October 9, 2026

കോഴിക്കോട് സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ എന്‍.സി.കെ ടൂറിസ്റ്റ് ഹോമിലാണ് പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഷംസുദ്ദീന്‍ സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച പുലര്‍ച്ചെ വെടിയേറ്റ നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു. ഷംസുദീന്റെ കുടുംബം ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. പോലീസ് എത്തി ലോഡ്ജിലെ മുറി തുറന്ന് പരിശോധിച്ചപ്പോള്‍ ഷംസുദ്ദീന്‍ കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. Also Read; കളമശ്ശേരി […]

കളമശ്ശേരി സ്‌ഫോടനം: ഡൊമിനിക് മാര്‍ട്ടിനുമായി തെളിവെടുപ്പ് തുടങ്ങി

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. വലിയ പോലീസ് സുരക്ഷയിലാണ് പ്രതിയെ ഇവിടേക്ക് എത്തിച്ചത്. അത്താണിയിലെ കുടുംബ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ബോംബ് നിര്‍മ്മിച്ചത് ഈ വീട്ടില്‍വെച്ചാണെന്ന് ഡൊമനിക് മൊഴി നല്‍കിയിരുന്നു. പരീക്ഷണങ്ങള്‍ നടത്തിയത് വീടിന് സമീപത്തെ ഗ്രൗണ്ടില്‍വെച്ചായിരുന്നു. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. ഇവിടെ ഉടമസ്ഥനായ ഡൊമിനിക് മാര്‍ട്ടിന്‍ വന്നുപോകുന്നത് സമീപവാസികളുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ബോംബ് നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ സൂക്ഷിച്ചശേഷം സ്‌ഫോടനം നടത്തിയ അന്ന് […]

വിലയില്‍ മത്സരിച്ച് ചെറിയുള്ളിയും സവാളയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളിവില കുതിയ്ക്കുന്നു. തെക്കന്‍ കേരളത്തില്‍ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില. സവാളയ്ക്ക് 70 രൂപ വരെയും. ഉത്സവ നാളുകള്‍ക്ക് വില കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതുപോലെതന്നെ കേരളത്തിന് പുറത്തും സവാളക്കും ഉള്ളിക്കും വില കൂടി വരികയാണ്. രാജ്യത്ത് സവാളയുടെ വില കുത്തനെ കൂടുകയാണ്. പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വര്‍ധനയാണ് വിലയിലുണ്ടായത്. Also Read; വനിതാ ശിശു വികസന വകുപ്പില്‍ സൂപ്പര്‍ വൈസര്‍ തസ്തികയില്‍ ഒഴിവ് ദില്ലിയില്‍ ഒരു കിലോ സവാളയ്ക്ക് എഴുപത് […]

വനിതാ ശിശു വികസന വകുപ്പില്‍ സൂപ്പര്‍ വൈസര്‍ തസ്തികയില്‍ ഒഴിവ്

കേരള PSC കാറ്റഗറി നമ്പര്‍: 245/2023. സൂപ്പര്‍വൈസര്‍ (ഐസിഡിഎസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. ഈ തസ്തിക സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നു. കൂടാതെ ഭിന്നശേഷിക്കാര്‍ ഈ തസ്തികയില്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. 37,400 മുതല്‍ 79,000 രൂപ വരെയാണ് ശമ്പളം. 18 മുതല്‍ 36 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്ന് സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക്, ഹോം സയന്‍സ് അല്ലെങ്കില്‍ സൈക്കോളജി എന്നിവയില്‍ ഏതിലെങ്കിലും ലഭിച്ച ബിരുദം. അല്ലെങ്കില്‍ ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്ന് […]

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു

കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് കൊച്ചി പോലീസ്. കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് കേസെടുത്തത്. എറണാകുളം സെൻട്രൽ പോലീസ് ആണ് കേസെടുത്തത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ 153 (A) വകുപ്പ് ചുമത്തി. സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആർ. Also Read; ഡൊമിനിക് മാര്‍ട്ടിന്റെ ഭാര്യയുടെ നിര്‍ണായ മൊഴി പുറത്ത് സ്‌ഫോടനത്തിന് പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. സ്വന്തം പറമ്പില്‍ പാമ്പിനെ വളര്‍ത്തിയാല്‍ അയല്‍വാസിയെ മാത്രമല്ല, വീട്ടുടമസ്ഥനെയും കടിക്കുമെന്ന തരത്തിലായിരുന്നു പോസ്റ്റ്. […]

ഡൊമിനിക് മാര്‍ട്ടിന്റെ ഭാര്യയുടെ നിര്‍ണായ മൊഴി പുറത്ത്

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഭാര്യയുടെ നിര്‍ണായ മൊഴി പുറത്ത് വന്നു. സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രി മാര്‍ട്ടിന് ഒരു കോള്‍ വന്നിരുന്നുവെന്നും ആരാണെന്ന് ചോദിച്ചപ്പോള്‍ തന്നോട് ദേഷ്യപ്പെട്ടെന്നുമാണ് ഭാര്യ പൊലീസിനോട് പറഞ്ഞത്. സ്‌ഫോടനം നടന്ന ശേഷമാണ് ഫോണ്‍ വന്ന കാര്യം താന്‍ ഓര്‍ത്തെടുത്തതെന്നും ഭാര്യ മൊഴിയില്‍ പറയുന്നു. രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ട്, അത് കഴിഞ്ഞതിന് ശേഷം പറയാമെന്നും മാര്‍ട്ടിന്‍ പറഞ്ഞതായും ഭാര്യ മൊഴി നൽകി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാര്‍ട്ടിനെ ഫോണില്‍ […]

എട്ടാമതും ബാലൺ ദ് ഓറിൽ മുത്തമിട്ട് മെസി

എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസി. എർലിംഗ് ഹാലൻഡിനേയും കിലിയൻ എംബാപ്പെയേയും പിന്തള്ളിയാണ് നേട്ടം. 2021 ലാണ് ഇന്റർ മിയാമിയുടെ മെസി അവസാനമായി പുരസ്‌കാരം നേടിയത്. ഖത്തർ ലോകകപ്പിൽ അർജന്റീനയെ ചാമ്പ്യന്മാരാക്കിയ പ്രകടനമാണ് മെസിയെ റെക്കോർഡ് നേട്ടത്തിലേക്ക് നയിച്ചത്. 2009, 2010, 2011, 2012, 2015, 2019, 2021 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് മെ​സി ബാലൺ ദ് ഓർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്. അഞ്ച് ബാലൺ ദ് ഓർ പുരസ്‌കാരം നേടിയിട്ടുള്ള പോർച്ചുഗൽ […]

ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

പാലക്കാട്: ബസുടമ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്ക്. പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക,എന്നിവയാണ് ആവശ്യങ്ങള്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാലത്തേക്കു സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ചെയര്‍മാന്‍ ലോറന്‍സ് ബാബു, ജനറല്‍ കണ്‍വീനര്‍ ടി ഗോപിനാഥന്‍, വൈസ് ചെയര്‍മാന്‍ ഗോകുലം ഗോകുല്‍ദാസ് എന്നിവര്‍ അറിയിച്ചു. ഭൂരിഭാഗം സംഘടനകളും പണിമുടക്കുന്നതിനാല്‍ ഇന്നു സംസ്ഥാന വ്യാപകമായി ബസ് സര്‍വീസ് മുടങ്ങും. Also Read; കളമശ്ശേരി സ്ഫോടനം: അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി  

കളമശ്ശേരി സ്ഫോടനം: അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഫോടനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് മാറി സംയമനത്തോടെയും ഐക്യത്തോടെയും നേരിടണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ച് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം ‘ഞായറാഴ്ചത്തെ സ്ഫോടനത്തെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ & എക്സിബിഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. […]

ബെംഗളൂരുവിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ വന്‍ തീപിടിത്തം

ബെംഗളൂരു: ബെംഗളൂരുവിലെ വീരഭദ്രനഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ വന്‍ തീപിടിത്തമുണ്ടായി. തീപിടിത്തത്തില്‍ ഏതാനും സ്വകാര്യ ബസുകള്‍ കത്തിനശിച്ചു. 40 ഓളം ബസുകള്‍ അഗ്‌നിക്കിരയായതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, അഗ്നിശമന സേന ഇതിനകം സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, ബസ് സ്റ്റോപ്പില്‍ തീ പടര്‍ന്നതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. Also […]