October 11, 2026

അസമില്‍ സൈനിക കേന്ദ്രത്തിന് സമീപം സ്‌ഫോടനം; പിന്നില്‍ ഉള്‍ഫ

ദിസ്പുര്‍: അസമിലെ ജോര്‍ഹട്ടിലെ സൈനിക കേന്ദ്രത്തിന് സമീപം സ്‌ഫോടനം. ആര്‍ക്കും പരിക്കില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഉള്‍ഫ (യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം) ഏറ്റെടുത്തതായാണ് വിവരം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു. സ്‌ഫോടനം നടന്നതായി ഡിഫന്‍സ് പിആര്‍ഒ സ്ഥിരീകരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. Also Read; രാജസ്ഥാനില്‍ ഭജന്‍ ലാല്‍ ശര്‍മ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മോദിയും അമിത് ഷായും എത്തും ഒരു മാസത്തിനിടെ ടിന്‍സുകിയ ജില്ലയിലെ സൈനിക ക്യാമ്പിന്റെ പ്രവേശന കവാടത്തിന് സമീപവും ശിവസാഗര്‍ ജില്ലയിലെ ജോയ്‌സാഗറിലെ […]

രാജസ്ഥാനില്‍ ഭജന്‍ ലാല്‍ ശര്‍മ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മോദിയും അമിത് ഷായും എത്തും

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ഭജന്‍ ലാല്‍ ശര്‍മ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങിയ നിരവധി സംസ്ഥാന, കേന്ദ്ര നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ദിയ കുമാരി, പ്രേംചന്ദ് ഭൈരവ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ കലരാജ് മിശ്ര സത്യവാചകം ചൊല്ലികൊടുക്കും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ […]

പാര്‍ലമെന്റിലെ അതിക്രമം: നാല് പ്രതികളെ ഏഴു ദിവത്തെ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ അതിക്രമവുമായി ബന്ധപ്പെട്ട നാല് പ്രതികളെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ദില്ലി പൊലിസ് 15 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. ലോക്സഭയില്‍ നിന്ന് പിടികൂടിയ സാഗര്‍ ശര്‍മ, ഡി മനോരഞ്ജന്‍ എന്നിവരെയും പാര്‍ലമെന്റിന് പുറത്ത് അറസ്റ്റിലായ നീലം ദേവി, അമോല്‍ ഷിന്‍ഡെ എന്നിവരെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നായിരുന്നു പോലീസ് വാദം. സംഭവത്തിന് ഭീകരാക്രമണവുമായി സാമ്യമുള്ളതായി പോലീസ് കോടതിയില്‍ വാദിച്ചു. ചോദ്യം ചെയ്യലിലൂടെ മാത്രമേ ഇതില്‍ വ്യക്തത വരൂ എന്നായിരുന്നു പോലീസിന്റെ വാദം. ‘സംഭവത്തിന്റെ ലക്ഷ്യം അഭിപ്രായ […]

പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് മന്ത്രി അമിത് ഷാ

പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാര്‍ലമെന്റിന്റെ സുരക്ഷ സ്പീക്കറുടെ അധികാരപരിധിയിലാണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഉന്നതതല അന്വേഷണസംഘം രൂപീകരിച്ചു. ഇന്നലെയുണ്ടായ സംഭവത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. Also Read; നവകേരള ബസിനേക്കാള്‍ സൗകര്യമുള്ളത് കെഎസ്ആര്‍ടിസി ബസുകളാണെന്ന് ദേവസ്വം മന്ത്രി പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച ഗൗരവതരമാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റിന്റെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും വിഷയത്തില്‍ പഴുതടച്ചുള്ള അന്വേഷണമുണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി. അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അന്വേഷണ റിപ്പോര്‍ട്ട് […]

നവകേരള ബസിനേക്കാള്‍ സൗകര്യമുള്ളത് കെഎസ്ആര്‍ടിസി ബസുകളാണെന്ന് ദേവസ്വം മന്ത്രി

കോട്ടയം: നവകേരള ബസിനേക്കാള്‍ സൗകര്യമുള്ളത് ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടക്കുന്ന കെഎസ്ആര്‍ടിസി ബസുകളാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. നവകേരള സദസില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം സഞ്ചരിക്കവെയാണ് മന്ത്രി പ്രതികരിച്ചിരിക്കുന്നത്. ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടതായും കോടതി നിര്‍ദേശപ്രകാരം ഭക്തരുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്തിയെന്നും മന്ത്രി അറിയിച്ചു. ‘നവകേരള സദസിന്റെ ഭാഗമായി നവംബര്‍ 18 മുതല്‍ കെഎസ്ആര്‍ടിസിയില്‍ ആണല്ലോ യാത്ര. ആ ബസും ശബരിമലയിലേയ്ക്കുള്ള ബസുകളും താരതമ്യം ചെയ്താല്‍ […]

ഇതു പ്രോസിക്യൂഷന്റെ വീഴ്ചയല്ലേ? കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച പോലീസിന്റെ വീഴ്ചയല്ലേ

ന്യൂഡല്‍ഹി: വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ പ്രതിയെ വെറുതേവിട്ട സംഭവത്തില്‍ അപ്പീല്‍ നല്‍കണമെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. പ്രതി കുറ്റം സമ്മതിച്ചതാണെന്നും പിന്നെയെങ്ങനെ രക്ഷപ്പെട്ടെന്നും ഡിവൈഎഫ്‌ഐക്കാരനായ പ്രതിയെ രക്ഷിക്കാന്‍ സിപിഎമ്മിന്റെ ഇടപെടല്‍ ഉണ്ടായെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിനായി ഡല്‍ഹിയിലെത്തിയ എംപി, വധശിക്ഷയ്ക്കു വിധിക്കുന്ന തരത്തില്‍ ശിക്ഷാനടപടികള്‍ പോകണമെന്നും ആ തരത്തിലേക്കു ജനമനസ്സാക്ഷി ഉണരണമെന്നും കൂട്ടിച്ചേര്‍ത്തു. ”വെറുതേവിട്ട വിധി കേട്ട് കുട്ടിയുടെ അമ്മ കട്ടപ്പന കോടതിയില്‍ കരഞ്ഞുനിലവിളിക്കുന്ന ദൃശ്യങ്ങള്‍ കരളലിയിക്കുന്നതാണ്. ഏറെ പ്രതിഷേധകരവും ദുഃഖകരവുമായുള്ള വാര്‍ത്തയാണിത്. […]

ശബരിമലയിലെ പ്രശ്‌നം പരിഹരിക്കണമെന്ന് എംകെ സ്റ്റാലിന്‍

ചെന്നൈ: ശബരിമലയിലെ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തമിഴ്നാട്ടില്‍ നിന്ന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യവും സുരക്ഷയും ഉറപ്പാക്കണമെന്നും സ്റ്റാലിന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനെതുടര്‍ന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ കേരള ചീഫ് സെക്രട്ടറി വി വേണുവുമായി ഫോണില്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് മതിയായ അടിസ്ഥാന സൗകര്യവും സുരക്ഷയും ഒരുക്കുമെന്ന് കേരള സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി തമിഴ്നാട് ചീഫ് സെക്രട്ടറി അറിയിച്ചു. അതേസമയം, ശബരിമലയില്‍ പതിനെട്ടാം പടിക്ക് മേല്‍ക്കൂര നിര്‍മ്മിക്കുന്നതിനായി […]

വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവം: പ്രതിയെ കോടതി വെറുതെ വിട്ടു

കട്ടപ്പന: വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ചുരക്കുളം എസ്റ്റേറ്റിലെ അര്‍ജുനെ (24) കോടതി വെറുതെവിട്ടു. കട്ടപ്പന അതിവേഗ സ്‌പെഷല്‍ കോടതിയാണ് അര്‍ജുനെ വെറുതെ വിട്ടത്. കൊലപാതകവും ബലാത്സംഗവും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. കട്ടപ്പന സ്‌പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജുവാണ് വിധി പറഞ്ഞ്. Also Read; പാര്‍ലമെന്റില്‍ കടന്നാക്രമണം നടത്തിയ പ്രതികള്‍ കൃത്യത്തിന് മുമ്പ് സമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് 2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലായത്തിലെ മുറിയില്‍ കെട്ടിത്തൂക്കിയ […]

പാര്‍ലമെന്റില്‍ കടന്നാക്രമണം നടത്തിയ പ്രതികള്‍ കൃത്യത്തിന് മുമ്പ് സമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കടന്ന് അക്രമം നടത്തിയ പ്രതികള്‍ കൃത്യത്തിന് മുമ്പ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പുകള്‍ ചര്‍ച്ചയാകുന്നു. രാജ്യത്തിന്റെ പലഭാഗത്തു നിന്നുള്ള പ്രതികള്‍ സാമൂഹികമാധ്യമങ്ങള്‍ വഴിയായിരുന്നു പ്രധാനമായും ബന്ധപ്പെട്ടിരുന്നതും. കാത്തിരിക്കുന്നത് വിജയമാണെങ്കിലും പരാജയമാണെങ്കിലും പരിശ്രമിക്കുന്നതില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകരുതെന്നായിരുന്നു അക്രമത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതികളിലൊരാളായ സാഗര്‍ ശര്‍മ പങ്കുവെച്ച കുറിപ്പ്. സ്വപ്നങ്ങളാണ് ജീവിതത്തെ അര്‍ഥപൂര്‍ണമാക്കുന്നതെന്നും സ്വപ്നങ്ങള്‍ക്കായി പ്രയത്നിച്ചില്ലെങ്കില്‍ ജീവിതം വ്യര്‍ഥമാണെന്നുമായിരുന്നു മറ്റൊരു കുറിപ്പ്. അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവതി നീലം ആസാദ് നവംബര്‍ 11-നു വരെയാണ് സാമൂഹികമാധ്യമങ്ങളില്‍ […]

പാര്‍ലമെന്റില്‍ അതിക്രമം; പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കടന്നുകയറി അതിക്രമം കാട്ടിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ തീവ്രവാദ വിരുദ്ധ നിയമമായ യു എ പി എ ചുമത്തി. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 452 വകുപ്പുകള്‍ പ്രകാരവും ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. Also Read; നരഭോജി കടുവയെ തിരിച്ചറിഞ്ഞു; വെടിവെച്ച് കൊല്ലാനുള്ള നടപടികളുമായി എ കെ ശശീന്ദ്രന്‍ എം പിമാരും സന്ദര്‍ശകരും തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ […]