October 9, 2026

നവംബര്‍ 21 മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസ് ഉടമകള്‍ നവംബര്‍ 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പണിമുടക്കില്‍നിന്ന് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമരസമിതി പിന്മാറുകയായിരുന്നു. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള പെര്‍മിറ്റുകള്‍ നിലനിര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ബസ് ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന തീരുമാനം മാറ്റില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

സല്ലു ഭായിയുടെ തിരിച്ചുവരവ്; ടൈഗര്‍ 3 ക്ക് ആദ്യ ദിനം മികച്ച കളക്ഷന്‍

കരിയറിലെ മികച്ച ഓപ്പണിങ്ങുമായി സല്‍മാന്‍ ഖാന്‍. ദീപാവലി റിലീസായി എത്തിയ ‘ടൈഗര്‍ 3’ സല്‍മാന്റെ കരിയറിലെ മികച്ച ആദ്യദിന കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ്. 42.25 കോടി നേടിയാണ് റിലീസ് ദിവസം സിനിമ തിയേറ്റര്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കിയത്. ഇന്ത്യയില്‍ 5,500 സ്‌ക്രീനിലും വിദേശത്ത് 3400 സ്‌ക്രീനുകളിലുമാണ് ടൈഗര്‍ 3 റിലീസ് ചെയ്തത്. കേരളത്തില്‍ നിന്നും ചിത്രം വാരിയത് 1.1 കോടി രൂപയാണ്. ആഗോള തലത്തില്‍ 94 കോടിയും സിനിമ സ്വന്തമാക്കി. 42.30 നേടിയ ‘ഭാരത്’ ആയിരുന്നു ഇതിന് […]

ദേശീയപാതയ്ക്ക് ഇനി മൂന്ന് അലൈന്‍മെന്റുകള്‍

ന്യൂഡല്‍ഹി: ദേശീയപാത വികസന പദ്ധതിക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നിര്‍ദിഷ്ട പദ്ധതിക്ക് മൂന്ന് അലൈന്‍മെന്റുകള്‍ തയ്യാറാക്കാന്‍ ആലോചന. പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ എതിര്‍പ്പ് മൂലം വൈകുന്ന സാഹചര്യത്തിലാണ് മൂന്ന് അലൈന്‍മെന്റുകള്‍ തയ്യാറാക്കാന്‍ ദേശീയപാത അതോറിറ്റി ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. Also Read; കോടതി വിധി കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്ക് ശക്തമായ താക്കീത്: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥലമേറ്റെടുക്കല്‍ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നതിനായുള്ള കരട് റിപ്പോര്‍ട്ടില്‍ ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയേക്കും. നിര്‍ദിഷ്ട പദ്ധതിക്ക് മൂന്ന് അലൈന്‍മെന്റുകള്‍ തയ്യാറാക്കുന്നതിനൊപ്പം അലൈന്‍മെന്റ് […]

കോടതി വിധി കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്ക് ശക്തമായ താക്കീത്: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ് ശിശുദിനത്തിലെ ഈ കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കിയ അന്വേഷകസംഘത്തെയും പ്രോസിക്യൂഷനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ‘ശിശുദിനത്തിലെ ഈ വിധി കുഞ്ഞുങ്ങളെ അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതുകൂടിയാണ്. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച അത്യന്തം ഹീനമായ ക്രൂരതയ്ക്കാണ് ആ കുഞ്ഞ് ഇരയായത്. കുറ്റവാളിയെ പിടികൂടുന്നതിനും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും ഏറ്റവും കാര്യക്ഷമമായാണ് ബന്ധപ്പെട്ട സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചത്. പരാതി ലഭിച്ചപ്പോള്‍ […]

വിമർശനം അധിക്ഷേപമായി മാറുന്നു; അപചയം തിരുത്തേണ്ടത് മാധ്യമ ധർമം: മുഖ്യമന്ത്രി

കണ്ണൂർ: വിമർശനം മാധ്യമവർത്തനത്തിന്റെ ഭാഗമാണ്. എന്നാൽ വിമർശനം എന്നത് അധിക്ഷേപമായി മാറുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. അത്തരം അപചയങ്ങൾ പുന:പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളുടെ വിശ്വാസ്യത നിലനിൽക്കണം. അതിന് മുൻ കൈ എടുക്കേണ്ടത് മാധ്യമങ്ങളും മാധ്യമപ്രവർത്തകരുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പത്ര പ്രവർത്തക യൂണിയൻ 59ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീകരിച്ച വെബ് സൈറ്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ […]

അസ്ഫാക് ആലത്തിന് വധശിക്ഷ

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച് എറണാകുളം പ്രത്യേക പോക്സോ കോടതി. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. മറ്റ് അഞ്ച് വകുപ്പുകളില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. അസ്ഫാക് ആലം കുറ്റക്കാരനാണെന്ന് നേരത്തെ തന്നെ കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടന്ന് നൂറ്റിപത്താമത് ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്. പോക്സോ നിയമം നിലവില്‍ വന്ന ദിവസം തന്നെയാണ് പ്രതിക്കെതിരായ ശിക്ഷാവിധി പറഞ്ഞിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ശിശുദിനത്തില്‍ […]

ഏകാദശിക്ക് ഒരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആട്ടവിശേഷങ്ങളിലൊന്നായ ഏകാദശിക്ക് ഇനി ദിവസങ്ങള്‍ മാത്രം. ഈ വര്‍ഷത്തെ ഏകാദശി നവംബര്‍23 വ്യാഴാഴ്ച നടത്താനാണ് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.ഏകാദശി ഉത്സവത്തോട് അനുബന്ധിച്ചുള്ള ഏകാദശി വിളക്കുകള്‍ക്ക് ഒക്ടോബര്‍ 25 ന് തുടക്കമായിരുന്നു. ഈ ദിവസം ലക്ഷക്കണക്കിന് ഭക്തര്‍ ക്ഷേത്രത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് ഏകാദശിയെ കണക്കാക്കുന്നത്. ദശമി, ഏകാദശി, ദ്വാദശി എന്നി തിഥികള്‍ വരുന്ന മൂന്ന് ദിവസങ്ങളിലായാണ് ഏകാദശിവ്രതം അനുഷ്ഠിക്കുന്നത്. ഗുരുവും വായുവും ചേര്‍ന്ന് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയ ഏകാദശി […]

ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടാനും വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എറണാകുളം,ഇടുക്കി,മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യപിച്ചതിനാല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കൂടുതലാണ്. Also Read; നിയന്ത്രണങ്ങള്‍ പാലിക്കാതെ ദീപാവലി ആഘോഷം; ഡല്‍ഹിയിലെ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതാനാല്‍ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ പെയ്‌തേക്കും. ഉയര്‍ന്ന തിരമാലയ്ക്കും 55 കിലോമീറ്റര്‍ വേഗതയില്‍ […]

നിയന്ത്രണങ്ങള്‍ പാലിക്കാതെ ദീപാവലി ആഘോഷം; ഡല്‍ഹിയിലെ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ വായുമലിനീകരണം ഗുരുതരാവസ്ഥയില്‍. ഡല്‍ഹിയില്‍ പലയിടങ്ങളും ചൊവ്വാഴ്ച രാവിലെ കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടു. വിവിധ മേഖലകളില്‍ വായു ഗുണനിലവാര സൂചിക ഗുരുതരാവസ്ഥയിലാണ്. ഈ അവസ്ഥയില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണമായത്. വായുമലിനീകരണം അതിരൂക്ഷമായിരിക്കുന്നത് ബാവന(434), നരേല(418), രോഹിണി(417), ആര്‍.കെ പുരം(417), ദ്വാരകനരേല(404), ഒഖ്‌ലനരേല(402) തുടങ്ങിയ സ്ഥലങ്ങളിലാണ്. Also Read; ആലുവ കൊലപാതകം; അസ്ഫാക് ആലത്തിന് ഇന്ന് ശിക്ഷ വിധിക്കും നഗരത്തിന്റെ വായു ഗുണനിലവാരം […]

ആലുവ കൊലപാതകം; അസ്ഫാക് ആലത്തിന് ഇന്ന് ശിക്ഷ വിധിക്കും

കൊച്ചി: ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിന്(28) ശിക്ഷ ഇന്ന് വിധിക്കും. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്. പ്രതിക്ക് വധശിക്ഷ ലഭിക്കാവുന്ന നാല് കുറ്റങ്ങള്‍ പ്രോസിക്യൂഷന്‍ പ്രതിക്കുമേല്‍ ചുമത്തിയിട്ടുണ്ട്. ഗുരുതരസ്വഭാവമുള്ള മൂന്ന് പോക്സോ കുറ്റങ്ങള്‍ അടക്കം കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ 13 കുറ്റങ്ങള്‍ കോടതിയും ശരിവെച്ചിരുന്നു. പ്രതിയുടെ പ്രായവും മാനസികനിലയും കണക്കിലെടുത്ത് […]