October 9, 2026

തെറ്റായ വാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ച് സിപിഐഎം മുഖപത്രം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി

ക്ഷേമപെന്‍ഷന്‍ വൈകിയതില്‍ ഭിക്ഷയാചിച്ച മറിയക്കുട്ടിക്കെതിരെ തെറ്റായ വാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ച് സിപിഐഎം മുഖപത്രം. തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്നാണ് ദേശാഭിമാനിയുടെ വിശദീകരണം. മറിയക്കുട്ടി താമസിക്കുന്ന വീട് മകള്‍ പ്രിന്‍സിയുടെ പേരിലുള്ളത്. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും മകള്‍ പ്രിന്‍സി വിദേശത്താണ് എന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് മറിയക്കുട്ടി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേശാഭിമാനി തെറ്റായ വാര്‍ത്ത നല്‍കിയതില്‍ ഖേദപ്രകടനം നടത്തിയത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എന്നാല്‍ ഖേദപ്രകടനം തള്ളിയ മറിയക്കുട്ടി, […]

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: ശബരിമല മകരവിളക്ക് തീര്‍ഥാടനത്തിന് നാളെ വൈകീട്ട് അഞ്ച് മണിക്ക് നട തുറക്കും. പുതിയ മേല്‍ശാന്തിമാരും ചുമതലയേല്‍ക്കും. ആദ്യം സന്നിധാനത്തും പിന്നെ മാളികപ്പുറത്തുമാണ് ചടങ്ങുകള്‍ നടക്കുന്നത്. 17 ന് വൃശ്ചികം ഒന്നു മുതല്‍ പുതിയ മേല്‍ശാന്തിമാരാണ് നടതുറക്കുന്നത്. വെര്‍ച്വല്‍ ബുക്കിങ് വഴി മാത്രമേ ദര്‍ശനം നടത്താന്‍ കഴിയൂ. Also Read; യുഎസില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആക്രമണം തിരക്ക് നിയന്ത്രിക്കാന്‍ ആധുനിക സൗകര്യങ്ങള്‍ അടക്കം നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ദേവസ്വം ബോര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്. കൈഎസ്ആര്‍ടിസി […]

രണ്ട് ഘട്ട പരീക്ഷ രീതി ഉപേക്ഷിച്ച് പിഎസ്‌സി

പത്താം ക്ലാസ് അടിസ്ഥാനയോഗ്യതയായ തസ്തികകളിലേക്ക് രണ്ടുഘട്ടമായി പരീക്ഷ നടത്തുന്ന രീതി ഉപേക്ഷിച്ച് പിഎസ് സി. എല്‍ ഡി ക്ലാര്‍ക്ക് ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് ഉള്‍പ്പെടെ ഇനിമുതല്‍ ഒരു പരീക്ഷ മാത്രമേ ഉണ്ടാകൂ. രണ്ട് ഘ്ട്ടമായി നടത്തിയ പരീക്ഷ സാമ്പത്തികമായി വലിയ തിരിച്ചടിയായതോടെയാണ് പ്രാഥമിക പരീക്ഷകള്‍ ഒഴിവാക്കാന്‍ പിഎസ് സി തീരുമാനിച്ചത്. എല്ലാ പോസ്റ്റുകളിലേക്കും രണ്ടു പരീക്ഷകളാണ് നടത്തിയിരുന്നത്. ഇതിലൂടെ പിഎസ് സിക്ക് ലക്ഷങ്ങളാണ് നഷ്ടമായത്. അതേ സമയം ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ടു പരീക്ഷകള്‍ എഴുതേണ്ട അവസ്ഥയും ഉണ്ടായി. ഇതോടെയാണ് […]

യുഎസില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആക്രമണം

ചിക്കാഗോ: യുഎസിലെ ചിക്കാഗോയില്‍ ഗര്‍ഭിണിയായ യുവതിക്ക് നേരെ ഭര്‍ത്താവ് വെടിയുതിര്‍ത്തു. കോട്ടയം ഉഴവൂര്‍ സ്വദേശിയായ മീര (32) ആണ് ഭര്‍ത്താവ് ഏറ്റുമാനൂര്‍ സ്വദേശി അമല്‍ റെജിയുടെ ആക്രമണത്തിനിരയായത്. ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Also Read; ഇസ്രയേലില്‍ ആശുപത്രികള്‍ക്ക് നേരെ വീണ്ടും ആക്രമണം അവസാനിക്കാതെ ക്രൂരത വെടിയേറ്റ മീരയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വയറ്റിലെ രക്തസ്രാവം നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് ഉഴവൂരിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അമല്‍ റെജിയുടെ ആക്രമണമെന്നാണ് വിവരം. പ്രതിയെ യുഎസ് പോലീസ് അറസ്റ്റു […]

ഇസ്രയേലില്‍ ആശുപത്രികള്‍ക്ക് നേരെ വീണ്ടും ആക്രമണം അവസാനിക്കാതെ ക്രൂരത

ഗാസസിറ്റി: ഗാസയിലെ ആശുപത്രികള്‍ക്ക് നേരെയുളള ആക്രമണം ആവര്‍ത്തിച്ച് ഇസ്രയേല്‍. അല്‍-ഷിഫ ആശുപത്രിക്ക് നേരെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത് ഇതില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ആശുപത്രിക്ക് സമീപം രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. അല്‍-ഷിഫ ആശുപത്രിയുടെ പരിസരത്ത് 179 പേരുടെ മൃതദേഹം സംസ്‌കരിച്ചതായി റിപ്പോര്‍ട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഏഴ് കുട്ടികളുടെയും 29 രോഗികളുടെയും മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്. അതേസമയം ആശുപത്രികളെയും രോഗികളെയും ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന് ഇസ്രയേല്‍ ആരോപിച്ചു. അതിനിടെ ഹമാസിനെ പിന്തുണക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് […]

അനുമതി തന്നാലും ഇല്ലെങ്കിലും പലസ്തീന്‍ ഐക്യദാര്‍ഢ്യം നടത്തുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: കോഴിക്കോട് ജില്ലാ കളക്ടര്‍ അനുമതി നല്‍കിയാലും ഇല്ലെങ്കിലും നവംബര്‍ 23ന് തന്നെ കോണ്‍ഗ്രസ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പലസ്തീന്‍ അനുകൂല റാലിയെ തകര്‍ക്കാമെന്നത് പാഴ്ശ്രമമാണ്. കടപ്പുറത്ത് നടത്താന്‍ നിശ്ചയിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ഏതാണ്ട് അനുവാദം തന്നതാണ് അതിന്റെ അഡ്മിനിസ്ട്രേറ്റര്‍. അനുവാദം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റാലി പ്രഖ്യാപിച്ചതും. Also Read; ഇ-സേവനങ്ങളില്‍ പുതിയ പരിഷ്‌കാരവുമായി ഖത്തര്‍ തൊഴില്‍മന്ത്രാലയം കടപ്പുറത്തു വരാന്‍ മാത്രം ജനങ്ങള്‍ വരാനുള്ളതിനാലാണ് അവിടെ തീരുമാനിച്ചത്. ഇപ്പോള്‍ അതിന്റെ […]

ഇ-സേവനങ്ങളില്‍ പുതിയ പരിഷ്‌കാരവുമായി ഖത്തര്‍ തൊഴില്‍മന്ത്രാലയം

ഖത്തര്‍: തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും ലളിതവുമാക്കുന്നതിന്റെ ഭാഗമായി ഇ- സേവനങ്ങളുടെ പട്ടിക കൂടുതല്‍ വിപുലപ്പെടുത്തി അധികൃതര്‍. കൂടുതല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പട്ടിക വിപുലപ്പെടുത്തിയിരിക്കുന്നത്. വെബ്സൈറ്റിലെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി റിക്രൂട്ട്മെന്റ് ഓഫീസ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാനും റദ്ദാക്കാനുമുള്ള സേവനം ഇപ്പോള്‍ എല്ലാം ഇ-സേവനങ്ങള്‍ വഴി ലഭ്യമാകും. Also Read; കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഐഎം ഇടപെടല്‍ മൂലം: കെ സുധാകരന്‍ ലേബര്‍ റിക്രൂട്ട്മെന്റ് ഓഫിസുകളുടെ തൊഴിലുടമകള്‍ ലൈസന്‍സുകള്‍ കാലാവധി അവസാനിക്കുന്നതിന്റെ ഒരു മാസം […]

കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഐഎം ഇടപെടല്‍ മൂലം: കെ സുധാകരന്‍

കാസര്‍കോട്: സിപിഐഎം ഇടപെടല്‍ മൂലമാണ് കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ‘അനുമതി തന്നാലും ഇല്ലെങ്കിലും റാലി കോഴിക്കോട് കടപ്പുറത്ത് നടത്തും. ഒന്നുകില്‍ റാലി നടക്കും അല്ലെങ്കില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ യുദ്ധം നടക്കും. ചോര കൊടുത്തും നവംബര്‍ 23-ന് റാലി നടത്തും. ശശി തരൂര്‍ അടക്കം എല്ലാ നേതാക്കളെയും റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്’ എന്നും കെ സുധാകരന്‍ വ്യക്തമാക്കി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

മമ്മുട്ടി കമ്പനിയുടെ ‘കാതല്‍ ദ കോര്‍’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി

കണ്ണൂര്‍ സ്‌ക്വാഡ് എന്ന ബ്ലോക്ബസ്റ്റര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ കാതല്‍ ദ കോര്‍ എന്ന സിനിമയുടെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി.മമ്മൂട്ടിയും ജ്യോതികയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ‘എന്നും എന്‍ കാവല്‍’ എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയുലൂടെ സിനിമയുടെ മൂഡ് ഏത് തരത്തിലാണ് എന്ന് പ്രെഡിക്ട് ചെയ്തതും ഇതുവരെ പറഞ്ഞതും ഒന്നുമല്ല സിനിമ എന്ന് ട്രെയിലര്‍ നമുക്ക് കാണിച്ചുതരുന്നുണ്ട്. പ്രണയത്തിനും ബന്ധത്തിനും എല്ലാം പ്രാധാന്യം നല്‍കുന്ന സിനിമയാണ് ജിയോ ബേബി ഒരുക്കുന്നത്, […]

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചു. 221986 വോട്ടുകള്‍ക്കാണ് രാഹുല്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ അബിന്‍ വര്‍ക്കിക്ക് 168588 വോട്ടുകളും അരിത ബാബുവിന് 31930 വോട്ടുകളുമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ വിജയിച്ചതില്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ബൂത്ത് തലം തൊട്ടുള്ള പ്രവര്‍ത്തകര്‍ മുതല്‍ വോട്ട് ചെയ്താണ് തന്നെ വിജയിപ്പിച്ചത്. അവരോട് കടപ്പാടുണ്ടെന്നും ജനാധിപത്യത്തെ ഹനിക്കുന്നവര്‍ നാടുഭരിക്കുന്ന കാലത്ത് തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്നും രാഹുല്‍ പറഞ്ഞു. Also Read; നവംബര്‍ […]