October 8, 2026

സാമൂഹ്യ മാധ്യമങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലെന്ന് മന്ത്രിമാര്‍

കൊച്ചി: കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സാമൂഹ്യ മാധ്യമങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രിമാര്‍. അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു. കളമശ്ശേരിലുണ്ടായ സ്‌ഫോടനത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാരും വിവരങ്ങള്‍ തേടിയിരുന്നു. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. Also Read; കളമശേരിയിലേത് ബോംബ് സ്‌ഫോടനം; സ്ഥിരീകരിച്ച് ഡിജിപി, ഉപയോഗിച്ചത് ഐഇഡി അതേസമയം സ്‌ഫോടനത്തില്‍ പരിക്കേറ്റ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ഒരു കുട്ടി, കുട്ടിയുടെ അമ്മ, ഒരു പുരുഷന്‍ എന്നിവര്‍ക്ക് […]

കളമശ്ശേരിയിലെ സ്‌ഫോടനം; ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ആവശ്യമില്ലാത്ത പ്രചരണങ്ങള്‍ നടത്തരുതെന്ന് വി ഡി സതീശന്‍

കൊച്ചി: കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ആവശ്യമില്ലാത്ത പ്രചരണങ്ങള്‍ നടത്തരുതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഊഹിച്ച് ഓരോ അഭിപ്രായങ്ങള്‍ പറഞ്ഞ് വിഷയത്തെ വഷളാക്കരുത്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതും സൂക്ഷ്മതയോടെ അന്വേഷണം നടത്തേണ്ടതുമായ സംഭവമാണ് കളമശ്ശേരിയിലുണ്ടായത്. ഇക്കാര്യത്തില്‍ എന്തായാലും ദുരൂഹതയുണ്ട്. അത് പോലീസ് കൃത്യമായി അന്വേഷിച്ച് വിവരങ്ങള്‍ നല്‍കട്ടെയെന്നും അദ്ദേഹം കളമശ്ശേരിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘സ്ഫോടനമുണ്ടായി എന്നത് യാഥാര്‍ഥ്യമാണ്. സ്ഫോടനത്തെത്തുടര്‍ന്ന് തീയുണ്ടായി. തീയില്‍ കരിഞ്ഞാണ് ഒരുസ്ത്രീ മരിച്ചത്. ബാക്കിയുള്ളവര്‍ക്ക് പൊള്ളലേറ്റു. നമ്മള്‍ ആദ്യംകൊടുക്കേണ്ട മുന്‍ഗണന ആശുപത്രിയിലുള്ളവര്‍ക്ക് […]

കളമശേരിയിലേത് ബോംബ് സ്‌ഫോടനം; സ്ഥിരീകരിച്ച് ഡിജിപി, ഉപയോഗിച്ചത് ഐഇഡി

തിരുവനന്തപുരം: കളമശേരിയിലേത് ബോംബ് സ്‌ഫോടനം ആണെന്ന് സ്ഥിരീകരിച്ച് ഡിജിപി എസ്. ദര്‍വേഷ് സാഹിബ്. ഐഇഡി (ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അല്‍പ സമയത്തിനുള്ളില്‍ ഇദ്ദേഹം കളമശേരിയിലേക്കു പോകും. ”മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കാരണക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. ഇവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. ആസൂത്രിതമായ ആക്രമണമാണുണ്ടായത്” അദ്ദേഹം പറഞ്ഞു. Also Read; കളമശേരിയിലെ സ്‌ഫോടനം; കേന്ദ്രം ഇടപെടുന്നു, പൊട്ടിയത് ടിഫിന്‍ ബോക്‌സില്‍ വെച്ച ബോംബ് […]

കളമശേരിയിലെ സ്‌ഫോടനം; കേന്ദ്രം ഇടപെടുന്നു, പൊട്ടിയത് ടിഫിന്‍ ബോക്‌സില്‍ വെച്ച ബോംബ്

ന്യൂഡല്‍ഹി: കളമശേരി സ്‌ഫോടനത്തിന്റെ അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തോട് വിശദ വിവരങ്ങള്‍ ആരാഞ്ഞു. ഇതിനിടെ സംസ്ഥാനത്തെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രഥമിക അന്വേഷണം തുടങ്ങി. ഭീകരാക്രമണ സാധ്യത അടക്കം പരിശോധിക്കാനാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇസ്രായേല്‍ ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ടു കേരളത്തില്‍ നിന്നുണ്ടാകുന്ന പ്രതികരണങ്ങളുള്‍പ്പെടെ കേന്ദ്രം നിരീക്ഷിച്ചുവരികയായിരുന്നു. കൂടാതെ ഡല്‍ഹിയില്‍നിന്ന് എന്‍എസ്ജിയുടെയും എന്‍ഐഎ യുടെയും ഉന്നത ഉദ്യോഗസ്ഥര്‍ കളമശേരിയിലെത്തും. അഞ്ചംഗ സംഘമാണ് കളമശേരിയിലെത്തുക. Also Read; കളമശ്ശേരി സ്‌ഫോടനം; ഫലസ്തീന്‍വിഷയവുമായി […]

കളമശ്ശേരി സ്‌ഫോടനം; ഫലസ്തീന്‍വിഷയവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണം- എം വി ഗോവിന്ദന്‍

തിരുവനന്തപുരം: അതീവ ഗൗരവകരമായ പ്രശ്നമായാണ് കളമശ്ശേരി സംഭവത്തെ കാണേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ലോകമെമ്പാടും ഫലസ്തീന്‍ ജനവിഭാഗങ്ങളോട് ഒത്തുചേര്‍ന്ന് മുന്‍പോട്ടുപോകുന്ന ഇന്നത്തെ ലോകപശ്ചാത്തലത്തില്‍, കേരളജനത ഒന്നടങ്കം ഫലസ്തീന്‍ ജനങ്ങളോട് ഒപ്പംനിന്ന് പൊരുതുമ്പോള്‍ അതില്‍നിന്ന് ജനശ്രദ്ധ മാറ്റാന്‍ പര്യാപ്തമാകുന്ന ഭീകരമായ നിലപാട് ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും കര്‍ശനനിലപാട് സ്വീകരിച്ചുകൊണ്ട് അതിനെതിരായി സര്‍ക്കാരും ജനാധിപത്യബോധമുള്ള മനുഷ്യരും ഒറ്റക്കെട്ടായി ഇതിനെ അഭിമുഖീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം […]

അന്വേഷണത്തിനു ശേഷമേ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂ; പി രാജീവ്

ന്യൂഡല്‍ഹി: കളമശേരിയില്‍ സ്ഫോടനമുണ്ടായസ്ഥലം സന്ദര്‍ശിക്കാന്‍ ഉടന്‍ നട്ടിലെത്തുമെന്നു മന്ത്രി പി രാജീവ്. പോലീസ് കമ്മീഷണറുമായി സംസാരിച്ചതായും അന്വേഷണത്തിനു ശേഷമേ മറ്റു കാര്യങ്ങള്‍ പറയാന്‍ കഴിയു എന്നും മന്ത്രി പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനായി പി.രാജീവ് ഉള്‍പ്പെടെ പ്രമുഖ നേതാക്കളെല്ലാം ഡല്‍ഹിയിലാണ്. ‘പരിക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമല്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരില്‍നിന്നു കിട്ടിയ വിവരം. എല്ലാ തരത്തിലുള്ള ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചികിത്സ കൂടുതല്‍ ആവശ്യമുള്ളവരെ മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോവും. […]

കളമശ്ശേരി സ്‌ഫോടനം; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം

കൊച്ചി: കളമശ്ശേരിയിലെ യഹോവ കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്നു തവണ സ്ഫോടനം ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്ഫോടനം നടന്ന ഹാളും പരിസരവും പോലീസ് സീല്‍ ചെയ്തു. സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഇതിനിടെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവികള്‍ക്ക് പോലീസ് ആസ്ഥാനത്തു നിന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാന എഡിജിപി എം ആര്‍ അജിത് കുമാറും ഇന്റലിജന്‍സ് എഡിജിപിയും കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. Join with metro post: വാർത്തകളറിയാൻ Metro […]

കളമശ്ശേരിയിലെ സ്‌ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി, ഭീകരാക്രമണമാണോ എന്ന് സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍

കൊച്ചി: കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രാര്‍ഥനായോഗത്തിനിടെയുണ്ടായ സ്‌ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ഈ വിഷയം ഗൗരവമായി കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനം ആരംഭിച്ചതിന് പിന്നാലെയാണ് സ്‌ഫോടനമുണ്ടായത്. എല്ലാവരും കണ്ണടച്ച് പ്രാര്‍ഥിക്കുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായതെന്നും ബോംബ് സ്‌ഫോടനമാണെന്ന് കരുതുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനത്തില്‍ തിരിച്ചറിയല്‍ രേഖകളില്ലാത്ത ഒരാള്‍ ഇന്നലെ എത്തിയിരുന്നുവെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ പുറത്താക്കിയെന്നും […]

കുട്ടിയുടെ ശ്വാസമടച്ചത് കൊമ്പന്‍ചെല്ലി വണ്ട്, ശ്രദ്ധിച്ചതുകൊണ്ട് ജീവന്‍ തിരിച്ചുകിട്ടി

കണ്ണൂര്‍: ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്കെത്തിയ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ നിന്നും കൊമ്പന്‍ചെല്ലി വണ്ടിനെ പുറത്തെടുത്തു. വെള്ളിയാഴ്ച രാത്രിയാണു സംഭവം. കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുഞ്ഞിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സം തുടര്‍ന്നപ്പോള്‍ എന്‍ഡോസ്‌കോപി ചെയ്യുകയായിരുന്നു. അപ്പോഴാണ് കൊമ്പന്‍ചെല്ലിവണ്ട് തൊണ്ടയില്‍ കുടുങ്ങിയത് മനസ്സിലായത്. വണ്ടിനെ പുറത്തെടുത്തു, കുട്ടി സുഖംപ്രാപിച്ചുവരികയാണ്. Also Read; കളമശേരിയിലെ പൊട്ടിത്തെറി: ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

കളമശേരിയിലെ പൊട്ടിത്തെറി: ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

കൊച്ചി: കളമശേരിയില്‍ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. കൂടാതെ സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാന്‍ മന്ത്രി […]