October 9, 2026

ആറ് പന്തില്‍ ആറ് വിക്കറ്റ്; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ അതിശയ പ്രകടനം

സിഡ്‌നി: ക്രിക്കറ്റ് ലോകത്ത് തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ഒരുപാട് താരങ്ങളുണ്ട് എന്നാല്‍ മറ്റാര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഓസ്‌ട്രേലിയയില്‍ നിന്നൊരു യുവതാരം. ഗാരെത് മോര്‍ഗന്‍ എന്നാണ് താരത്തിന്റെ പേര്. ഓസ്‌ട്രേലിയയിലെ ഡിവിഷന്‍ മൂന്ന് ക്രിക്കറ്റില്‍ മുഗീരബ നേരംഗ് ജില്ലാ ക്ലബിന് വേണ്ടിയാണ് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. Also Read; ദുബായില്‍ ഗതാഗത വികസന രംഗത്ത് ശ്രദ്ധേയ നേട്ടം സര്‍ഫേഴ്‌സ് പാരഡൈസ് ആയിരുന്നു മത്സരത്തിലെ എതിരാളികള്‍. 40 ഓവറില്‍ വിജയലക്ഷ്യം 178 ആയിരുന്നു. അവസാന ഓവര്‍ മോര്‍?ഗന്‍ […]

ദുബായില്‍ ഗതാഗത വികസന രംഗത്ത് ശ്രദ്ധേയ നേട്ടം

ദുബായ്: ഗതാഗത വികസന രംഗത്ത് ശ്രദ്ധേയ നേട്ടവുമായി റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ദുബായിലെ റോഡ് ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത്. ഗാണ്‍ അല്‍ സബ്ഖ-ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന്റെ ഇന്റര്‍സെക്ഷന്‍ മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ അന്‍പത് ശതമാനം പൂര്‍ത്തിയായതായി ആര്‍ടിഎ അറിയിച്ചു. ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ഫസ്റ്റ് അല്‍ ഖൈല്‍ […]

പിതൃസഹോദന്റെ കാറിനടിയില്‍പെട്ട ഒന്നരവയസുകാരന് ദാരുണാന്ത്യം

ഉപ്പള: വീട്ടുമുറ്റത്ത് പിതൃസഹോദരന്‍ മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. ഞായറാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. സോങ്കാല്‍ കൊടങ്ക റോഡിന് സമീപത്തെ നിസാറിന്റെയും തസ്രീഫയുടേയും മകന്‍ അബ്ദുല്‍ ജാഷിറാണ് മരിച്ചത്. ബന്ധുക്കള്‍ നോക്കി നില്‍ക്കേയാണ് കുഞ്ഞ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുഖത്തും തലയ്ക്കും പരിക്കേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മഞ്ചേശ്വരം പോലിസ് കാറോടിച്ചയാള്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. Also Read; രാജ്ഭവനിലെ റബ്ബര്‍ സ്റ്റാംമ്പ് അല്ല; ഗവര്‍ണര്‍ […]

രാജ്ഭവനിലെ റബ്ബര്‍ സ്റ്റാംമ്പ് അല്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: രാജ്ഭവനിലെ റബ്ബര്‍ സ്റ്റാംമ്പ് അല്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടിയായാണ് ഗവര്‍ണറുടെ പ്രതികരണം. സര്‍ക്കാര്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച ഗവര്‍ണര്‍ സര്‍ക്കാറിന്റെ സമ്മര്‍ദ്ദതന്ത്രം തന്റടുത്ത് വിലപ്പോകില്ലെന്നും വ്യക്തമാക്കി. ബില്ലിനെ കുറിച്ച് സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അതില്‍ വിശദീകരണം നല്‍കിട്ടില്ലായിരുന്നു. ഇനിയും വ്യക്തത വരുത്തേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതിനാലാണ് ബില്ലുകളില്‍ ഒപ്പ് ഇടാത്തതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. രാജ്ഭവന്റെ ധൂര്‍ത്ത് സംബന്ധിച്ച് ആരോപണങ്ങള്‍ക്കും ഗവര്‍ണര്‍ മറുപടി പറഞ്ഞു. […]

മുന്നറിയിപ്പ് നല്‍കാന്‍ വൈകിയതിനാല്‍ മഴ പെയ്തതിന് മാപ്പ് ചോദിച്ച് ഒമാന്‍ കാലാവസ്ഥ ജനറല്‍ ഡയറക്ടര്‍

സലാല: കഴിഞ്ഞ ദിവസം അപ്രതീക്ഷിത മഴയാണ് ദോഫാര്‍ ഗവര്‍ണറേറ്റില്‍ പെയ്തത്. വെള്ളിയാഴ്ച വൈകീട്ടാണ് സലാലയടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ മഴ ലഭിച്ചത്. മുന്‍കൂട്ടി മഴ മുന്നറിയിപപ് നല്‍കാത്തതിനാല്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി ഒമാന്‍ കാലാവസ്ഥാ വിഭാഗം ജനറല്‍ ഡയറക്ടര്‍ അബ്ദുല്ല അല്‍ ഖദൂരി തന്റെ എക്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കാന്‍ വൈകിയതിലുള്ള മാപ്പ് ചോദിച്ചത്. Also Read; കോഴിക്കോട് കടപ്പുറത്ത് കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം സലാല ഉള്‍പ്പെടെ ദോഫാര്‍ ഗവണേറ്റിലെ […]

കോഴിക്കോട് കടപ്പുറത്ത് കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം

കോഴിക്കോട്: കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് കോഴിക്കോട് കടപ്പുറത്ത് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. നവകേരള സദസ്സ് നടക്കുന്നതിനാല്‍ മുന്നൊരുക്കം വേണമെന്ന് ഡിസിസിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ റാലിയില്‍ മാറ്റമില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കടപ്പുറത്ത് തന്നെ റാലി നടത്തും. തടയാമെങ്കില്‍ തടയട്ടേയെന്നും കെ പ്രവീണ്‍കുമാര്‍ പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് നവംബര്‍ 23ന് […]

മണിപ്പൂര്‍ കലാപത്തിലുണ്ടായ അവമതിപ്പ് മറികടക്കാന്‍ ‘ഹമാസ് തീവ്രവാദ വിരുദ്ധ റാലി’യുമായി ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹമാസ് തീവ്രവാദ വിരുദ്ധ റാലികള്‍ നടത്താന്‍ തീരുമാനിച്ച് ബിജെപി. യുദ്ധത്തിനിടയാക്കിയത് ഹമാസ് നടത്തിയ ആക്രമണമാണ് എന്നാരോപിച്ചാണ് ബിജെപി റാലി നടത്തുക. സിപിഐഎമ്മും കോണ്‍ഗ്രസും നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികള്‍ക്ക് ബദലായാണ് ബിജെപിയുടെ റാലി. നാലിടത്ത് റാലികളും സംഗമങ്ങളും നടത്താനാണ് തീരുമാനം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എറണാകുളത്തും തൃശൂരും കോഴിക്കോട്ടും പത്തനംതിട്ടയിലുമാണ് ഹമാസ് തീവ്രവാദ വിരുദ്ധ റാലികള്‍ നടത്തുക. കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്ന ഈ റാലികളില്‍ ക്രൈസ്തവ സഭാ […]

ഓസ്ട്രേലിയയുടെ ലോകകപ്പ് ഇലവനില്‍ രോഹിത് ശര്‍മയെ ഒഴിവാക്കി; വിരാട് കോഹ്‌ലി ക്യാപ്റ്റന്‍

മെല്‍ബണ്‍: ഏകദിന ലോകകപ്പിലെ മികച്ച പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. കളിച്ച ഒന്‍പതു മത്സരങ്ങളും ജയിച്ച ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താതെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്തത്. കൂടാതെ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുന്ന വിരാട് കോഹ്‌ലിയാണ് ടീമിന്റെ ക്യാപ്റ്റന്‍ എന്നതും ശ്രദ്ധേയമാണ്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ടീമിലെ ഓപ്പണര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റന്‍ ഡി കോക്കും ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറുമാണ്. ഒന്‍പതു […]

ദുരിതാശ്വാസനിധി വകമാറ്റിയ കേസ്; സര്‍ക്കാരിന് ആശ്വാസം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തുവെന്ന കേസില്‍ സര്‍ക്കാരിന് ആശ്വാസം. ധനദുര്‍വിനിയോഗം നടന്നിട്ടില്ലെന്നും മന്ത്രിസഭയ്ക്ക് ഫണ്ട് നല്‍കാന്‍ അധികാരമുണ്ടെന്നും ലോകായുക്തയുടെ ഫുള്‍ബെഞ്ച് വിധി പുറപ്പെടുവിച്ചു. ഉപലോകായുക്തമാരെ ഒഴിവാക്കണമെന്ന ഹര്‍ജിയും ലോകായുക്ത തള്ളിയതോടെ ഉപലോകായുക്തമാര്‍ക്കും കേസില്‍ വിധി പറയാന്‍ അവസരം ലഭിച്ചു. എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍, മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍, സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച പോലീസുകാരന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയും […]

ലിബിന പോയതറിയാതെ അമ്മയും യാത്രയായി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികത്സയില്‍ കഴിയവേ മരണപ്പെട്ട സാലിയുടെ മടക്കം മകള്‍ ലിബിനയുടെ വിയോഗ വാര്‍ത്ത അറിയാതെയാണ്. സംസ്‌കാരം മലയാറ്റൂര്‍ കൊരട്ടി പെരുമ്പിയിലെ യഹോവയ സാക്ഷികളുടെ സെമിത്തേരിയില്‍ നടന്നു. എന്നാല്‍ ഇതോന്നുമറയാതെ കൊച്ചിയിലെ സ്വക്യാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് സലിയുടെ രണ്ട് ആണ്‍മക്കള്‍. ആശുപത്രി കിടക്കയില്‍ വേദയോടെ രണ്ടാഴ്ച്ച പൊരുതിയാണ് അമ്മയും മരണത്തിന് കീഴടങ്ങിയത്. പാചകതൊഴിലാളിയായ സാലിയുടെ ഭര്‍ത്താവ് പ്രദീപന്‍ ജോലിത്തിരക്ക് കാരണം സ്‌ഫോടനദിവസം കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ വെന്തു നീറുന്ന മനസ്സുമായി പ്രദീപന്‍ […]