October 8, 2026

കളമശ്ശേരിയില്‍ സ്‌ഫോടനം; ഒരു മരണം, 23 പേര്‍ക്ക് പരിക്ക്‌

കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. കളമശ്ശേരി മെഡിക്കല്‍ കോളേജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്ഫോടനം നടന്നത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്ഫോടനമുണ്ടായത്. അര മണിക്കൂറിനിടയില്‍ സെന്ററില്‍ മൂന്നോ നാലോ സ്ഥലങ്ങളിലായി പൊട്ടിത്തെറിയുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join […]

സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ തലമുടി മുറിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് ചിറ്റാരിക്കാലിലെ സ്‌കൂളില്‍ ദലിത് വിദ്യാര്‍ഥിയുടെ മുടി പ്രധാനാധ്യാപിക സ്‌കൂളില്‍ വച്ച് മുറിച്ചതില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ചിറ്റാരിക്കല്‍ എസ്.എച്ച്.ഒ, കാസര്‍കോട് ഡി.ഡി.ഇ എന്നിവരോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കാസര്‍കോട് ചിറ്റാരിക്കല്‍ കോട്ടമല മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് ദുരനുഭവം നേരിട്ടത്. പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ പ്രധാനാധ്യാപികയായ ഷേര്‍ളി ജോസഫ് ഒളിവില്‍ പോയിരുന്നു. കേസിന്റെ അന്വേഷണ ചുമതല കാസര്‍കോട് സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി എ.സതീഷ്‌കുമാറിനാണ്. Join […]

മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ആര്‍.ഹരി അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ആര്‍.ഹരി (93) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആര്‍.ഹരിയുടെ മൃതദേഹം എളമക്കരയിലെ ആര്‍എസ്എസ് കാര്യലയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ദേശീയ നേതാക്കള്‍ അടക്കം സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആണ് ആര്‍ ഹരി. അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, കൊങ്ങിണി, ബംഗാളി ഭാഷകളില്‍ നിരവധി പുസ്തകങ്ങള്‍ എഴുതി. ടാറ്റ ഓയില്‍ മില്‍സില്‍ അസി. അക്കൗണ്ടന്റായിരുന്ന […]

അധ്യാപകന് വിദ്യാര്‍ത്ഥിയുടെ ക്രൂരമര്‍ദ്ദനം: അധ്യാപകന്റെ കൈക്കുഴ വേര്‍പെട്ടു

മലപ്പുറം: അധ്യാപകനെ പ്രിന്‍സിപ്പലിന്റെ മുന്നിലിട്ട് മര്‍ദിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി. കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ചതിനാണ് വിദ്യാര്‍ത്ഥിയുടെ പരാക്രമം. പേരശ്ശനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകനായ കുണ്ടില്‍ ചോലയില്‍ സജീഷ് (34) നാണ് പരുക്കേറ്റത്. വിദ്യാര്‍ത്ഥിയുടെ മര്‍ദനത്തില്‍ അധ്യാപകന്റെ കൈക്കുഴ വേര്‍പെട്ടു. വിദ്യാര്‍ഥി അധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ച് പുറത്തു ചവിട്ടുകയായിരുന്നു. പരിക്കേറ്റ സജീഷിനെ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകന്റെ പരാതിയില്‍ വിദ്യാര്‍ഥിക്കെതിരെ പോലീസ് കേസെടുത്ത് റിപ്പോര്‍ട്ട് ജുവനൈല്‍ കോടതി […]

അശ്ലീല പോസ്റ്റുകള്‍ ലൈക്ക് ചെയ്താല്‍ കുറ്റമല്ല, ഷെയര്‍ ചെയ്താല്‍ കുറ്റം : ഹൈക്കോടതി

ലഖ്‌നൗ: സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന അശ്ലീല പോസ്റ്റുകളില്‍ ലൈക്ക് ചെയ്യുന്നത് കുറ്റമായി കാണാന്‍ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി. എന്നാല്‍ ഫേസ്ബുക്ക്, എക്സ് (ട്വിറ്റര്‍) തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന അശ്ലീല പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത് കുറ്റകരമാണെന്ന് കോടതി പറഞ്ഞു. ഒരു പോസ്റ്റ് ഷെയര്‍ ചെയ്യുന്നതിലൂടെ അത് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ഐടി നിയമത്തിലെ 67-ാം വകുപ്പ് പ്രകാരം അത് കുറ്റമാണെന്ന് ജസ്റ്റിസ് അരുണ്‍ കുമാര്‍ സിങ് ദേശ്വാള്‍ വ്യക്തമാക്കി. ഒരു പോസ്റ്റ് ലൈക്ക് ചെയ്യുന്നത് പോസ്റ്റ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും […]

കേരളത്തിലോടുന്ന എട്ട് ട്രെയിനുകള്‍ക്ക് അധിക കോച്ച് അനുവദിച്ച് റെയില്‍വെ

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ട്രെയിന്‍ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടിയുമായി റെയില്‍വേ. എട്ടിലേറെ ട്രെയ്‌നുകള്‍ക്ക് അധികകോച്ചുകള്‍ അനുവദിച്ചു. തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് കോച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. വന്ദേഭാരതിന് സുഗമയാത്ര ഒരുക്കുന്നതിനായി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ ഒക്ടോബര്‍ 20ന് പ്രതിഷേധിച്ചിരുന്നു. ആലപ്പുഴ വഴിയുള്ള യാത്രക്കാരാണ് ദുരിതമീ […]

കളിക്കാര്‍ക്ക് ശമ്പളമില്ല, ബാബറിന്റെ മെസേജിന് മറുപടിയില്ല! പാക്കിസ്ഥാന്‍ കളിക്കാരുടെ കാര്യം കഷ്ടമാണ്!!

ഇസ്ലാമാബാദ് : പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് കളിക്കുന്നത് അഞ്ച് മാസമായി പ്രതിഫലം ലഭിക്കാത്തതിന്റെ നിരാശയിലും അമര്‍ഷത്തിലും. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും ചെയര്‍മാന്‍ സാക്ക അഷ്‌റഫിനെയും വെട്ടിലാക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത് മുന്‍ ക്യാപ്റ്റന്‍ റഷീദ് ലത്തീഫാണ്. പാക് ടീം നായകന്‍ ബാബര്‍ അസം ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന് പ്രതിഫലകാര്യം ഉന്നയിച്ച് നിരന്തരം സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം അവഗണിക്കപ്പെടുകയാണ്. ടീം ക്യാപ്റ്റന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും പാക് ക്രിക്കറ്റ് ബോര്‍ഡിന് നേരമില്ല. പിന്നെ അവരെങ്ങനെ രാജ്യത്തിനായി […]

സുരേഷ് ഗോപി മാപ്പ് പറഞ്ഞതോടെ വിവാദം അവസാനിച്ചുവെന്ന് രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും

തിരുവനന്തപുരം: സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന വിവാദത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. രാഷ്ട്രീ പ്രവര്‍ത്തകര്‍ പൊതു ഇടങ്ങളില്‍ ജാഗ്രത പാലിക്കണം.അദ്ദേഹം മാപ്പ് പറഞ്ഞതോടെ വിഷയം അവസാനിച്ചു. സുരേഷ് ഗോപി മുഴുവന്‍ സമയ രാഷ്ട്രീയക്കാരനല്ലാത്തതിനാല്‍ സംഭവിച്ചതാകാമെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി പരസ്യമായി ക്ഷമ പറഞ്ഞു കഴിഞ്ഞതായും വിവാദം അവസാനിപ്പിക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കവെ മാധ്യമപ്രവര്‍ത്തകയുടെ […]

മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറി; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ നടന്‍ സുരേഷ് ഗോപിക്കെതിരേ നടക്കാവ് പോലീസ് കേസെടുത്തു. 354 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ടു വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ഇത്. ഈ വകുപ്പിന് സ്റ്റേഷന്‍ ജാമ്യം ലഭിക്കില്ല. ശനിയാഴ്ച ഉച്ചയോടെ മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി നടക്കാവ് പോലീസിന് അന്വേഷണത്തിനായി കൈമാറി, കേസ് റജിസ്റ്റര്‍ ചെയ്തു. Join with metro post: മെട്രോ പോസ്റ്റ് […]

വിവോ എക്സ്100 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറങ്ങുക കിടിലന്‍ ക്യാമറ സെറ്റപ്പുമായി

വിവോ ഇനി സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിക്കാന്‍ പോകുന്ന ഡിവൈസുകള്‍ വിവോ എക്സ്100 സീരീസ് എന്ന പേരിലായിരിക്കും അറിയപ്പെടുക. എക്സ് സീരീസില്‍ വിവോ എക്സ് 100(vivox100), വിവോ എക്സ് 100 പ്രോ (vivo x 100 pro) എന്നീ രണ്ട് ഫോണുകള്‍ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൈകാതെ തന്നെ ഈ ഡിവൈസുകള്‍ വിപണിയിലെത്തും. ചൈനീസ് വിപണിയിലായിരിക്കും ഫോണ്‍ ആദ്യം ലോഞ്ച് ചെയ്യുന്നത്. ഫോട്ടോഗ്രാഫിക്ക് പ്രാധാന്യം നല്‍കികൊണ്ട് മികച്ച ക്യാമറകളുമായിട്ടായിരിക്കും വിവോ എക്സ് 100 സീരീസ് ഫോണുകള്‍ വരുന്നത്. വിവോ എക്സ് 100 […]