October 11, 2026

നരഭോജി കടുവയെ തിരിച്ചറിഞ്ഞു; വെടിവെച്ച് കൊല്ലാനുള്ള നടപടികളുമായി എ കെ ശശീന്ദ്രന്‍

കോട്ടയം: വയനാട്ടിലെ അക്രമകാരിയായ കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. വെടിവെച്ചുകൊല്ലാന്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വനം വകുപ്പിന്റെ ഡാറ്റ ബേസില്‍ ഉള്‍പ്പെട്ട 13 വയസ്സ് പ്രായമുള്ള wwl 45 എന്ന ഇനത്തില്‍പ്പെട്ട ആണ്‍ കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുള്ളതിനാല്‍ വെടിവെച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വയനാട്ടില്‍ കടുവയുടെ അക്രമണത്തില്‍ ശനിയാഴ്ചയാണ് ബത്തേരി വാകേരിയില്‍ കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പില്‍ പ്രജീഷ് കൊല്ലപ്പെട്ടത്. […]

ഗണേഷ് കുമാറും കടന്നപ്പള്ളിയും ക്രിസ്മസിന് ശേഷം മന്ത്രിമാരാകും

തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും മന്ത്രിമാരായി സ്ഥാനമേല്‍ക്കുമെന്ന് സൂചന. എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കുന്ന നവകേരളസദസില്‍ ഇരുവരും മന്ത്രിമാരായി പങ്കെടുത്തേക്കും. ഗണേഷ് കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും കിട്ടാനാണ് സാദ്ധ്യത. ഈ മാസം 24 ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ വെച്ചാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ തീയതിയും വകുപ്പുകളും സംബന്ധിച്ച വിവരങ്ങള്‍ തീരുമാനമെടുക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സമയം കൂടി നോക്കിയതിന് ശേഷമാണ് തീയതിയില്‍ അന്തിമ […]

സ്‌പ്രേ ചെയ്തയാളെ പിടികൂടിയത് കോണ്‍ഗ്രസ് എം.പി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കടന്നുകയറി അതിക്രമം കാണിച്ച അക്രമികളില്‍ ഒരാളെ സഭയ്ക്കുള്ളില്‍വെച്ച് പിടികൂടിയത് കോണ്‍ഗ്രസ് എം.പി ഗുര്‍ജീത് സിങ് ഓജ്‌ല. സന്ദര്‍ശക ഗാലറിയില്‍നിന്ന് അക്രമികള്‍ താഴേക്ക് ചാടി സ്പ്രേ അടിച്ചതോടെ ചില എം.പിമാര്‍ സഭയ്ക്ക് പുറത്തേക്ക് ഓടുകയും ചിലര്‍ അക്രമികളെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് എം.പി ഗുര്‍ജീത് സിങ് ഓജ്ല അക്രമിയെ ബലമായി പിടിച്ചുവെച്ചത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ‘മഞ്ഞ നിറത്തിലുള്ള പുക പുറത്തേക്ക് വിടുന്ന എന്തോ ഒരു സാധനം അയാളുടെ കൈയിലുണ്ടായിരുന്നു. ഞാന്‍ […]

നടന്‍ ദേവന്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി ചലച്ചിത്ര നടന്‍ ദേവനെ നിയമിച്ചതായി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരിക്കുന്നു.2004 ല്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിച്ച് തുടങ്ങിയ ദേവന്‍ പിന്നീട് പാര്‍ട്ടിയുമായി ബിജെപിയില്‍ ലയിക്കുകയായിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കെ.സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയുടെ സമാപനത്തിലായിരുന്നു ലയനം. ദേവനെയും പാര്‍ട്ടിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിജെപിയിലേക്ക് സ്വീകരിച്ചത്. നേരത്തേ രണ്ട് തിരഞ്ഞെടുപ്പുകളില്‍ […]

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വന്‍ നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ നേട്ടം. യുഡിഎഫ് 17 സീറ്റുകളിലും എല്‍ ഡി എഫ് 10 സീറ്റുകളിലും ബി ജെ പി നാല് സീറ്റിലും വിജയിച്ചു. എസ് ഡി പി ഐയും ആം ആദ്മിയും ഓരോ ഇടങ്ങളില്‍ വിജയിച്ചു. 14 ജില്ലകളിലായി ഒരു ജില്ലാപഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എല്‍ ഡി എഫിന്റെ പത്തും യു ഡി എഫിന്റെ പതിനൊന്നും […]

പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച; ഗാലറിയില്‍ നിന്ന് താഴേക്ക് ചാടിയവര്‍ എംപിമാര്‍ക്ക് നേരെ സ്‌പ്രേ പ്രയോഗിച്ചു

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. ലോക്സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി. ഇതോടെ, സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. എം പിമാര്‍ക്ക് നേരെ സ്‌പ്രേ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എംപിമാരെല്ലാംസുരക്ഷിതരാണ്. Also Read; കടുവയെ വെടിവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കടുവയെ വെടിവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കല്‍പ്പറ്റ: വയനാട്ടിലെ നരഭോജി കടുവയെ വെടിവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഒരു മനുഷ്യ ജീവന്‍ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണും എന്ന് ചോദിച്ചായിരുന്നു ഹൈക്കോടതി ഹര്‍ജി തളളിയത്. ഇത്തരത്തിലൊരു വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ചത് പ്രശസ്തിക്ക് വേണ്ടിയാണോ എന്ന് ആരാഞ്ഞ കോടതി ഹര്‍ജിക്കാരന് 25,000 പിഴയും ചുമത്തി. ആക്രമണത്തിന് പിന്നില്‍ ഏത് കടുവയാണെന്ന് തെളിഞ്ഞിട്ടില്ല, പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ വെടിവെക്കാവൂ, മാര്‍ഗരേഖ പാലിക്കാതെയാണ് വെടിവെക്കാന്‍ ഉത്തരവിട്ടത് എന്നിവയെല്ലാമായിരുന്നു ഹര്‍ജിയിലുണ്ടായിരുന്നത്. സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ പ്രജീഷ് […]

രാത്രി രണ്ട് മണിക്ക് കാമുകി വീട്ടില്‍ വിളിച്ചുവരുത്തി കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു

പാറ്റ്ന: ബീഹാറിലെ വൈശാലി ജില്ലയില്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ച യുവതി അറസ്റ്റില്‍. സരിത കുമാരി (24) എന്ന യുവതിയെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ധര്‍മേന്ദ്ര കുമാര്‍ (22) ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെയായിരുന്നു അക്രമമണുണ്ടായത്. രാത്രി രണ്ട് മണിക്ക് ധര്‍മേന്ദ്രയെ കാണണമെന്ന് സരിത ഫോണില്‍ വിളിച്ച് പറഞ്ഞു. പറഞ്ഞ സമയത്ത് തന്നെ ഇയാള്‍ യുവതിയുടെ വീട്ടിലേത്തി. കുറച്ച് സമയം സംസാരിച്ച ശേഷം തിരികെ പോകാന്‍ ഒരുങ്ങുമ്പോഴാണ് […]

ശബരിമലയില്‍ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം സ്വദേശി രാജേഷ് പിള്ള(45) ആണ് മരിച്ചത്. സത്രം- പുല്ലുമേട് കാനന പാതയില്‍ കുഴഞ്ഞുവീണ രാജേഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം ഇന്നലെയും ശബരിമല തീര്‍ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു. Also Read; അയ്യപ്പഭക്തരുടെ കാര്‍ കടയിലേക്ക് ഇടിച്ചുകയറി അപകടം, കടയുടമ മരിച്ചു ശബരിമലയില്‍ ഭക്തജനത്തിരക്ക് നിയന്ത്രിക്കാനായി ദര്‍ശന സമയം നീട്ടിയിരുന്നു. ഒരു മണിക്കൂറാണ് ദര്‍ശനസമയം കൂട്ടിയത്. ഉച്ചയ്ക്ക് മൂന്ന് ണിക്ക് നട തുറക്കും. നിലവില്‍ പുലര്‍ച്ചെ മൂന്ന് മണി […]

മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലും മുഖ്യമന്ത്രിമാര്‍ക്ക് ഇന്ന് സത്യപ്രതിജ്ഞ

ന്യൂഡല്‍ഹി: മദ്ധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും മുഖ്യമന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന ബി ജെ പി നേതാക്കളും പങ്കെടുക്കുന്നതാണ്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍ യാദവിനെയും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണു ഡിയോ സായിയേയുമാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഒ ബി സി നേതാവായ മോഹന്‍ യാദവ് കഴിഞ്ഞ ചൗഹാന്‍ മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു.എന്നാല്‍ ബി ജെ പിയെ വീണ്ടും അധികാരത്തിലെത്തിച്ച ചൗഹാന് വീണ്ടും മുഖ്യമന്ത്രിപദം നല്‍കുമെന്നായിരുന്നു കരുതിയിരുന്നത്. Also Read; ഇന്ത്യക്കാര്‍ 2040 ല്‍ […]