October 11, 2026

കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിച്ചില്‍

ഇടുക്കി: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നിടത്ത് മണ്ണിടിച്ചില്‍ മൂലം ഗതാഗത തടസ്സം. ശക്തമായ മഴയെ തുടര്‍ന്ന് തമിഴ്‌നാടിന്റെ ഭാഗങ്ങളായ മുന്തലിനും പുലിയൂത്തിനും ഇടയിലായി മൂന്ന് ഇടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. Also Read; ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത് എത്തും; സംസ്‌കൃത സര്‍വകലാശാലയിലും കറുത്ത ബാനര്‍ ഇന്നലെ വൈകിട്ട് നാലുമുതല്‍ തുടങ്ങിയ മഴ 15 മണിക്കൂറോളം തുടര്‍ച്ചയായി പെയ്യുകയാണ്. ബോഡിമേട് മലയോര റോഡില്‍ കൊണ്ടൈ സൂചി വളവില്‍ മണ്ണിടിഞ്ഞ് മരങ്ങളും കല്ലുകളും […]

ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത് എത്തും; സംസ്‌കൃത സര്‍വകലാശാലയിലും കറുത്ത ബാനര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ഇന്ന് രാത്രിയാണ് തലസ്ഥാനത്ത് എത്തുന്നത്. സംസ്‌കൃത സര്‍വകലാശാലയ്ക്ക് മുന്‍പില്‍ കറുത്ത ബാനര്‍ ഉയര്‍ത്തിയിരിക്കുന്നതിനാല്‍ ഗവര്‍ണറുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ പോലീസിനെ നിയമിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് മുതല്‍ രാജ്ഭവന്‍ വരെ പലയിടത്തും ബാരിക്കേഡ് ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരെ തലസ്ഥാനത്തും എസ്എഫ്‌ഐ കറുത്ത ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ സെമിനാറില്‍ പങ്കെടുക്കും. വൈകിട്ട് മൂന്നരയ്ക്കാണ് സനാതന ധര്‍മ്മ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംഘടിപ്പിക്കുന്ന സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പസില്‍ പ്രകടനവുമായി […]

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ എസ്എഫ്ഐ ബാനറുകള്‍ ഉടന്‍ നീക്കണം, നിര്‍ദ്ദേശം നല്‍കി ഗവര്‍ണര്‍

കോഴിക്കോട്:കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ തനിക്കെതിരായി എസ്എഫ്‌ഐ സ്ഥാപിച്ചിട്ടുള്ള ബാനറുകളെല്ലാം നീക്കം ചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദ്ദേശം. സര്‍വ്വകലാശാലയില്‍ എത്തിയ ഗവര്‍ണര്‍ ഫോണില്‍ വിളിച്ച് പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കൂടാതെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ബാനര്‍ കെട്ടാന്‍ അനുവാദം നല്‍കിയതിന് വിസിയോട് വിശദീകരണം ചോദിക്കാന്‍ രാജ്ഭവന്‍ സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായി ‘ചാന്‍സലര്‍ ഗോ ബാക്ക്’, ‘സംഘി ചാന്‍സലര്‍ വാപസ് ജാ’ എന്നിങ്ങനെയുള്ള ബാനറുകള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. Also Read; രോഗം ഭേദമായാലും […]

രോഗം ഭേദമായാലും കൊവിഡ് വൈറസ് നിലനില്‍ക്കുമെന്ന് പഠനം

കോറോണ രോഗബാധ ഭേദമായാലും ഒന്നരവര്‍ഷം വരെ ശ്വാസകോശത്തില്‍ വൈറസ് നിലനില്‍ക്കുമെന്ന് പഠനം. പാസ്ച്ചര്‍ ഇന്‍സ്റ്റിറ്റിയുട്ടും ഫ്രഞ്ച് ഗവേഷണ കേന്ദ്രമായ ആള്‍ട്രനെറ്റീവ് എനര്‍ജീസ് ആന്‍ഡ് അറ്റോമിക് എനര്‍ജി കമ്മീഷനും ചേര്‍ന്നാണ് പഠനം നടത്തിയത്. ശരീരത്തില്‍ അണുക്കള്‍ക്കെതിരായ പ്രതിരോധശേഷി നഷ്ടമാകുന്നതുകൊണ്ടാണ് വൈറസ് നിശബ്ദമായി ശരീരത്തില്‍ കഴിയുന്നത്. പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്ത വൈറസുകള്‍ ചിലപ്പോള്‍ ശരീരത്തില്‍ ഒളിച്ചിരിക്കാറുണ്ട്. Also Read; തെക്കന്‍ കേരളത്തില്‍ മഴ അതിശക്തം; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് എച്ച് ഐവി വൈറസ് ഈ വിധത്തില്‍ പ്രതിരോധ കോശങ്ങളില്‍ ഒളിച്ചിരുന്ന് […]

തെക്കന്‍ കേരളത്തില്‍ മഴ അതിശക്തം; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. Also Read; വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനം 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. യെല്ലോ അലേര്‍ട്ടുള്ള ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ട […]

വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനം

പത്തനംതിട്ട: പത്തനംതിട്ടയില്‍ നവകേരള സദസ്സിനിടെ വാര്‍ത്താസമ്മേളനം നടത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. ഗവര്‍ണറുടെ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ച മുഖ്യമന്ത്രി ഗണ്‍മാന്‍ അനിലിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. സമയം കഴിഞ്ഞുവെന്നും പിന്നെ കാണാമെന്നും പറഞ്ഞ് വാര്‍ത്താ സമ്മേളനം നിര്‍ത്തുകയായിരുന്നു മുഖ്യമന്ത്രി. ഗവര്‍ണറെ കുറിച്ചുള്ള ജസ്റ്റിസ് നരിമാന്റെ പരാമര്‍ശം തന്നെ ഇതിന് വ്യക്തമാണ്. പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ഗവര്‍ണറുടേത്. കേന്ദ്രത്തിന്റെ സഹായത്തിലാണ് സര്‍വകലാശാലകളില്‍ ആളുകളെ കണ്ടെത്തി നിയമിച്ചിരിക്കുന്നത് ആര്‍എസ്എസ് നിര്‍ദേശമാണ് ഗവര്‍ണര്‍ […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ലൈംഗിക പീഡനം

ഡെറാഡൂണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ വഴിയൊരുക്കിയ ഒബ്‌സര്‍വേഷന്‍ ഹോമിലെ രണ്ട് വനിതാ ജീവനക്കാര്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഒബ്‌സര്‍വേഷന്‍ ഹോമിലായിരുന്നു സംഭവം. അറസ്റ്റിലായ രണ്ടുപേരെയും സസ്‌പെന്‍ഡുചെയ്തു. പെണ്‍കുട്ടികളെ ഇവര്‍ ഒബ്‌സര്‍വേഷന്‍ ഹോമിന് പുറത്തേക്ക് കൊണ്ടുപോവുകയും അവിടെവച്ച് ബലാത്സംഗം ചെയ്യാന്‍ സൗകര്യം ഒരുക്കുകയുമായിരുന്നു. അറസ്റ്റിലായ രണ്ടുപേരും പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. പോക്‌സോ അടക്കമുള്ള വകുപ്പുള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട് എന്നാല്‍ കേസിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. Also Read; രാജസ്ഥാനില്‍ അശോക് ഗഹ്‌ലോട്ടിനെ നേതൃസ്ഥാനത്ത് നിന്ന് […]

രാജസ്ഥാനില്‍ അശോക് ഗഹ്‌ലോട്ടിനെ നേതൃസ്ഥാനത്ത് നിന്ന് നീക്കും

ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗഹ്‌ലോട്ടിനെ നേതൃസ്ഥാനത്ത് നിന്ന് നീക്കുമെന്നും പുതിയ നിയമസഭ കക്ഷി നേതാവിനെ നിയമിക്കുമെന്നും എഐസിസി നേതൃത്വം അറിയിച്ചു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നേതൃസ്ഥാനത്തിന് ഇന്നലെ മാറ്റം വരുത്തിയതിന് പിന്നാലെയാണ് രാജസ്ഥാനിലും നേതൃമാറ്റത്തിന് കോണ്‍ഗ്രസ് തീരുമാനമെടുത്തിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനേറ്റത് അപ്രതീക്ഷിത തോല്‍വിയായിരുന്നു. അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ നിരന്തരമായുള്ള വാഗ്‌വാദങ്ങളാണ് രാജസ്ഥാനിലെ തോല്‍വിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന രാജസ്ഥാനില്‍ ഭജന്‍ലാല്‍ ശര്‍മ്മയാണ് ബിജെപിയുടെ മുഖ്യമന്ത്രി. മുന്‍ മുഖ്യമന്ത്രി […]

കൊവിഡ് വകഭേദം ജെഎന്‍.1 കേരളത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡിന്റെ പുതിയ ഉപവകഭേദമായ ‘ജെഎന്‍.1’ സ്ഥിരീകരിച്ചതായി കേന്ദ്രം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് സംസ്ഥാനത്ത് കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി വ്യക്തമാക്കിത്. ആര്‍ടിപിസിആര്‍ പരിശോധനയില്‍ 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് കൊവിഡിന്റെ പുതിയ വകഭേദമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ രാജീവ് ബഹല്‍ അറിയിച്ചു. Also Read; നവകേരള സദസ്സിനെ പ്രവർത്തകർ സംരംക്ഷിക്കേണ്ടതില്ല : എം.വി ഗോവിന്ദൻ ‘ജെഎന്‍.1’ സ്ഥിരീകരിച്ചെങ്കിലും തിരുവനന്തപുരം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഐസിഎംആറിന് കീഴിലുള്ള ലാബുകളുടെ കണ്‍സോര്‍ഷ്യമായ ‘ഇന്‍സകോഗ്’ കൊവിഡ് […]

നവകേരള സദസ്സിനെ പ്രവർത്തകർ സംരംക്ഷിക്കേണ്ടതില്ല : എം.വി ഗോവിന്ദൻ

പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിനെ സംരക്ഷിക്കാൻ സി.പി.എം. പ്രവർത്തകർ രംഗത്തിറ ണ്ടേണ്ടതില്ലായെന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഇത് സർക്കാർ പരിപാടി യാണ്. സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങളുംഉണ്ട് . പാർട്ടി പരിപാടിയിൽ മാത്രമേ പ്രവർത്തകരുടെ സംരംക്ഷണം ആവശ്യമുള്ളു. ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ പാർട്ടി ഘടകങ്ങൾക്ക് നൽകിയതായും അദ്ദേഹം അറിയിച്ചു. Also Read;യൂത്ത് കോണ്‍ഗ്രസ് മര്‍ദ്ദനം: പ്രതികള്‍ക്ക് സിപിഐഎം വരവേല്‍പ്പ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോൺഗ്രസുകാരെ സുരക്ഷയുടെ പേരിൽ സി പി എം പ്രവർത്തകർ […]