October 18, 2026

ഇന്ദുജയുടെ മരണം ; അജാസ് ഇന്ദുജയെ മര്‍ദിച്ചു, ഫോണ്‍ വിളിച്ച് ദേഷ്യപ്പെട്ടു, നിര്‍ണായക വിവരങ്ങള്‍ പോലീസിന്

തിരുവനന്തപുരം: പാലോട് നവവധു ഇന്ദുജ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ നിര്‍ണായക മൊഴികള്‍ പോലീസിന് ലഭിച്ചു. ഇന്ദുജയുടെ മരണത്തില്‍ ഭര്‍ത്താവ് അഭിജിത്തിന്റെ സുഹൃത്ത് അജാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ തിരുവനന്തപുരം നഗരത്തില്‍ വെച്ച് ഇന്ദുജയെ മര്‍ദിച്ചിരുന്നതായി പോലീസ് പറയുന്നു. മര്‍ദിച്ചതിന് ശേഷം അജാസ് ഇന്ദുജയെ ഫോണില്‍ വിളിച്ച് ദേഷ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദുജ ആത്മഹത്യ ചെയ്യുന്നത്. പോലീസ് കസ്റ്റഡിയിലുള്ള യുവതിയുടെ ഭര്‍ത്താവിനെയും സുഹൃത്തിനേയും ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. Also Read ; വീണ്ടും […]

വീണ്ടും സര്‍വീസ് ചട്ടലംഘനം ; സസ്‌പെന്‍ഷനിലായ എന്‍. പ്രശാന്ത് ഐഎഎസിന് കുറ്റാരോപണ മെമ്മോ

തിരുവനന്തപുരം : ഉന്നത ഉദ്യോഗസ്ഥനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പരമാര്‍ശം നടത്തിയതിന് സസ്‌പെന്‍ഷനിലായ എന്‍ പ്രശാന്ത് ഐഎഎസിന് കുറ്റാരോപണ മെമ്മോ. നിലവില്‍ സസ്‌പെന്‍ഷനിലായ പ്രശാന്ത് പക്ഷേ മാധ്യമങ്ങളില്‍ അഭിമുഖം നല്‍കുന്നത് തുടര്‍ന്നിരുന്നു. ഇത് സര്‍വീസ് ചട്ടലംഘനമാണെന്നും മെമ്മോയിലുണ്ട്. Also Read ; ‘ഇന്‍ഡ്യ’മുന്നണിയെ നയിക്കാന്‍ രാഹുല്‍ മതി ; മമതയെ തള്ളി കോണ്‍ഗ്രസ്, മുന്നണിയില്‍ പുതിയ ഭിന്നത മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ജയതിലകിനെതിരായ പരസ്യപോരിലാണ് എന്‍ പ്രശാന്ത് സസ്‌പെന്‍ഷനിലായത്. അടുത്ത ചീഫ് സെക്രട്ടറിയാവാന്‍ സാധ്യത ഏറെയുള്ള ഉദ്യോഗസ്ഥനായിരുന്നു ധനകാര്യ […]

‘ഇന്‍ഡ്യ’മുന്നണിയെ നയിക്കാന്‍ രാഹുല്‍ മതി ; മമതയെ തള്ളി കോണ്‍ഗ്രസ്, മുന്നണിയില്‍ പുതിയ ഭിന്നത

ഡല്‍ഹി: ഇന്‍ഡ്യ മുന്നണിയില്‍ പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്. പാര്‍ലമെന്റിലെ പ്രതിഷേധം, തെരഞ്ഞെടുപ്പ് തോല്‍വി എന്നിവ മൂലമുളള ഭിന്നത രൂക്ഷമായതിന് പിന്നാലെയാണ് ‘ഇന്‍ഡ്യ’ സഖ്യത്തില്‍ തലപ്പത്താര് എന്നതിനെച്ചൊല്ലിയുള്ള പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ‘ഇന്‍ഡ്യ’യെ നയിക്കാന്‍ താന്‍ തയ്യാറെന്ന മമതയുടെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തുവന്നതോടെയാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. Also Read ; ഇന്ദുജയുടെ മരണം ; ഭര്‍ത്താവിന്റെ സുഹൃത്ത് അജാസ് കസ്റ്റഡിയില്‍, അജാസ് ഇന്ദുജയെ മര്‍ദിച്ചിരുന്നുവെന്ന് മൊഴി ‘ഇന്‍ഡ്യ’യെ നയിക്കാന്‍ രാഹുല്‍ ഗാന്ധി മതി എന്നാണ് കോണ്‍ഗ്രസ് നിലപാട്. […]

ഇന്ദുജയുടെ മരണം ; ഭര്‍ത്താവിന്റെ സുഹൃത്ത് അജാസ് കസ്റ്റഡിയില്‍, അജാസ് ഇന്ദുജയെ മര്‍ദിച്ചിരുന്നുവെന്ന് മൊഴി

പാലോട്: തിരുവനന്തപുരം പാലോട് ഭര്‍തൃ വീട്ടില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഭര്‍ത്താവിന്റെ സുഹൃത്തുക്കളേയും കേന്ദ്രീകരിച്ച്. ഭര്‍ത്താവ് അഭിജിത്ത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. അഭിജിത്ത് ദേവിന്റെ സുഹൃത്ത് അജാസിനെ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തു. അജാസ് ഇന്ദുജയെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് അഭിജിത്തിന്റെ മൊഴി. എന്നാല്‍ എന്തിനാണ് ഇന്ദുജയെ അജാസ് മര്‍ദ്ദിച്ചത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇനി പോലീസിന് അറിയാനുള്ളത്. Also Read ; എം കെ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞു ; നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ […]

എം കെ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞു ; നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി

കണ്ണൂര്‍ : എം കെ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടി. മാടായി കോളേജിലെ നിയമനവുമായി ബന്ധപ്പെട്ടാണ് ഇവര്‍ എംപിയെ തടഞ്ഞത്. എം കെ രാഘവന്‍ ചെയര്‍മാനായ കോളേജില്‍ അദ്ദേഹത്തിന്റെ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് നിയമനം നല്‍കാനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെ അഭിമുഖം നടക്കുന്നതിനിടെ കോളേജിലേക്ക് എത്തിയ രാഘവനെ കവാടത്തില്‍ വെച്ച് തടയുകയായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ കെ പി ശശി, ശശിധരന്‍ കാപ്പാടന്‍, സതീഷ് […]

നവീന്‍ബാബുവിന്റെ മരണം ; അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നെന്ന് പോലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

പത്തനംതിട്ട : നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പോലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം ഒക്ടോബര്‍ 15ന് കണ്ണൂര്‍ ടൗണ്‍ പോലീസ് തയ്യാറാക്കിയ റിപ്പാര്‍ട്ടിലാണ് രക്തക്കറയുടെ പരാമര്‍ശമുള്ളത്. അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തക്കറയുടെ പരാമര്‍ശങ്ങളില്ല.   എന്നാല്‍ എഡിഎമ്മിന്റേത് കൊലപാതകമല്ല ആത്മഹത്യ തന്നെയാണെന്നായിരുന്നു പോലീസ് ഹൈക്കോടതിയെ അറിയിച്ചത്. കൂടാതെ പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും സിബിഐ വരേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പി […]

ശബരിമലയില്‍ ചുക്കുവെള്ളം ഇനിമുതല്‍ പൈപ്പിലൂടെ ; പതിനെട്ടാംപടി മുതല്‍ ശബരീപീഠം വരെ പൈപ്പ് ലൈന്‍ സ്ഥാപിച്ച് ദേവസ്വം

ശബരിമല: ശബരിമലയില്‍ അയ്യപ്പഭക്തന്‍മാര്‍ക്ക് ഇനി മുതല്‍ ചുക്കുവെള്ളം പൈപ്പിലൂടെ ലഭ്യമാകും. പതിനെട്ടാംപടി മുതല്‍ ശബരീപീഠം വരെയാണ് വെള്ളം പൈപ്പിലൂടെ ലഭിക്കുക. ഇതിനായി ശബരിപീഠം വരെ ദേവസ്വംബോര്‍ഡ് പൈപ്പ് ലൈന്‍ സ്ഥാപിച്ചു. ശരംകുത്തിയിലെ ബോയ്‌ലര്‍ പ്ലാന്റില്‍നിന്നും നേരിട്ടാണ് തീര്‍ഥാടനപാതയില്‍ പൈപ്പിലൂടെ ചുക്കു വെള്ളമെത്തുന്നത്. ഉരക്കുഴി മുതല്‍ നീലിമല വരെ 73 കേന്ദ്രങ്ങളിലാണ് ചുക്കുവെള്ളം നല്‍കുന്നത്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേര്‍ത്താണ് വെള്ളം തയ്യാറാക്കുന്നത്. ശബരിമല ഓവര്‍സിയര്‍മാരായ ജി. ഗോപകുമാര്‍, രമേഷ് കൃഷ്ണന്‍, സ്‌പെഷ്യല്‍ ഓഫീസര്‍ ജി.പി. പ്രവീണ്‍, […]

യുവതിയുടെ സ്വകാര്യവീഡിയോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; 2.57 കോടി രൂപയും ആടംബര കാറും തട്ടിയ പ്രതി അറസ്റ്റില്‍

ബംഗളൂരു: യുവതിയുടെ സ്വകാര്യവീഡിയോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2.57 കോടി രൂപയും ആടംബര കാറും തട്ടിയ പ്രതി അറസ്റ്റില്‍. സുഹൃത്തായ മോഹന്‍കുമാറാണ് അറസ്റ്റിലായത്. മോഹന്‍കുമാറും യുവതിയും ബോര്‍ഡിങ് സ്‌കൂളില്‍ ഒരുമിച്ചാണ് പഠിച്ചത്. പഠിക്കുന്ന സമയം തൊട്ടെ  ഉറ്റ സുഹൃത്തുക്കളായിരുന്നെങ്കിലും പഠനം അവസാനിച്ചപ്പോള്‍ ഇരുവരും പിരിയുകയായിരുന്നു. ശേഷം വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍കുമാറും യുവതിയും വീണ്ടും കണ്ടുമുട്ടി.ഇത് പിന്നീട് പ്രണയത്തിലേക്കെത്തി. പ്രണയത്തിലായതിന് പിന്നാലെ വിവാഹം കഴിക്കാമെന്ന് യുവതിയെ വിശ്വസിപ്പിച്ച് ഇരുവരും ഒന്നിച്ച് യാത്രകള്‍ നടത്തി. ഈ അവസരങ്ങളില്‍ യുവതിയുമായുളള സ്വകാര്യവിഡിയോകള്‍ പ്രതി എടുത്തിരുന്നു. […]

ഇന്ത്യന്‍ സഭാ ചരിത്രത്തിലാദ്യം; ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദ്ദിനാള്‍ സ്ഥാനാരോഹണം ഇന്ന് വത്തിക്കാനില്‍

തിരുവനന്തപുരം: ഇന്ത്യന്‍ സഭാ ചരിത്രത്തിലാദ്യമായി ഒരു വൈദികനെ നേരിട്ട് കര്‍ദിനാളാക്കുന്ന ചടങ്ങുകള്‍ ഇന്ന് വത്തിക്കാനില്‍ ഇന്ത്യന്‍ സമയം 9ന് നടക്കും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലക്കയിലാണ് ചടങ്ങ് നടക്കുക. ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാളായി ഉയര്‍ത്തപ്പെടും. അദ്ദേഹത്തോടൊപ്പം മറ്റ് ഇരുപത് പേരെയും കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തും. Also Read ; 4 മാസം മുന്‍പ് വിവാഹം, മകള്‍ നേരിട്ടത് ക്രൂരപീഡനമെന്ന് കുടുംബം; യുവതി മരിച്ചസംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍ […]

4 മാസം മുന്‍പ് വിവാഹം, മകള്‍ നേരിട്ടത് ക്രൂരപീഡനമെന്ന് കുടുംബം; യുവതി മരിച്ചസംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

പാലോട് (തിരുവനന്തപുരം): യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും ആദിവാസി സംഘടനകളഉം പരാതിയുമായി രംഗത്ത്. പാലോട് പെരിങ്ങമ്മല ഇടിഞ്ഞാര്‍ കൊന്നമൂട് ആദിവാസി നഗറില്‍ ശശിധരന്‍ കാണിയുടെ മകള്‍ ഇന്ദിക (25) ആണ് മരിച്ചത്. നാല് മാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. Also Read ; സ്ത്രീകളെ മുഴുവന്‍ കുശുമ്പികളും കുന്നായ്മക്കാരികളും ആക്കുന്ന സീരിയലുകള്‍, വിളമ്പുന്നത് എന്‍ഡോസള്‍ഫാനേക്കാള്‍ വിഷം’: ശ്രീകുമാരന്‍ തമ്പി സംഭവത്തില്‍ ഭര്‍ത്താവ് അഭിജിത്തിനെതിരെ ശശിധരന്‍ പോലീസില്‍ പരാതി നല്‍കി. അഭിജിത്ത് കൂട്ടിക്കൊണ്ടുപോയതിനു ശേഷം മകളെ […]