October 8, 2026

വിദേശനാണ്യ ലംഘന കേസ്: അശോക് ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് ഇഡിക്ക് മുന്നില്‍ ഹാജരായി

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ടിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അന്വേഷണ ഏജന്‍സി വിളിപ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് 1999 ലെ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘനവുമായി ബന്ധപ്പെട്ട് വൈഭവ് ഇഡിയ്ക്ക് മുമ്പാകെ ഹാജരായത്. രാവിലെ പതിനൊന്നരയോടെയാണ് അദ്ദേഹം കേന്ദ്ര ഏജന്‍സി ആസ്ഥാനത്ത് എത്തിയത്. രാജസ്ഥാന്‍ ആസ്ഥാനമായുള്ള ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ട്രൈറ്റണ്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ അടുത്തിടെ നടന്ന ഇഡി റെയ്ഡുകളുമായി ബന്ധപ്പെട്ടതാണ് സമന്‍സ്. Join with metro […]

സിനിമ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് അല്‍ഫോന്‍സ് പുത്രന്‍; തൊട്ടു പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

തന്റെ സിനിമ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ഇന്‍സ്റ്റഗ്രാമിലാണ് ഇതു സംബന്ധിച്ച കുറിപ്പ് അദ്ദേഹം പങ്കുവെച്ചത്. എന്നാല്‍ കുറച്ച് സമയത്തിന് പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍ ആണെന്ന് സ്വയം കണ്ടെത്തിയതായും അതിനാല്‍ കരിയര്‍ അവസാനിപ്പിക്കുകയാണെന്നും ഇന്‍സ്റ്റഗ്രാ മില്‍ കുറിച്ചിരുന്നു. അല്‍ഫോന്‍സിന്റെ പോസ്റ്റിന് നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തി. സ്വയം തീരുമാനമെടുക്കാതെ ഡോട്കറുടെ സഹായത്തോടെ കൃത്യമായ രോഗനിര്‍ണയം നടത്തൂ എന്നടക്കം ആളുകള്‍ കമന്റുകളായി പോസ്റ്റിനടിയില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഏറെ […]

കളമശ്ശേരി സ്‌ഫോടനം: ചികിത്സയിലുള്ള 4 പേരുടെ നില അതീവ ഗുരുതരം

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് നിലവില്‍ ചികിത്സയിലുള്ളത് 17 പേരാണെന്ന് ആരാഗ്യ മന്ത്രി വീണ ജോര്‍ജ്. അതില്‍ 4 പേരുടെ നില അതീവ ഗുരുതരമാണെന്നും ഇതില്‍ 2 പേര്‍ വെന്റിലേറ്ററിലാണെന്നും മന്ത്രി വ്യക്തമാക്കി. മരിച്ച കുട്ടിയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം മരിച്ച കുട്ടിയുടെ സഹോദരന് 60 ശതമാനവും അമ്മക്ക് 50 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ബാക്കിയുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ല. മെഡിക്കല്‍ […]

നടി രഞ്ജുഷ മേനോനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: സിനിമ-സീരിയല്‍ നടി രഞ്ജുഷ മേനോനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തുപുരം ശ്രീകാര്യത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ താഴെ കാണുന്ന ലിങ്കിലൂടെ Join ചെയ്യാം ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഭര്‍ത്താവുമൊത്ത് തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. Also Read; ആന്ധ്രാപ്രദേശ് ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ […]

മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു

തൃശൂര്‍: ചാലക്കുടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ പ്രവര്‍ത്തന പരിധിയിലുള്ള മലക്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഒ പി ക്ലിനിക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എംബിബിഎസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ചാലക്കുടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നവംബര്‍ നാലിന് രാവിലെ പത്തരയ്ക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. Join with metro post: തൊഴില്‍ വാര്‍ത്തകള്‍ അറിയാൻ വാട്സാപ് ഗ്രൂപ്പിൽ Join ചെയ്യൂ.. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ […]

നാളെ നിങ്ങളുടെ ഫോണ്‍ പ്രത്യേക തരത്തില്‍ വൈബ്രേറ്റ് ചെയ്താല്‍ പേടിക്കരുത്: സെല്‍ ബ്രോഡ്കാസ്റ്റ് അലേര്‍ട്ട് സംവിധാനമാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതായത് 31-10-2023ന്, പകല്‍ 11 മണിമുതല്‍ വൈകീട്ട് 4 മണിവരെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കുകയും, വൈബ്രേറ്റ് (വിറയ്ക്കുകയും) ചെയ്യുകയും ചെയ്യും. ഇത്തരത്തില്‍ വൈബ്രേറ്റ് ചെയ്താല്‍ ആരും പേടിക്കരുത്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്ദങ്ങളും, […]

ആന്ധ്രാപ്രദേശ് ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി: 40 പേര്‍ക്ക് പരിക്കേറ്റു

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം 13 ആയി. ഞായറാഴ്ച വൈകിട്ടാണ് ഹൗറ-ചെന്നൈ പാതയില്‍ പാസഞ്ചര്‍ ട്രെയിന്‍ സിഗ്‌നല്‍ മറികടന്ന് പിന്നില്‍ നിന്ന് മറ്റൊരു ട്രെയിനിനെ ഇടിച്ചതിനെ തുടര്‍ന്ന് തീവണ്ടി അപകടത്തില്‍ പെട്ടത്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം ഓവര്‍ ഹെഡ് കേബിള്‍ തകരാര്‍ മൂലം നിര്‍ത്തിയിട്ട വിശാഖപട്ടണം – റായിഘഡ് പാസഞ്ചര്‍ ട്രെയിന് പിന്നിലേക്ക് പാലാസ എക്സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് 18 ട്രെയിനുകള്‍ […]

കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. കോഴിക്കോട്-കണ്ണൂര്‍, കോഴിക്കോട്- തൊട്ടില്‍പ്പാലം റൂട്ടുകളില്‍ ഓടുന്ന ബസ്സുകള്‍ ആണ് പണിമുടക്കുന്നത്. തലശ്ശേരിയില്‍ ബസ് ജീവനക്കാരനെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തതിനാണ് പ്രതിഷേധം. വിദ്യാര്‍ഥികളുടെ പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. എന്നാല്‍ മതിയായ അന്വേഷണം നടത്താതെയാണ് പോലീസിന്റെ നടപടി എന്നാരോപിച്ചാണ് ബസുകള്‍ പണിമുടക്കുന്നത്. ഏതാണ്ട് 15 ലധികം റൂട്ടുകളിലാണ് മിന്നല്‍ പണിമുടക്ക് നടത്തിയിരിക്കുന്നത്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ […]

മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ചത് കൊച്ചിയിലെ വീട്ടില്‍ വെച്ചു തന്നെ: സ്ഥിരീകരിച്ച് പോലീസ്

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ കൊച്ചിയിലെ തമ്മനത്തെ വാടക വീട്ടില്‍ വച്ച് തന്നെയാണ് സ്‌ഫോടക വസ്തു തയ്യാറാക്കിയതെന്ന് പോലീസ്. സ്‌ഫോടനം നടത്തിയതിന്റെ തലേന്ന് ഡൊമിനിക് ബോംബ് നിര്‍മിച്ചു എന്നാണ് പോലീസ് പറയുന്നത്. യൂട്യൂബ് നോക്കിയാണ് താന്‍ പഠിച്ചതെന്ന് ഡൊമിനിക് പോലീസിനോട് പറഞ്ഞു. ഫോര്‍മാനായ ഡൊമിനിക് മാര്‍ട്ടിന് സാങ്കേതിക അറിവുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഡൊമിനികിന്റെ യുട്യൂബ് ലോഗ് ഇന്‍ പോലീസ് പരിശോധിക്കുന്നുണ്ട്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join […]

കളമശ്ശേരി സ്‌ഫോടനം: മരണ സംഖ്യ മൂന്നായി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരിയും മരിച്ചു. മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. സ്‌ഫോടനത്തില്‍ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം കുട്ടിക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കി വരികയായിരുന്നു. മരുന്നുകളോട് പ്രതികരിക്കാതെ വരികയും തിങ്കളാഴ്ച പുലര്‍ച്ചെ 12.40ന് കുട്ടി മരിക്കുകയും ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ലിബിനയുടെ […]