October 8, 2026

സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസ്; മാധ്യമപ്രവര്‍ത്തക പോലീസിന് മൊഴി നല്‍കി

കോഴിക്കോട്: അപമര്യാദയായി പെരുമാറിയതിന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ നല്‍കിയ പരാതിയില്‍ മാധ്യമപ്രവര്‍ത്തക പോലീസിന് മൊഴി നല്‍കി. നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. ഒരുമണിക്കൂര്‍ നീണ്ടുനിന്ന മൊഴിയെടുപ്പില്‍ സുരേഷ് ഗോപിക്കെതിരായ പരാതിയിലെ കാര്യങ്ങള്‍ പരാതിക്കാരി ആവര്‍ത്തിച്ചു. സംഭവം നടന്ന കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ എത്തി പോലീസ് മഹസര്‍ തയ്യാറാക്കി. Also Read; സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍, ഒരാള്‍ കൂടി മരിച്ചു, മരിച്ച സ്ത്രീ ചാവേറോ? ദുരൂഹത നീക്കാന്‍ പോലീസ്  

സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍, ഒരാള്‍ കൂടി മരിച്ചു, മരിച്ച സ്ത്രീ ചാവേറോ? ദുരൂഹത നീക്കാന്‍ പോലീസ്

കൊച്ചി: കളമശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ ആണെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. നിര്‍ണായക തെളിവുകള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നു കണ്ടെത്തി. കൊച്ചി തമ്മനം സ്വദേശിയാണ് ഡൊമിനിക്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് ഫെയ്‌സ്ബുക് ലൈവില്‍ എത്തിയിരുന്നു. ഇയാളുടെ ഫോണില്‍ നിന്ന് സ്‌ഫോടനം നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസിന് ലഭിച്ചു. കൊടകര പോലീസ് സ്‌റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്. അതേ സമയം, മരിച്ച സ്ത്രീയെപ്പറ്റിയുള്ള ദുരൂഹത തുടരുകയാണ്. സ്ത്രീ ചാവേറായി പൊട്ടിത്തെറിച്ചതാണോ എന്നുള്‍പ്പടെയുള്ള കാര്യങ്ങള്‍ […]

കളമശ്ശേരി സ്‌ഫോടനം: കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

കോഴിക്കോട്: വിവിധ സമുദായങ്ങള്‍ വളരെ ഐക്യത്തോടെയും സമാധാനത്തോടെയും കഴിയുന്ന കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. എറണാകുളം കളമശ്ശേരിയില്‍ യഹോവാ സാക്ഷികളുടെ സംഗമത്തിനിടെ നടന്ന സ്‌ഫോടനം ഏറെ ദുഃഖിപ്പിക്കുന്നതും നടുക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. മതസ്പര്‍ധയും വര്‍ഗീയതയും ഈ അവസരത്തില്‍ വളരാതിരിക്കാന്‍ മുഴുവന്‍ ജനങ്ങളും നിയമപാലകരും ജാഗ്രത പുലര്‍ത്തണം. അക്രമത്തിന് ഇരയായവരുടെ വേദനയില്‍ പങ്കുചേരുന്നതായും കാന്തപുരം അറിയിച്ചു. Also Read; കളമശ്ശേരിയിലെ സ്ഫോടനത്തിന് […]

കളമശ്ശേരി സ്‌ഫോടനം: കണ്ണൂരില്‍ ഗുജറാത്ത് സ്വദേശി കസ്റ്റഡിയില്‍ – വീഡിയോ കാണാം

കണ്ണൂര്‍: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയ്ക്കിടെ കണ്ണൂരില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാഗ് പരിശോധിക്കുന്നതിനിടെ സംശയം തോന്നിയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ഗുജറാത്ത് സ്വദേശിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു. ലിബിനയാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. Also Read; കളമശ്ശേരിയിലെ സ്ഫോടനത്തിന് ഉപയോഗിച്ചത് ടൈമര്‍ ബോംബാണെന്ന് പോലീസ് സ്ഥിരീകരിച്ചു കളമശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്ഫോടനത്തില്‍ ഒരു സ്ത്രീ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നു രാവിലെ ഒമ്പതരയോടെ യാഹോവ […]

കളമശ്ശേരി സ്‌ഫോടനം: മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു; ഡിജിപി സ്‌ഫോടനസ്ഥലത്ത്

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. അതേസമയം, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംഭവസ്ഥലത്തെത്തി. ഇന്റലിജന്‍സ് ചുമതലയുള്ള എ ഡി ജി പി മനോജ് എബ്രഹാമും ഡി ജി പിക്കൊപ്പമുണ്ട്. ഹെലികോപ്റ്ററില്‍ കളമശ്ശേരിയില്‍ എത്തിയ ഇരുവരും റോഡ് മാര്‍ഗം സ്‌ഫോടന സ്ഥലം സന്ദര്‍ശിച്ചു. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം കളമശേരിയില്‍ കണ്‍വെന്‍ഷന്‍ […]

കളമശ്ശേരിയിലെ സ്ഫോടനത്തിന് ഉപയോഗിച്ചത് ടൈമര്‍ ബോംബാണെന്ന് പോലീസ് സ്ഥിരീകരിച്ചു

കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനത്തിന് ഉപയോഗിച്ചത് ടൈമര്‍ ബോംബാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് ടൈമര്‍, ബാറ്ററി അവശിഷ്ടം, അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം എന്നിവ എന്‍എസ്ജി ബാലിസ്റ്റിക് വിദഗ്ധര്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചിട്ടുണ്ട്. ഇതോടെ റിമോട്ട് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് വ്യക്തമായി. അമോണിയം നൈട്രേറ്റിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ ആസൂത്രിതമായ സ്‌ഫോടനമാണ് നടന്നതെന്ന് വ്യക്തമായി. Join with  metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം നേരത്തെ ഐഇഡി […]

‘ഫ്രണ്ട്സ്’ താരം മാത്യു പെറി അന്തരിച്ചു

ലോസ് ആഞ്ചലസ്: സൂപ്പര്‍ഹിറ്റ് സിറ്റ്‌കോം പരമ്പരയായ ‘ഫ്രണ്ട്‌സിന്റെ’ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ച മാത്യു പെറി അന്തരിച്ചതായി റിപ്പോര്‍ട്ട്. 54 വയസായിരുന്നു. ലോസ് ആഞ്ചലസിലെ വീട്ടിലെ കുളിമുറിയില്‍ ഹോട്ട് ടബ്ബിലാണ് മാത്യു പെറിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്‍ ബി സി യുടെ സൂപ്പര്‍ഹിറ്റ് കോമഡി പരമ്പരയായ ഫ്രണ്ട്സില്‍ ‘ചാന്‍ഡ്ലര്‍ ബിംഗ്’ എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്. 1994 മുതല്‍ 2004 വരെ പ്രദര്‍ശനം തുടര്‍ന്ന പരിപാടിക്ക് പത്ത് സീസണുകളായിരുന്നു ഉണ്ടായിരുന്നത്. വേദനസംഹാരികള്‍ക്കും മദ്യത്തിനും അടിമയായിരുന്നു മാത്യുവെന്നാണ് റിപ്പോര്‍ട്ട്. […]

മാളവിക ജയറാമിന്റെ കാമുകന്‍ തന്നെയോ? താരപുത്രിയുടെ പുതിയ പോസ്റ്റ് ചര്‍ച്ചയാകുമ്പോള്‍

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രിയാണ് മാളവിക ജയറാം. മാളവിക തന്റെ ചിത്രങ്ങളും വിശേഷങ്ങളും സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ താന്‍ പ്രണയത്തിലാണെന്ന സൂചന നല്‍കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്റെ കാമുകന്റെ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. എന്നാല്‍ കാമുകനാണെന്ന് മാളവിക എടുത്തു പറഞ്ഞിട്ടില്ല. പോസ്റ്റിലെ ക്യാപ്ഷന്‍ കണ്ട് ആരാധകര്‍ ഉറപ്പിച്ചു അത് കാമുകന്‍ തന്നെയാണെന്ന്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം ‘എന്റെ ജീവിതത്തില്‍ ഞാന്‍ […]

കളമശ്ശേരി സ്‌ഫോടനം: കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോംബ് വെച്ചത് താനാണെന്ന് കൊച്ചി സ്വദേശി

കൊച്ചി: കളമശ്ശേരിയിലെ സ്‌ഫോടനത്തിന് പിന്നാലെ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാനമൊട്ടാകെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി അന്വേഷണം പുരോഗമിക്കുന്നതിനിടെ ഒരാള്‍ കീഴടങ്ങിയെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ ആണ് കീഴടങ്ങിയത്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം കൊച്ചി സ്വദേശിയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് ഉച്ചക്ക് ഒന്നരയോടെ പോലീസ് സ്റ്റേഷനിലെത്തിയത്. ഇയാളെ പോലീസ് വിശദമായി […]

സ്‌ഫോടനത്തിന് മുന്‍പ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് പുറത്തേക്ക് പോയ നീല കാര്‍ അക്ര മിയുടേതോ?

കൊച്ചി: കളമശ്ശേരി സ്‌ഫോടന പരമ്പര നടത്തിയയാള്‍ ഉപയോഗിച്ചെന്ന് പോലീസ് സംശയിക്കുന്ന നീല കാറിനെക്കുറിച്ച് അന്വേഷണം തുടങ്ങി. കണ്‍വെന്‍ഷന്‍ സെന്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ഈ കാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് പുറത്തേക്ക് പോയതായി കണ്ടത്. ഇതാണ് സംശയം ജനിപ്പിക്കാന്‍ പ്രധാന കാരണം. പ്രാര്‍ഥനാ യോഗം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് ഈ കാറിലാണ് അക്രമി എത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവം നടന്ന ശേഷം പോലീസിന് ലഭിച്ച നിര്‍ണായക വിവരമാണ് ഈ കാര്‍. എന്നാല്‍ കൂടുതല്‍ […]