October 9, 2026

കോഴിക്കോട് കാണാതായ സൈനബയുടെ മൃതദേഹം കണ്ടെത്തി

കോഴക്കോട് : കുറ്റിക്കാട്ടൂരില്‍ കാണാതായ സൈനബയുടെ മൃതദേഹം ലഭിച്ചു.നാടുകാണി ചുരത്തിലെ ഗണപതി കല്ലിന് സമീപം താഴ്ചയില്‍ നിന്നാണ് മൃതദേഹം പോലീസ് കണ്ടെത്തിയത്. മൃതദേഹം സൈനബയുടേത് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പോലീസിനൊപ്പം ഉണ്ടായിരുന്ന മകനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കസബ പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പ്രതിയായ സമദ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തിക്കുമെന്നും സൈനബയുടെ മൃതദേഹമാണോ എന്ന് സ്ഥിരീകരിക്കാനുള്ള ശാസ്ത്രീയ പരിശോധന നടത്തുമെന്നും പോലീസ് […]

വനം വകുപ്പിനു കീഴില്‍ നിരവധി ഒഴിവുകള്‍

വനം വകുപ്പിനു കീഴില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍. കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം, തൃശൂര്‍ സുവോളജി പാര്‍ക്ക് എന്നിവിടങ്ങളിലായി 30 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ബന്ധപ്പെട്ട തസ്തികയിലേക്ക് അര്‍ഹമായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 16 വരെ അപേക്ഷിക്കാം. കോട്ടൂര്‍ ആന പുനരധി വാസ കേന്ദ്രത്തിലെ തസ്ഥികകളും ഒഴിവും അസിസ്റ്റന്റ് മഹോട്ട്-ആന പാപ്പാന്‍ (4), സെക്യൂരിറ്റി ഗാര്‍ഡ് (3), ഡ്രൈവര്‍ കം അറ്റന്‍ഡന്റ് (2), അസിസ്റ്റന്റ്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ (1), ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ […]

ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടം ഒമാന്‍

ഒമാന്‍: ഈ വര്‍ഷം ഒമാന്‍ സന്ദര്‍ശിച്ചവരില്‍ ഏറ്റവും കൂടുതല്‍ ജിസിസി പൗരന്‍മാര്‍ ആണ്. എന്നാല്‍ രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നവര്‍ ആവട്ടെ ഇന്ത്യക്കാരും. ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനംവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഒമാനില്‍ എത്തിയത് 1.2 ദശലക്ഷം ജിസിസി പൗരന്മാരും 4 63,000 ഇന്ത്യക്കാരും ആണ്. Also Read; മാവോയിസ്റ്റുകളുമായി കണ്ണൂരില്‍ വീണ്ടും തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടിയെന്ന് സൂചന യമനില്‍ നിന്നും എത്തിയത് 1,08,000 വിനേദ സഞ്ചാരികളും ചൈനയില്‍ നിന്ന് 97,000 പേരും, ജര്‍മ്മനില്‍ നിന്ന് 96,000 ആണ് എത്തിയത്. […]

മാവോയിസ്റ്റുകളുമായി കണ്ണൂരില്‍ വീണ്ടും തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടിയെന്ന് സൂചന

കണ്ണൂര്‍: മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സംഘവും കണ്ണൂരില്‍ വീണ്ടും ഏറ്റുമുട്ടിയതായി സൂചന. ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റെന്നും അവരുടെ കൈവശമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തെന്നുമാണ് വിവരം. ആരെയും കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടില്ല. തിങ്കളാഴ്ച രാവിലെ കണ്ണൂരിലെ കരിക്കോട്ടക്കരിയില്‍ ഉരുപ്പംകുറ്റി പള്ളിക്ക് സമീപമുള്ള വനമേഖലയില്‍ നിന്നാണ് വെടിയൊച്ച കേട്ടത്. സംഭവത്തെ തുടര്‍ന്ന് ഏഴാംകടവ് മേഖലയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്. Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക അതേസമയം, ഏറ്റുമുട്ടല്‍ സംബന്ധിച്ച് പോലീസ് ഔദ്യോഗികമായി […]

ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് “വിരാട് കോഹ്‌ലി ” യെ സമ്മാനിച്ച് എസ് ജയശങ്കർ

ലണ്ടൻ: യുകെ പ്രധാനമന്ത്രി ഋഷി സുനകിനെയും ഭാര്യ അക്ഷത മൂർത്തിയെയും സന്ദർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ദീപാവലി ദിനത്തിൽ 10 ഡൗണിംഗ് സ്ട്രീറ്റിലെത്തിയ എസ് ജയശങ്കർ യുകെ പ്രധാനമന്ത്രിക്ക് ഇന്ത്യൻ താരം വിരാട് കോഹ്‌ലി ഒപ്പിട്ട ക്രിക്കറ്റ് ബാറ്റും ഗണേശ പ്രതിമയും സമ്മാനിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ജയശങ്കർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. Also Read; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി; ഇന്ന് നിർണായക വിധി കഴിഞ്ഞ ദിവസമാണ് എസ് ജയശങ്കർ നാല് ദിവസത്തെ സന്ദർശനത്തിനായി […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി; ഇന്ന് നിർണായക വിധി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിൽ ലോകായുക്ത ഫുൾ ബെഞ്ച് ഇന്ന് വിധി പറയും. അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബത്തിന് നൽകിയ സാമ്പത്തിക സഹായം അധികാര ദുർവിനിയോഗം ആണെന്നും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരിൽ നിന്ന് അനുവദിച്ച പണം തിരിച്ച് പിടിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടി കുറയ്ക്കുന്ന നിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനാൽ വിധി സർക്കാരിന് ഏറെ നിർണായകമാണ്. എൻസിപി നേതാവ് ഉഴവൂർ വിജയൻ, മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ […]

ലോകകപ്പില്‍ വിരാട് കോലിക്ക് കന്നി വിക്കറ്റ്

ക്രിക്കറ്റ് ലോകകപ്പ് കരിയറില്‍ വിരാട് കോലിക്ക് കന്നി വിക്കറ്റ്. ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സിനെ കെഎല്‍ രാഹുലിന്റെ കൈകളിലെത്തിച്ചാണ് കോലി തന്റെ കന്നി ലോകകപ്പ് വിക്കറ്റ് നേടിയത്. ഇന്നിംഗ്‌സിന്റെ 25ആം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. ലെഗ് സൈഡില്‍ വൈഡാകുമായിരുന്ന പന്തില്‍ ബാറ്റ് വച്ച എഡ്വാര്‍ഡ്‌സിനെ രാഹുല്‍ സമര്‍ത്ഥമായി കൈപ്പിടിയിലൊതുക്കുകയായിരുന്നു. Also Read; സ്ത്രീകള്‍ക്ക് 15000 രൂപ വാര്‍ഷിക ധനസഹായവുമായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ 2014ല്‍ കിവീസ് താരം ബ്രെണ്ടന്‍ മക്കല്ലമിന്റെ വിക്കറ്റ് നേടിയതിനു ശേഷം […]

സ്ത്രീകള്‍ക്ക് 15000 രൂപ വാര്‍ഷിക ധനസഹായവുമായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍

റായ്പൂര്‍: വരാനിരിക്കുന്ന ചത്തീസ്ഗഢ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികരം നിലനിര്‍ത്തിയാല്‍ സ്ത്രീകള്‍ക്ക് 15,000 രൂപ വാര്‍ഷിക ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. വിവാഹിതരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 12,000 രൂപ നല്‍കുമെന്ന പ്രതിപക്ഷ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനത്തിനുളള മറുപടി എന്നാണ് ബാഗേലിന്റെ വാഗ്ദാനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്. ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചരണത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. സംസ്ഥാനത്ത് ആകെയുള്ള 90 നിയമസഭാ സീറ്റുകളില്‍ 20 എണ്ണത്തിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നവംബര്‍ 7 ന് നടന്നു. ബാക്കി […]

രാജ്ഭവനുള്ള ചെലവ് 2.60 കോടിയാക്കണം, സര്‍ക്കാറിന് മുന്നില്‍ ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ രാജ്ഭവനുള്ള ചെലവ് കൂട്ടണമെന്നാവശ്യവുമായി ഗവര്‍ണര്‍. അതിഥി, സല്‍ക്കാര ചെലവുകളിലടക്കം വന്‍ വര്‍ധനവാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഗവര്‍ണേഴ്‌സ് അലവന്‍സസ് ആന്‍ഡ് പ്രിവിലേജസ് റൂള്‍ 1987 അനുസരിച്ചാണ് ഗവര്‍ണറുടെ ഈ ആനുകൂല്യങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. ഗവര്‍ണറുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് വിവരം. അതിഥികള്‍ക്കുള്ള ചെലവുകള്‍ ഇരുപത് ഇരട്ടി വര്‍ധിപ്പിക്കു, വിനോദ ചെലവുകള്‍ 36 ഇരട്ടിയാക്കു, ടൂര്‍ ചെലവുകള്‍ ആറര ഇരട്ടി വര്‍ധിപ്പിക്കുക, […]

കേരളത്തില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ കെ സി; 20ല്‍ 20 ഉം യു ഡി എഫ് നേടും

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാതെ എ ഐ സി സി ജനറല്‍ സെക്ട്രട്ടറി കെ സി വേണുഗോപാല്‍. കേരളത്തില്‍ മത്സരിക്കണമെന്ന് ആഗ്രഹിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ്. ബിജെപിയെ താഴെയിറക്കുകയാണ് ലക്ഷ്യം. മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും കെ സി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും. രാജ്യത്ത് കോണ്‍ഗ്രസ് അനുകൂല തരംഗം നിലവിലുണ്ട്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ആയുധമാണ് അന്വേഷണ […]