October 9, 2026

കുറ്റിപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ച്; 20 പേര്‍ക്ക് പരിക്ക്

മലപ്പുറം: കുറ്റിപ്പുറം സംസ്ഥാന പാതയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 20 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ കിന്‍ഫ്ര പാര്‍ക്കിന് സമീപത്താണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസും ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. രണ്ട് വാഹനള്‍ക്കും കേടുപാടുകളുണ്ട്. ടിപ്പര്‍ ലോറി പൂര്‍ണമായും തകര്‍ന്നു. പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവര്‍ ആശുപത്രിയില്‍. ആരുടെയും നില ഗുരുതരമല്ല. Also Read; എ ഐ ക്യാമറയില്‍ വീണ്ടും ‘പ്രേതം’, അന്വേഷണമാരംഭിച്ച് മോട്ടോര്‍ […]

എ ഐ ക്യാമറയില്‍ വീണ്ടും ‘പ്രേതം’, അന്വേഷണമാരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പ്

കണ്ണൂര്‍: ഉരുവച്ചാല്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച എ ഐ നിരീക്ഷണ ക്യാമറയില്‍ വീണ്ടും അജ്ഞാത സ്ത്രീയുടെ ചിത്രം പതിഞ്ഞു. സീറ്റു ബെല്‍റ്റിടാതെ സഞ്ചരിച്ച യാത്രക്കാരനൊപ്പമാണ് സീറ്റ് ബെല്‍റ്റിടാതെ മുന്‍ സീറ്റില്‍ അജ്ഞായതയായ സ്ത്രീയുടെ ചിത്രവും പതിഞ്ഞത്. കടവത്തൂര്‍ മുണ്ടത്തോട് മീത്തലെ കുന്നത്ത് അലിയെന്ന യാത്രക്കാരനൊപ്പമാണ് അജ്ഞാത സ്ത്രീയെ കണ്ടത്. സെപ്തംബര്‍ 25ന് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ചിത്രം പതിഞ്ഞു കാണുന്നത്. ബിസിനസുകാരനായ അലി നിരന്തരം യാത്ര ചെയ്യുന്നയാളാണ്. തന്റെ കൂടെ അന്നേ ദിവസം മറ്റാരും യാത്ര ചെയ്തിട്ടില്ലെന്നാണ് […]

22.23 ലക്ഷം ദീപങ്ങള്‍, അയോധ്യയില്‍ ദീപാവലി ആഘോഷം ലോകറെക്കോര്‍ഡ് സൃഷ്ടിച്ചു

ന്യൂഡല്‍ഹി: മണ്‍ചെരാതുകളില്‍ 22 ലക്ഷം ദീപങ്ങള്‍, അതൊരു കാഴ്ച തന്നെയായിരുന്നു. ദീപാവലി ആഘോഷങ്ങള്‍ അയോധ്യ അവിസ്മരണീയമാക്കിയത് ലോക റെക്കോര്‍ഡിട്ടാണ്. 22.23 ലക്ഷം ദീപങ്ങളാണ് ഒരേസമയം കത്തിച്ചത്. ഇതോടെ സ്വന്തം റെക്കോര്‍ഡ് തകര്‍ക്കാന്‍ അയോധ്യയ്ക്ക് കഴിഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രവും ദീപങ്ങളാല്‍ അലങ്കരിച്ചു. 2017ല്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിച്ചതോടെയാണ് അയോധ്യയില്‍ ദീപോത്സവം ആരംഭിച്ചത്. ആ വര്‍ഷം ഏകദേശം 51,000 ദീപങ്ങള്‍ കത്തിച്ചു. 2019ല്‍ ദീപങ്ങളുടെ എണ്ണം 4.10 ലക്ഷമായി ഉയര്‍ന്നു. 2020ല്‍ ഇത് ആറ് ലക്ഷത്തിലധികവും […]

പാകിസ്താന്‍ ഔട്ട്;ലോകകപ്പിന്റെ സെമിഫൈനല്‍ ചിത്രം തെളിഞ്ഞു

ന്യൂഡല്‍ഹി: 2023 ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ഇംഗ്ലണ്ടിനെതിരെ പാകിസ്താന്‍ വലിയ വിജയം നേടാനാവാത്ത അവസ്ഥ വന്നതോടെ നാലാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറി. ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടപ്പെട്ട് ബൗള്‍ ചെയ്യേണ്ടിവന്നപ്പോള്‍ തന്നെ പാകിസ്താന്റെ സാധ്യത മങ്ങി. ഇംഗ്ലണ്ട് വലിയ50 ഓവറില്‍ 337 റണ്‍സെടുത്തതോടെ പാകിസ്ഥാന്റെ സെമി ഫൈനല്‍ പ്രവേശനം അസാധ്യമായി. ന്യൂസിലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് മറികടക്കണമെങ്കില്‍ പാകിസ്ഥാന് ഈ ലക്ഷ്യം ചുരുങ്ങിയത് 6.4 ഓവറിനുള്ളില്‍ മറികടക്കണമായിരുന്നു. ഇത് സാധ്യമല്ലാതെ വന്നതോടെയാണ് ടീം സെമി കാണാതെ […]

1.30 കോടി വീടുകള്‍, പിജി വരെ സൗജന്യ വിദ്യാഭ്യാസം, കര്‍ഷകര്‍ക്ക് വര്‍ഷം 12000 രൂപ

ഭോപാല്‍ : തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ മധ്യപ്രദേശില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ‘സങ്കല്‍പ് പത്ര’ എന്ന പേരില്‍ പുറത്തിറക്കിയ പ്രകടന പത്രികയില്‍ ഗോതമ്പിനും നെല്ലിനും താങ്ങുവില വര്‍ധിപ്പിക്കുന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. ഗോതമ്പിന്റെ താങ്ങുവില ക്വിന്റലിന് 2700 രൂപയും നെല്ലിന് 3100 രൂപയുമായി ഉയര്‍ത്തുമെന്ന് പ്രകടന പത്രികയില്‍ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ലാഡ്ലി ബെഹ്ന പദ്ധതിയിലൂടെ 1.30 കോടി കുടുംബങ്ങള്‍ക്ക് വീടു നല്‍കുമെന്നും കേന്ദ്രത്തിന്റെ ഉജ്ജ്വല പദ്ധതിയിലൂടെ 450 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍ ലഭ്യമാക്കുമെന്നും പ്രകടന […]

ബംഗ്ലാദേശിനെ അനായാസം കീഴടക്കി ഓസ്‌ട്രേലിയ

പൂനെ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഓസ്‌ട്രേലിയ. ലോകകപ്പിലെ ഓസ്‌ട്രേലിയയുടെ തുടര്‍ച്ചയായ ഏഴാം വിജയമാണിത്. മികച്ച ലക്ഷ്യം മുന്നോട്ട് വെച്ചിട്ടും ബൗളിംഗ് മോശമായതാണ് ബംഗ്ലാദേശിന് തിരിച്ചടിയായതാണ് 307 റണ്‍സ് വിജയലക്ഷത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 44.4 ഓവറില്‍ ഓസീസ് മറികടന്നത്. 177 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മിച്ചല്‍ മാര്‍ഷാണ് ഓസ്‌ട്രേലിയക്ക് അനായാസ ജയം ഒരുക്കിയത്. ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിംഗ് ആണ് തിരഞ്ഞെടുത്തത്. ഓസീസ് പേസ് നിരയെ നാലുംപാടും പായിച്ച് ബംഗ്ലാദേശ് ബാറ്റര്‍മാര്‍ അമ്പരപ്പിച്ചുക്കൊണ്ട് ആദ്യ […]

കര്‍ഷക ആത്മഹത്യ; സര്‍ക്കാരിനെതിരെ ഗവര്‍ണര്‍

ആലപ്പുഴയിലെ കര്‍ഷക ആത്മഹത്യയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടു നേരിടുമ്പോള്‍ സര്‍ക്കാര്‍ ആഘോഷങ്ങളുടെ പേരില്‍ ധൂര്‍ത്തടിക്കുകയാണെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. പെന്‍ഷന്‍ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫിനു വേണ്ടിയും വന്‍തുക ചെലവഴിക്കുന്നു. പാവപ്പെട്ട കര്‍ഷകരേയും സ്ത്രീകളെയും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പ്രസാദിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തിരുവല്ലയിലെ ആശുപത്രിയില്‍ ഗവര്‍ണര്‍ എത്തും. തുടര്‍ന്ന് അദ്ദേഹം പ്രസാദിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. Also Read; മാര്‍ട്ടിന്റെ […]

മാര്‍ട്ടിന്റെ സ്‌കൂട്ടറില്‍ നിന്ന് 4 റിമോട്ടുകള്‍ കണ്ടെടുത്തു

കളമശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ സ്‌കൂട്ടറില്‍ നിന്ന് നാലു റിമോര്‍ട്ടുകള്‍ കണ്ടെടുത്ത് പോലീസ്. സ്‌ഫോടനത്തിനു ശേഷം കീഴടങ്ങാന്‍ തൃശൂര്‍ കൊടകര സ്റ്റേഷനില്‍ വന്ന സ്‌കൂട്ടറിലാണ് നാലു റിമോര്‍ട്ടുകള്‍ കണ്ടെടുത്തത്. ഈ സ്‌കൂട്ടര്‍ കൊടകര സ്റ്റേഷന്‍ വളപ്പില്‍ തന്നെയാണ് സൂക്ഷിച്ചിരുന്നതും. പ്രതിയുമായി കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം കൊടകര സ്റ്റേഷനില്‍ തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടറിനുള്ളില്‍ നിന്നാണ് റിമോര്‍ട്ടുകള്‍ കണ്ടെടുത്തത്. Also Read; വിരലടയാളത്തില്‍ കൃത്രിമം നടത്തി സൗദിയിലേക്ക് കടക്കാന്‍ ശ്രമം റിമോര്‍ട്ടുകള്‍ എവിടെയാണെന്ന് […]

വിരലടയാളത്തില്‍ കൃത്രിമം നടത്തി സൗദിയിലേക്ക് കടക്കാന്‍ ശ്രമം

മദീന: സൗദി അറേബ്യയില്‍ നിന്ന് നാടുകടത്തപ്പെട്ടവര്‍ ഫിംഗര്‍ പ്രിന്റില്‍ കൃത്രിമം കാട്ടി വീണ്ടും പ്രവേശിക്കാനുള്ള ശ്രമം. പാകിസ്താനികളായ രണ്ടു പേരാണ് മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ പിടിയിലായതെന്ന് സൗദി ജവാസാത്ത് അറിയിച്ചു. ഇഖാമ, തൊഴില്‍ നിയമ ലംഘനത്തിന് പിടികൂടി സൗദിയില്‍ നിന്ന് നാടുകടത്തല്‍ കേന്ദ്രം വഴി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി തിരിച്ചയച്ചവരാണ് പുതിയ വിസയില്‍ വിരലടയാളത്തില്‍ കൃത്രിമം നടത്തിയാണ് ഇരുവരും എത്തിയതെന്ന്് കണ്ടെത്തുകയായിരുന്നു. Also Read; ദരിദ്രരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ പ്രധാന മുദ്രാവാക്യമെന്ന് നരേന്ദ്ര […]

ദരിദ്രരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ പ്രധാന മുദ്രാവാക്യമെന്ന് നരേന്ദ്ര മോദി

സെക്കന്തരാബാദ്: സാമൂഹിക നീതി ഉറപ്പാക്കാന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്നും ദരിദ്രരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ പ്രധാന മുദ്രാവാക്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാന സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷം പിന്നോക്ക സമുദായങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. ബി ആര്‍ എസ് തെലങ്കാന രൂപീകരണത്തിന് ശേഷം ദളിത് സമൂഹത്തെ മറക്കുകയും ഒരു ദളിതനെ മുഖ്യമന്ത്രിയാക്കാന്‍ തയാറായിട്ടുമില്ലായിരുന്നു ബി ആര്‍ എസ് സര്‍ക്കാരിന്റെ ദളിത് ബന്ധു പദ്ധതി അവരുടെ ഒപ്പം നില്‍ക്കുന്നവര്‍ക്ക് വേണ്ടി മാത്രമാണെന്നും ദളിത് ബന്ധു പദ്ധതി നിഷ്പക്ഷമാകണമെന്നും പിന്നാക്ക സമുദായം […]