October 11, 2026

290 കോടിയുടെ കള്ളപ്പണ വേട്ടയില്‍ കുടുങ്ങി കോണ്‍ഗ്രസ് എം പി; രാഹുല്‍ ഗാന്ധി ജനങ്ങളോട് വിശദീകരിക്കണമെന്ന് നദ്ദ

ന്യൂഡല്‍ഹി: മദ്യവ്യവസായഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത 290 കോടി രൂപയുടെ കള്ളപ്പണത്തില്‍ കോണ്‍ഗ്രസ് എം പി ധീരജ് സാഹുവിന്റെ പങ്കിനെ വിമര്‍ശിച്ച് ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ. കള്ളപ്പണ ഇടപാടില്‍ രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും തടിയൂരാന്‍ എത്ര ശ്രമിച്ചാലും നിയമം നിങ്ങളെ വെറുതെ വിടില്ലെന്നും നദ്ദ പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഒഡിഷ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൗധ് ഡിസ്റ്റിലറി പ്രൈവറ്റ് […]

ശബരിമലയിലെ വന്‍ഭക്തജന തിരക്ക്; ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കും

പത്തനംതിട്ട: ശബരിമലയില്‍ ഭക്തജനത്തിരക്ക് നിയന്ത്രിക്കാനായി ദര്‍ശന സമയം നീട്ടും. ഒരു മണിക്കൂര്‍ നീട്ടാനാണ് തീരുമാനം. ഇനി മുതല്‍ ഉച്ചയ്ക്ക് മൂന്ന് ണിക്ക് നട തുറക്കും. ഇതിനായി തന്ത്രി അനുമതി നല്‍കി. നിലവില്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും വൈകീട്ട് നാല് മണി മുതല്‍ രാത്രി 11 മണി വരെയുമാണ് നട തുറക്കുന്നത്. ഭക്തജനങ്ങളെ കയറ്റുന്നതിന്റെ മേല്‍നോട്ടം ഏറ്റെടുത്ത് ഐജി സ്പര്‍ജന്‍ കുമാര്‍ സന്നിധാനത്തെത്തി. ഭക്തജനത്തിരക്ക് ഏറുന്ന സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. ദര്‍ശന സമയം […]

ബിനോയ് വിശ്വത്തിന് സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല

കോട്ടയം: ബിനോയ് വിശ്വത്തിന് സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സി പി ഐ എക്‌സിക്യൂട്ടീവിലാണ് തീരുമാനം. സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. കേന്ദ്ര സെക്രട്ടറിയേറ്റില്‍ കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ അംഗമാണ് ബിനോയ് വിശ്വം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഏകകണ്ഠമായാണ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തത്. ഇതിന്റെ ബാക്കിയുള്ള നടപടിക്രമങ്ങളിലൂടെ അടുത്ത ഘട്ടങ്ങളിലേക്ക് പോകുമെന്ന് ഡി […]

ട്യൂഷന് പോകാന്‍ മടി; തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കഥമെനഞ്ഞ് വിദ്യാര്‍ത്ഥി

ചവറ: ട്യൂഷന് പോകാനുള്ള മടികാരണം തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കഥ മെനഞ്ഞ് വിദ്യാര്‍ഥി. ചവറ സ്വദേശിയായ കുട്ടി തന്നെ ആരോ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് വീട്ടുകാരേയും നാട്ടുകാരേയും അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച ദിവസം ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയില്‍ കാവിനു സമീപത്തുനിന്ന് രണ്ടുപേര്‍ നടന്നുവന്നെന്നും ഉടന്‍തന്നെ ഒരു കാര്‍ ഇവിടേക്ക് എത്തിയെന്നും ഇതുകണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് കുട്ടി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞത്. വിവരം അറിഞ്ഞ ഉടന്‍ ഇക്കാര്യം ചവറ പോലീസിനെ അറിയിക്കുകയായിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ […]

കടുവയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവം; കടുവയെ കൊല്ലാന്‍ ഉത്തരവിറങ്ങാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. എന്നാല്‍ കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവിറക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് പ്രജീഷിന്റെ ബന്ധുക്കളും നാട്ടുകാരും. Also Read; ഊര്‍ജം തിരിച്ചുപിടിക്കാനൊരുങ്ങി കോണ്‍ഗ്രസ് കേരളഘടകം; 25177 പുതിയ കമ്മിറ്റികള്‍ മേഖലയില്‍ കടുവയ്ക്കായുള്ള തിരച്ചില്‍ വനം വകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രജീഷിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നല്‍കും. കുടുംബത്തിലെ […]

ഊര്‍ജം തിരിച്ചുപിടിക്കാനൊരുങ്ങി കോണ്‍ഗ്രസ് കേരളഘടകം; 25177 പുതിയ കമ്മിറ്റികള്‍

കോഴിക്കോട്: മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടി ചര്‍ച്ചയാകുന്നതിനിടെ പാര്‍ട്ടിയുടെ ഊര്‍ജം തിരിച്ചുപിടിക്കാന്‍ ശ്രമമാരംഭിച്ച് കോണ്‍ഗ്രസ് കേരളഘടകം. ഇതിന്റെ ഭാഗമായി ബൂത്തടിസ്ഥാനത്തില്‍ അടിയന്തരമായി കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാനാണ് നിര്‍ദേശം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. പതിമൂന്ന് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ബൂത്ത് കമ്മിറ്റി രൂപവല്‍കരിക്കുക. പ്രസിഡന്റ്, വനിത ഉള്‍പ്പെടെ രണ്ട് വൈസ് പ്രസിഡന്റ്, ട്രഷറര്‍, രണ്ട് വനിതകള്‍ ഉള്‍പ്പെടെ അഞ്ച് എക്‌സിക്യുട്ടീവ് അംഗങ്ങള്‍, മൂന്ന് ഡിജിറ്റല്‍ മീഡിയ ടാസ്സ് ഫോഴ്സ് അംഗങ്ങള്‍ […]

തൃഷക്കെതിരെ മാനനഷ്ടക്കേസുമായി മന്‍സൂര്‍ അലിഖാന്‍ ഹൈക്കോടതിയില്‍

ചെന്നൈ: നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി കേസില്‍ കുടുങ്ങിയ നടന്‍ മന്‍സൂര്‍ അലി ഖാന്‍ മാനനഷ്ടക്കേസുമായി ഹൈക്കോടതിയില്‍. നഷ്ടപരിഹാരമായി ഒരു കോടിരൂപ വീതം തൃഷ, ഖുഷ്ബു, ചിരഞ്ജീവി എന്നിവര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മന്‍സൂര്‍ അലി ഖാന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ‘താന്‍ തമാശരൂപേണ പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വിഡിയോ മുഴുവന്‍ കാണാതെയാണ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ്’ ഹര്‍ജിയിലെ ആരോപണം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അടുത്തിടെ […]

കാനത്തിന്റെ സംസ്‌കാരം ഇന്ന്, വിടചൊല്ലി രാഷ്ട്രീയ കേരളം

കോട്ടയം: അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന് രാവിലെ 11ന് കോട്ടയം വാഴൂരിലെ കാനം കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ നടക്കും. സംസ്‌കാരചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കാനം രാജേന്ദ്രന്റെ ഭൗതിക ശരീരം പുലര്‍ച്ചെ രണ്ടരയോടെ കാനത്തെ വസതിയിലെത്തിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ കോട്ടയത്തെ പാര്‍ട്ടി ഓഫിസിലെത്തിച്ച ഭൗതികശരീരം രണ്ടുമണിയോടെ കാനത്തെ വീട്ടിലേക്കു കൊണ്ടുപോകുമ്പോഴും വന്‍ ജനാവലി ഉണ്ടായിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോള്‍ പ്ലാസ; പിരിച്ചെടുത്തത് 75 കോടി

അഹമ്മദാബാദ്: ഗുജറാത്തില്‍ ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോള്‍ പ്‌ളാസ നിര്‍മിച്ച സംഘം ഒന്നരവര്‍ഷംകൊണ്ട് 75 കോടി രൂപ പിരിച്ചെടുത്തു. പ്രതികളുടെ സ്വാധീനത്തെ പേടിച്ച് ഔദ്യോഗിക ടോള്‍പ്‌ളാസ അധികൃതര്‍ പരാതി നല്‍കിയില്ല. സംഭവം വിവാദമായതോടെ അഞ്ച് പേരുടെ പേരില്‍ കേസെടുത്തു. അഹമ്മദാബാദ്-മണ്ഡാവി ദേശീയപാത എന്‍.എച്ച്. എട്ട് എയില്‍ മോര്‍ബി ജില്ലയിലെ വാങ്കനേര്‍ പട്ടണത്തിനടുത്ത് വഘാസിയയിലാണ് വ്യാജ ടോള്‍ഗേറ്റ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തിക്കാതെ കിടന്ന ഒരു ടൈല്‍ ഫാക്ടറിയുടെ സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]

ശബരിമല ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടി അപ്പാച്ചിമേട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടി അപ്പാച്ചിമേട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് സേലം സ്വദേശിയായ 10വയസുകാരിയായ പത്മശ്രീയാണ്് ഇന്ന് ഉച്ചയോടെ കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലായിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള സംഘത്തോടൊപ്പമാണ് കുട്ടി ദര്‍ശനത്തിനായി എത്തിയിരുന്നത്. കുട്ടിയ്ക്ക് മൂന്നുവയസ് മുതല്‍ തന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. മൃതദേഹം പമ്പ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം ആഴ്ച അവസാനമായതോടെ ഇന്ന് സന്നിധാനത്ത് കനത്ത ഭക്തജന തിരക്കാണ് ഉണ്ടായത്. ഏറെനേരം കാത്തുനിന്നശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം സാദ്ധ്യമായത്. […]