October 11, 2026

ഇന്ത്യക്കാര്‍ 2040 ല്‍ ചന്ദ്രനില്‍ ടൂര്‍ പോകും

മനുഷ്യനെ ചന്ദ്രനിലയക്കാനുള്ള പദ്ധതികളുമായി ഐ എസ് ആര്‍ ഒ. 2040 ഓടെ ഇന്ത്യന്‍ സഞ്ചാരികളെ ചന്ദ്രനിലിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐ എസ് ആര്‍ ഒ മേധാവി എസ് സോമനാഥ്. ഗഗന്‍യാന്‍ പദ്ധതിയിലൂടെ ഐ എസ് ആര്‍ ഒ ബഹിരാകാശ പര്യവേക്ഷണ രംഗത്ത് അടുത്ത ചുവടുവെക്കാന്‍ ഒരുങ്ങുകയാണ്. രണ്ടോ മൂന്നോ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ എത്തിക്കാനും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അവരെ സുരക്ഷിതമായി ഇന്ത്യന്‍ സമുദ്രത്തിലെ മുന്‍കൂര്‍ നിശ്ചയിച്ച സ്ഥലത്ത് ഇറക്കാനുമാണ് പദ്ധതിയിടുന്നത്. ഗഗന്‍യാന്‍ ദൗത്യത്തിന്റെ […]

ലീഗിന് മൂന്ന് സീറ്റ് വേണം യുഡിഎഫിൽ അസംതൃപ്തി

വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് വേണമെന്ന മുസ്ലീം ലിഗിന്റെ ആവശ്യം യു.ഡി.എഫിനുള്ളില്‍ കടുത്ത അസംതൃപ്തിയാണ് ഉയര്‍ത്തി യിട്ടുള്ളത്.മുന്‍വര്‍ഷങ്ങളില്‍ മൂന്നാം സീറ്റ് എന്ന ആവശ്യം മുസ്ലിംലീഗ് ഉയര്‍ത്തിയിരുന്നു വെങ്കിലും ഒടുവില്‍ ആ ആവശ്യത്തില്‍ നിന്നും പിന്‍തിരിയുകയായിരുന്നു.നിലവില്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലാണ് മുസ്ലീം ലീഗ് മത്സരിക്കുന്നത്. തങ്ങളുടെ സംഘടനാശക്തിക്കനുസരിച്ച് ഒരു സീറ്റിനു കൂടി അര്‍ഹതയുണ്ടെന്ന് യു.ഡി.എഫ് നേതൃത്വത്തെ ലീഗ് നേതാക്കള്‍ ഇതിനു മുമ്പെ ധരിപ്പിച്ചതാണ്. മലപ്പുറവുമായി ചേര്‍ന്ന് നില്‍ക്കുന്ന വയനാട് മണ്ഡലമോ ലീഗിന് നല്ല വേരോട്ടമുള്ള ഇരിക്കൂര്‍ ഉള്‍പ്പെട്ട […]

വകുപ്പിട്ടത് ഗവര്‍ണര്‍, എസ് എഫ് ഐ പെട്ടു!

തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ അക്രമസംഭവങ്ങളില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരവകുപ്പ് ചുമത്തി. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. നേരത്തെ നിസാരവകുപ്പുകള്‍ ചുമത്തിയതിനെതിരെ ഗവര്‍ണര്‍ ക്ഷുഭിതനായിരുന്നു. ഇതോടെ, ഐ പി സി 143,147, 149, 283, 353 വകുപ്പുകള്‍ക്ക് പുറമെ ഗവര്‍ണറുടെ ആവശ്യപ്രകാരം ഐപിസി 124 അനുസരിച്ചും കേസെടുത്തു. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും നേരെ അതിക്രമം ഉണ്ടായാല്‍ ഈ വകുപ്പ് അനുസരിച്ചാണ് കേസെടുക്കേണ്ടതെന്ന് രാവിലെ മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍ […]

മകള്‍ ഒളിച്ചോടിയതിനാല്‍ കാമുകന്റെ അമ്മയെ നഗ്നയാക്കിയും വൈദ്യൂതി തൂണില്‍ കെട്ടിയിട്ടും പ്രതികാരം

ബെലഗാവി: പ്രണയത്തിലായിരുന്ന യുവതിയും യുവാവും ഒളിച്ചോടിയതിന് യുവതിയുടെ വീട്ടുകാര്‍ പക തീര്‍ത്തത് കാമുകന്റെ അമ്മയോട് കൊടും ക്രൂരത കാണിച്ച്. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുമായാണ് മകന്‍ ഒളിച്ചോടിയത്. അതിനാലാണ് മകനെ കൈയില്‍ക്കിട്ടാത്തതിലെ ദേഷ്യമാണ് അമ്മയോട് ക്രൂരത കാണിക്കാനുള്ള കാരണം. നഗ്‌നയാക്കി നടത്തിച്ചും വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ടുമായിരുന്നു ക്രൂരത. ഒരേ ഗ്രാമത്തിലെ താമസക്കാരായ അശോക് (24), പ്രിയങ്ക (18) എന്നിവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. ബന്ധത്തെക്കുറിച്ച് അറിഞ്ഞ പ്രിയങ്കയുടെ വീട്ടുകാര്‍ മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. […]

നവകേരള ബസിന് നേരെ ഷൂവെറിഞ്ഞ കേസില്‍ നാല് പ്രതികള്‍ക്കും ജാമ്യം

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച കേസില്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് പ്രതികള്‍ നാലുപേര്‍ക്കും പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേ പൊലീസിനെതിരെയും പ്രോസിക്യൂഷനെതിരേയും രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചിരുന്നത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കാനുള്ള സാഹചര്യം എന്താണെന്ന് കോടതി ചോദിച്ചിരുന്നു. മജിസ്ട്രേറ്റ് കോടതിയില്‍ പ്രതികളെ ഹാജരാക്കിയപ്പോള്‍ മര്‍ദനത്തിനിരയായെന്ന് പ്രതികള്‍ കോടതിയോട് പറയുകയുണ്ടായി. അതിനാല്‍ പ്രതികളെ മര്‍ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കോടതി ചോദിച്ചു. മന്ത്രിമാരെ സംരക്ഷിക്കുന്നതുപോലെ അറസ്റ്റ് ചെയ്ത പ്രതികളേയും സംരക്ഷിക്കണമെന്ന് […]

അയ്യപ്പഭക്തരുടെ കാര്‍ കടയിലേക്ക് ഇടിച്ചുകയറി അപകടം, കടയുടമ മരിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കടയുടമ മരിച്ചു. വെഞ്ഞാറമൂട് തണ്ടാംപൊയ്ക ജങ്ഷനു സമീപം ഇന്ന് പുലര്‍ച്ചെ 4.45-നാണ് അപകടം നടന്നത്. ആലിയാട് സ്വദേശി രമേശന്‍ (45) ആണ് മരിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശികളായിരുന്നു കാറില്‍. കാരേറ്റ് ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എ.പി 39 ആര്‍.എല്‍ 9990 നമ്പരിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. ജങ്ഷനിലെ നെസ്റ്റ് ബേക്കറി എന്ന കടയിലേക്കാണ് പാഞ്ഞുകയറിയത്. കാര്‍ യാത്രക്കാരായ ആന്ധ്രാ സ്വദേശികളുടെ പരുക്ക് ഗുരുതരമല്ല. എല്ലാവരും ഗോകുലം മെഡിക്കല്‍ […]

നവകേരള സദസിലേക്ക് പരാതി നല്‍കാന്‍ വന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു

ഇടുക്കി: നവകേരള സദസ്സില്‍ പരാതി നല്‍കാനെത്തിയ ആള്‍ കുഴഞ്ഞുവീണുമരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ അടിമാലി വിശ്വജ്യോതി സ്‌കൂളിന് സമീപംവെച്ചായിരുന്നു സംഭവം. മൂന്നാര്‍ ലോക്ഹര്‍ട്ട് എസ്റ്റേറ്റിലെ താമസക്കാരന്‍ 41 വയസ്സുള്ള ഗണേശന്‍ ആണ് മരിച്ചത്. ദേവികുളം നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സ് പരിപാടി നടക്കുന്നത് അടിമാലി വിശ്വജ്യോതി സ്‌കൂളിലായിരുന്നു. സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള അപേക്ഷ നല്‍കാന്‍ പോകുന്നതിനിടെ സ്‌കൂളിലേക്കുള്ള വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. Also Read; അവസാനം വരെ അഭിനയത്തില്‍ നിന്നും പിന്‍മാറില്ലെന്ന് ശിവരാജ് കുമാര്‍ ഗണേശന് ആരോഗ്യസംബന്ധമായ […]

അവസാനം വരെ അഭിനയത്തില്‍ നിന്നും പിന്‍മാറില്ലെന്ന് ശിവരാജ് കുമാര്‍

ബംഗളൂരു: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നാല്‍ വാഗ്ദാനം നിരസിച്ചിരിക്കുകയാണ് നടന്‍ ശിവരാജ് കുമാര്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം നല്‍കാമെന്നും ഈ അവസരം എല്ലാവര്‍ക്കും ലഭിക്കണമെന്നില്ലെന്നും ശിവകുമാര്‍ താരത്തോട് പറഞ്ഞിരുന്നു. തലസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ഇഡിഗ കമ്മ്യൂണിറ്റിയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനിടെയാണ് ശിവകുമാര്‍ വിവരം പങ്കുവച്ചത്. ‘ഞാന്‍ ശിവരാജ് കുമാറിനോട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ ഇത് ബാധകമല്ല. ഏത് സമയത്ത് വേണമെങ്കിലും അഭിനയിക്കാം.പടിവാതിക്കല്‍ എത്തുന്ന […]

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവച്ച് സുപ്രിംകോടതി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവച്ച് സുപ്രീംകോടതി. ഭരണഘടനയുടെ 370 ആം അനുച്ഛേദം ഭേദഗതി ചെയ്തതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. ജമ്മുകശ്മീരിന് പരമാധികാരമില്ലെന്നും ഭരണഘടനയുടെ 370ാം അനുച്ഛേദം താല്‍കാലികമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. കാശ്മീരില്‍ നിയമസഭ പിരിച്ചുവിട്ടതില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി.   കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടമാണെന്ന് ആവര്‍ത്തിച്ച കോടതി പ്രദേശം ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമാണെന്നും ജമ്മുകശ്മീര്‍ ഇന്ത്യയുടെ പരമാധികാരം […]

പദ്ധതിയിട്ടിരുന്ന വലിയ തട്ടിപ്പുകള്‍;അനുപമ എഴുതിവച്ച വൃദ്ധരുടെ ലിസ്റ്റ് കണ്ടെത്തി പോലീസ്

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ പത്മകുമാറും കുടുംബവും ഹണി ട്രാപ്പിനും പദ്ധതിയിട്ടിരുന്നതായി തെളിഞ്ഞു. ഒറ്റക്ക് താമസിക്കുന്ന വയോധികരെ കണ്ടെത്തി അവരുടെ സ്വര്‍ണം കവരാനും പദ്ധതിയിട്ടിരുന്നു. ഇതിനായി വിവിധ സ്ഥലങ്ങളില്‍ പോയി വൃദ്ധരെ കണ്ടെത്തി അവരുടെ മാല, വള, കമ്മല്‍ എന്നിവയുടെ വിവരങ്ങളും എഴുതിവച്ചിരുന്നു.   കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവങ്ങളുണ്ടെന്നും അത് ഒതുക്കിത്തീര്‍ക്കണമെങ്കില്‍ പണം നല്‍കണമെന്നും പറഞ്ഞ് തട്ടിപ്പിന് പദ്ധതി തയ്യാറാക്കി. തട്ടിക്കൊണ്ടുപോകാന്‍ വേണ്ടി കുട്ടികളുടെയും വീടുകളുടെയും സ്ഥലവും എത്തിക്കാനും തിരിച്ചുപോകാനുമുള്ള വഴിയടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു. […]