October 11, 2026

യൂത്ത് കോണ്‍ഗ്രസ് മര്‍ദ്ദനം: പ്രതികള്‍ക്ക് സിപിഐഎം വരവേല്‍പ്പ്

കണ്ണൂര്‍ പഴയങ്ങാടിയില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ ജയില്‍ മോചിതരായ പ്രതികള്‍ക്ക് വരവേല്‍പ്പുമായി സിപിഐഎം. മാടായി ഏരിയ കമ്മിറ്റിയാണ് സ്വീകരണം ഒരുക്കിയത്. മാടായിപ്പാറയില്‍ കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സ് കഴിഞ്ഞ് മന്ത്രിസഭയുടെ ബസ് എരിപുരത്തെത്തിയപ്പോള്‍ കരിങ്കൊടി വീശിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. Also Read; ‘എനിക്ക് ഭയമില്ല, വാഹനം തടഞ്ഞാല്‍ ഇനിയും പുറത്തിറങ്ങും; ഗവര്‍ണര്‍ ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഹെല്‍മറ്റും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ 14 സിപിഐഎം […]

‘എനിക്ക് ഭയമില്ല, വാഹനം തടഞ്ഞാല്‍ ഇനിയും പുറത്തിറങ്ങും; ഗവര്‍ണര്‍

ന്യൂഡല്‍ഹി: വാഹനം തടയാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയാല്‍ ഇനിയും പുറത്തിറങ്ങുമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തുമ്പോള്‍ ഗസ്റ്റ് ഹൗസിലല്ല, ക്യാംപസില്‍ താമസിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി കഴിഞ്ഞു. കോഴിക്കോട്ടേക്ക് പുറപ്പെടുന്നതിന് മുമ്പ് ഡല്‍ഹിയില്‍ വെച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്. ‘എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനം വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ദൃശ്യങ്ങളില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. സുരക്ഷയെ കുറിച്ച് ഞാന്‍ കൂടുതലൊന്നും പറയുന്നില്ല. അതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടുമില്ല. ഞാന്‍ എന്ത് ചെയ്യണം എന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിക്കാനാകില്ല. മുഖ്യമന്ത്രിയുടെ കാര്‍ […]

മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു

തൃശൂര്‍: എടക്കളത്തൂരില്‍ മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. തൃശൂര്‍ എടക്കളത്തൂര്‍ സ്വദേശിനി ചന്ദ്രമതിയാണ് (68) മരിച്ചത്. 38 കാരനായ മകന്‍ സന്തോഷ് കുടുംബ വഴക്കിനിടെ അമ്മ ചന്ദ്രമതിയെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും. എടക്കളത്തൂരിലെ വാടക വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് എത്തിയ മകന്‍ വെട്ടുകത്തി കൊണ്ട് ചന്ദ്രമതിയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ചന്ദ്രമതിയുടെ തലയ്ക്കും താടിക്കുമാണ് വെട്ടേറ്റത്. വെട്ടിയശേഷം സന്തോഷ് തന്നെയാണ് വിവരം പേരാമംഗലം പോലീസിനെ വിളിച്ച് […]

എസ്എഫ്‌ഐയെ എതിര്‍ത്ത് ഗവര്‍ണര്‍ ഇന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എത്തും

കോഴിക്കോട്: കാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളിയെ എതിര്‍ത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വൈകീട്ട് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എത്തും. ക്യാമ്പസിലെ വിവിഐപി ഗസ്റ്റ് ഹൗസില്‍ ആണ് ഗവര്‍ണര്‍ തങ്ങുക. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൊണ്ടോട്ടി പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കരിപ്പൂരില്‍ വൈകിട്ട് 6.30ന് വിമാനം ഇറങ്ങുന്ന ഗവര്‍ണര്‍, റോഡ് മാര്‍ഗ്ഗം യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എത്തിച്ചേരും. ഞായറാഴ്ച രാവിലെ സാദിഖ് അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടേക്ക് പോകും. […]

‘ഹാദിയ നിയമവിരുദ്ധ തടങ്കലില്‍ അല്ല’; തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം

കൊച്ചി: തന്റെ മകള്‍ ഹാദിയയെ കാണാനില്ലെന്നും മകളെ കണ്ടെത്താന്‍ നടപടി വേണമെന്നുമാവശ്യപ്പെട്ട് അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയ നിയമ വിരുദ്ധതടങ്കലില്‍ അല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. അമ്മയുമായി ഹാദിയ ഫോണില്‍ സംസാരിക്കാറുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം പുനര്‍വിവാഹം ചെയ്‌തെന്നും കോടതിയെ പോലീസ് അറിയിച്ചിരുന്നു. മലപ്പുറത്ത് ക്ലിനിക് നടത്തുകയായിരുന്ന മകളെ ഏതാനും ആഴ്ചകളായി കാണാനില്ലെന്നും മൊബൈല്‍ ഫോണ്‍ അടക്കം സ്വിച്ച് ഓഫാണന്നും ചൂണ്ടികാട്ടിയാണ് അച്ഛന്‍ അശോകന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിനല്‍കിയത്. മകളെ […]

പാര്‍ലമെന്റ് അതിക്രമക്കേസില്‍ രണ്ടാം ദിനവും മൗനംപാലിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസില്‍ രണ്ടാം ദിനവും മൗനം പാലിച്ച് കേന്ദ്രസര്‍ക്കാര്‍. അമിത്ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക് സഭയും രാജ്യസഭയും ഇന്നും സ്തംഭിച്ചു. അക്രമികള്‍ക്ക് പാസ് നല്‍കിയ എംപിയോട് പരസ്യ പ്രതികരണം വേണ്ടെന്ന് ബിജെപി നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് അതിക്രമത്തില്‍ പാര്‍ലമെന്റിനുള്ളില്‍ ഇതുവരെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സംസാരിക്കാന്‍ തയ്യാറായിട്ടില്ല. അന്വേഷണം നടത്തുമെന്ന് ഒഴുക്കന്‍ മട്ടില്‍ സ്പീക്കര്‍ പറഞ്ഞതല്ലാതെ കേന്ദ്ര സര്‍ക്കാര്‍ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. പഴയ മന്ദിരത്തിലെ സുരക്ഷ വീഴ്ച […]

80 കാരിയെ മരുമകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കൊല്ലം: ഭര്‍തൃമാതാവിനെ മരുമകള്‍ ഉപദ്രവിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവി അന്വേഷണ റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 80 കാരിയായ ഭര്‍തൃമാതാവിനെ മരുമകള്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു വര്‍ഷം മുമ്പ് നടന്ന മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. പഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെയാണ് […]

പാര്‍ലമെന്റ് അതിക്രമ കേസ്; മൊബൈല്‍ കത്തിച്ചു കളഞ്ഞെന്ന് മുഖ്യസൂത്രധാരന്‍

ന്യൂഡെല്‍ഹി: പാര്‍ലമെന്റ് അതിക്രമ കേസില്‍ മൊബൈല്‍ ഫോണ്‍ കത്തിച്ചു കളഞ്ഞെന്ന് മുഖ്യസൂത്രധാരന്‍ ലളിത് ഝാ പോലീസിന് മൊഴി നല്‍കി. സാങ്കേതിക തെളിവ് ശേഖരണത്തില്‍ ഇത് പോലീസിന് വെല്ലുവിളിയാകും. മൊബൈല്‍ ഫോണുകള്‍ രാജസ്ഥാനില്‍വച്ച് നശിപ്പിച്ചുവെന്നാണ് ഇയാളുടെ മൊഴി. അതേ സമയം മൊബൈല്‍ ഫോണ്‍ കത്തിച്ചുകളഞ്ഞുവെന്ന മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. തെളിവ് നശിപ്പിക്കാന്‍ സഹായിച്ചതിന് കേസിലെ മറ്റ് പ്രതികളായ മഹേഷിനെയും കൈലാഷിനെയും പ്രതിചേര്‍ക്കാന്‍ സാധ്യതയുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. പാര്‍ലമെന്റ് […]

മുന്‍ മന്ത്രി കെപി വിശ്വനാഥന്‍ അന്തരിച്ചു

തൃശ്ശൂര്‍: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ പി വിശ്വനാഥന്‍ അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് രാവിലെ 9.35 നായിരുന്നു അന്ത്യം. 1991 മുതല്‍ 1994 വരെ കെ കരുണാകരന്‍ മന്ത്രി സഭയിലും 2004 മുതല്‍ 2005 വരെ ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലും വനം വകുപ്പ് മന്ത്രിയായിരുന്നു കെ പി വിശ്വനാഥന്‍. നിലവില്‍ കെപിസിസി നിര്‍വാഹക സമിതി അംഗമാണ്. യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസ് വഴി രാഷ്ട്രീയ പ്രവേശനം നടത്തിയ അദ്ദേഹം 1967 […]

ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് പുറപ്പെട്ടു

ചെന്നൈ: കേരളത്തിന് അനുവദിച്ച ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് എക്‌സ്പ്രസ് ചെന്നൈയില്‍ നിന്ന് രാവിലെ 4.30ന് പുറപ്പെട്ടു. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് അനുവദിച്ചത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ആദ്യഘട്ടത്തില്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത് ഡിസംബര്‍ 25 വരെയാണ്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സര്‍വീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ […]