുധാകരന്‍ കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ […]

‘അങ്ങനെ വാര്‍ത്ത എവിടെയും വന്നിട്ടില്ല’; നേതൃമാറ്റ വാര്‍ത്തയെ തള്ളി കെ സുധാകരന്‍

കണ്ണൂര്‍: കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അധ്യക്ഷ സ്ഥാനത്ത് നിന്നും മാറില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം അത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ പാര്‍ട്ടിയില്‍ പ്രത്യേകം ബോഡിയുണ്ടെന്നും. അവര്‍ അത് തീരുമാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു. Also Read ; ‘സ്‌കൂള്‍ കലോത്സവ സ്വാഗതഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ 5 ലക്ഷം ചോദിച്ചു’ നടിക്കെതിരെ മന്ത്രി ശിവന്‍കുട്ടി ‘അത് ഇവിടുന്ന് അല്ലല്ലോ തീരുമാനിക്കുന്നത്. അതിന് വേറെ ബോഡിയുണ്ട്. അവര്‍ ചര്‍ച്ച ചെയ്യും. എന്നിട്ടേ […]

‘സ്‌കൂള്‍ കലോത്സവ സ്വാഗതഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ 5 ലക്ഷം ചോദിച്ചു’ നടിക്കെതിരെ മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ നടിക്കെതിരെ തുറന്നടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ അവതരിപ്പിക്കാനുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാനായി നടി 5 ലക്ഷം ആവശ്യപ്പെട്ടുവെന്നാണ് മന്ത്രിയുടെ വിമര്‍ശനം. നടി വന്ന വഴി മറക്കരുതെന്നും ഇത്തരം ആളുകള്‍ അഹങ്കാരം കാണിക്കുന്നത് കേരളത്തോടാണെന്നും മന്ത്രി വിമര്‍ശിച്ചു. അതേസമയം നടിയുടെ പേര് പരാമര്‍ശിക്കാതെയാണ് മന്ത്രിയുടെ വിമര്‍ശനം. Also Read ; സിറിയ വിമതര്‍ പിടിച്ചെടുത്തതോടെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്ത് ഇസ്രയേല്‍ വിദ്യാഭ്യാസ മന്ത്രിയെന്ന […]

സിറിയ വിമതര്‍ പിടിച്ചെടുത്തതോടെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്ത് ഇസ്രയേല്‍

ദമാസ്‌ക്കസ്: സിറിയന്‍ ഭരണം വിമതര്‍ പിടിച്ചെടുത്തതിന് പിന്നാലെ സിറിയന്‍ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രയേല്‍. സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ വിമതരുടെ കൈയില്‍ എത്താതിരിക്കാനാണ് ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തത്. കഴിഞ്ഞ ദിവസമാണ് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ വിമതര്‍ ഭരണം പിടിച്ചെടുത്തത്. സംഘര്‍ഷം രൂക്ഷമായതോടെ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് കുടുംബത്തോടൊപ്പം രാജ്യം വിട്ടിരുന്നു. അദ്ദേഹം മോസ്‌കോയിലെത്തിയെന്നാണ് വിവരം. അദ്ദേഹത്തിന് അഭയം നല്‍കുമെന്ന് റഷ്യ വ്യക്തമക്കിയിട്ടുണ്ട്. ഇത്രകാലവും അസദ് രാജ്യത്തെ ഇറാന്റെ താല്പര്യത്തിന് […]

ഡല്‍ഹിയിലെ 40 സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി; ബോംബ് നിര്‍വീര്യമാക്കാന്‍ ആവശ്യപ്പെട്ടത് 30000 ഡോളര്‍

ഡല്‍ഹി: ഡല്‍ഹിയിലെ 40 സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ആര്‍ കെ പുരത്തെ ഡെല്‍ഹി പബ്ലിക് സ്‌കൂള്‍, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂള്‍ എന്നിവയുള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്കാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ ഇ- മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂളിന്റെ വിവിധഭാഗങ്ങളില്‍ ബോംബുകള്‍ വെച്ചിട്ടുണ്ടെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ഒപ്പം ബോംബ് നിര്‍വീര്യമാക്കാന്‍ 30000 ഡോളര്‍ ആവശ്യപ്പെട്ടതായും ഡല്‍ഹി പോലീസ് പറഞ്ഞു. ബോംബ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളിലേക്കെത്തിയ വിദ്യാര്‍ത്ഥികളെ തിരികെ വീട്ടിലേക്ക് അയച്ചു. പോലീസും അഗ്‌നി […]

മൂന്ന് ദിവസത്തിനിടെ പ്രസവിച്ച അഞ്ച് അമ്മമാര്‍ മരിച്ചു ; കൂട്ടമരണത്തിന് കാരണം മരുന്നോ ?

ബെംഗളൂരു: കര്‍ണാടക ബെല്ലാരിയിലെ ആശുപത്രിയില്‍ മൂന്ന് ദിവസത്തിനിടെ മരിച്ചത് അഞ്ച് അമ്മമാര്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ നവംബര്‍ 9 മുതല്‍ 11 വരെയുള്ള തിയതികളിലായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടവരാണ് മരിച്ചത്. ഈ ദിവസങ്ങളില്‍ ആശുപത്രിയില്‍ ആകെ 34 പേരാണ് പ്രസവിച്ചത്. ഇതില്‍ ഏഴ് പേര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തി. ഇവരുടെ കിഡ്‌നിയിലടക്കം ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. ഇവരില്‍ അഞ്ച് പേരാണ് മരിച്ചത്. ബാക്കിയുള്ള രണ്ട് പേരും അത്യാസന നിലയില്‍ ചികിത്സയില്‍ തുടരുകയാണ്.   റിങേഴ്‌സ് ലാക്‌റ്റേറ്റ് എന്ന ഐവി ഫ്‌ലൂയിഡ് […]

സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളില്‍ പകുതിയും ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് ഓടുന്നത്

കൊച്ചി: സംസ്ഥാനത്ത് ഓടുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ പകുതിയും ഇന്‍ഷുറന്‍സില്ലാതെയാണ് സര്‍വീസ് നടത്തുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കുന്നത് കോര്‍പ്പറേഷന്‍ ആയതിനാല്‍ തന്നെ ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി ഉണ്ടാകുന്നത്. Also Read ; ദിലീപിന്റെ ശബരിമല ദര്‍ശനം ; നടന് സന്നിധാനത്ത് താമസം ഒരുക്കിയത് ദേവസ്വം ഓഫീസ് കോംപ്ലക്‌സില്‍ സംസ്ഥാനത്ത് 5523 കെഎസ്ആര്‍ടിസി ബസുകളാണ് നിലവില്‍ ഓടുന്നത്. ഇതില്‍ 1902 KSRTC ബസ്സുകളും ആകെയുള്ള 444 K സ്വിഫ്റ്റ് ബസ്സുകളും ഓടുന്നത് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിലാണ്. ചുരുക്കത്തില്‍ […]

ദിലീപിന്റെ ശബരിമല ദര്‍ശനം ; നടന് സന്നിധാനത്ത് താമസം ഒരുക്കിയത് ദേവസ്വം ഓഫീസ് കോംപ്ലക്‌സില്‍

കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ നടന്‍ ദിലീപിന് സന്നിധാനത്ത് താമസം ഒരുക്കിയത് ദേവസ്വം ഓഫീസ് കോംപ്ലക്‌സില്‍.മന്ത്രിയും ബോര്‍ഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന സ്ഥലത്താണ് ദിലീപിന് മുറി നല്‍കിയത്. അതും പണം വാങ്ങാതെയാണ് മുറി അനുവദിച്ചത്.ദേവസ്വം മെമ്പറുടെ മുറിയാണ് ദിലീപിന് നല്‍കിയത്. Also Read ; കെ സുധാകരനെ മാറ്റേണ്ട കാര്യമില്ല, സുധാകരന്റെ നേതൃത്വത്തില്‍ പാര്‍ട്ടി മികച്ച വിജയം നേടി: ശശിതരൂര്‍ കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെ വിവാദ സന്ദര്‍ശനം. ഹരിവരാസനം പാടി നടയടക്കുന്നതുവരെയുള്ള മുഴുവന്‍ സമയവും ദിലീപും സംഘവും ശബരിമലയില്‍ […]

കെ സുധാകരനെ മാറ്റേണ്ട കാര്യമില്ല, സുധാകരന്റെ നേതൃത്വത്തില്‍ പാര്‍ട്ടി മികച്ച വിജയം നേടി: ശശിതരൂര്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനുള്‍പ്പെടെ സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ അത്തരമൊരു നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ മികച്ച വിജയം നേടി. ഉപതെരഞ്ഞെടുപ്പിലും സീറ്റ് നിലനിര്‍ത്തി. കെ സുധാകരന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. സുധാകരനെ മാറ്റേണ്ട കാര്യമില്ലെന്നും തരൂര്‍ പ്രതികരിച്ചു. Also Read ; ഇന്ദുജയുടെ മരണം ; അജാസ് ഇന്ദുജയെ മര്‍ദിച്ചു, ഫോണ്‍ വിളിച്ച് ദേഷ്യപ്പെട്ടു, നിര്‍ണായക വിവരങ്ങള്‍ പോലീസിന് […]