October 8, 2026

എന്താണ് ഇസ്രായേലിന്റെ പുതിയ രഹസ്യ ആയുധം ‘സ്‌പോഞ്ച് ബോംബുകള്‍’

ന്യൂഡല്‍ഹി: ഗാസ മുനമ്പിലേക്കുള്ള ഇസ്രായേലിന്റെ പൂര്‍ണ്ണമായ അധിനിവേശത്തിന് മുന്നോടിയായി, ഗാസ മുനമ്പിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയാണ് ഇസ്രയേല്‍. വ്യോമസേന ഹമാസിന്റെ തുരങ്കങ്ങളിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലും വ്യാപകമായ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഹമാസ് അംഗങ്ങള്‍ ഇസ്രായേലി പട്ടണങ്ങള്‍ ആക്രമിക്കുകയും 1,400-ലധികം ആളുകളെ കൊലപ്പെടുത്തുകയും ചെയ്ത ഇരുണ്ട ദിവസങ്ങള്‍ക്ക് ശേഷം, തങ്ങളുടെ കരസേന തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയാണെന്ന് ഒരു ടെലിവിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇസ്രായേലിന്റെ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. വടക്കന്‍ ഗാസയിലെ 150 […]

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ഒരു ലക്ഷത്തിലധികം ആളുകള്‍ രാജ്യത്ത് പ്രതിഷേധം നടത്തി. നിക്ഷ്പക്ഷ സര്‍ക്കാരിന് കീഴില്‍ സ്വതന്ത്രവും നീതിയുക്തവുമായ വോട്ട് അനുവദിക്കുന്നതിനായി ഹസീന സ്ഥാനമൊഴിയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബംഗ്ലാദേശിലെ രണ്ട് പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ 1,00,000 അനുയായികളാണ് ഇന്ന് തലസ്ഥാനമായ ധാക്കയില്‍ റാലി നടത്തിയത്. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും (ബിഎന്‍പി) ഏറ്റവും വലിയ ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമിയും നടത്തിയ റാലികളാണ് ഈ വര്‍ഷം ഇതുവരെ നടന്ന […]

സുരേഷ് ഗോപിക്കെതിരെ പോലീസില്‍ പരാതി നല്‍കി മാധ്യമ പ്രവര്‍ത്തക

കോഴിക്കോട്: മോശം പെരുമാറ്റത്തിന്റെ പേരില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്‌തെന്നുമാണ് പരാതിയിലുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവം അന്വേഷിക്കുമെന്ന് കമ്മീഷ്ണര്‍ വ്യക്തമാക്കി. പരാതി നടക്കാവ് പോലീസിന് കൈമാറുകയും ചെയ്തു. സംഭവത്തില്‍ സുരേഷ് ഗോപി ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചില്‍ അല്ല വിശദീകരണമായിട്ടാണ് തോന്നിയതെന്ന് മാധ്യമപ്രവര്‍ത്തക നേരത്തെ […]

ഹരിയാനയിലെ 10 റെയില്‍വേ സ്റ്റേഷനുകള്‍ തകര്‍ക്കുമെന്ന് ലഷ്‌കര്‍ ഭീഷണി

ന്യൂഡല്‍ഹി: നവംബര്‍ 13ന് ഹരിയാനയിലെ 10 റെയില്‍വേ സ്റ്റേഷനുകളും ജഗധാരിയിലെ ഇലക്ട്രിസിറ്റി പ്ലാന്റും റെയില്‍വേ വര്‍ക്ക്ഷോപ്പും കോച്ച് ഫാക്ടറിയും തകര്‍ക്കുമെന്ന് ലഷ്‌കര്‍ ഭീഷണി. ലഷ്‌കറെ ത്വയ്ബയുടെ ഏരിയ കമാന്‍ഡര്‍ കരീം അന്‍സാരിയുടേതാണ് ഭീഷണിക്കത്ത്. ജമ്മു കശ്മീരിലെ തീവ്രവാദികളുടെ കൊലപാതകങ്ങള്‍ക്ക് പ്രതികാരമായി നവംബര്‍ 15-ന് ക്ഷേത്രങ്ങളും ബസ് സ്റ്റാന്‍ഡുകളും തകര്‍ക്കുമെന്നും ഭീഷണി കത്തിലുണ്ട്. ഒക്ടോബര്‍ 26-ന് ജഗധ്രി റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന് ഭീഷണി കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി. ഭീഷണിക്കത്ത് തങ്ങളുടെ പക്കലുണ്ടെന്ന് […]

സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചില്‍ അല്ല, വിശദീകരണം മാത്രം: പ്രതികരിച്ച് മാധ്യമപ്രവര്‍ത്തക

കോഴിക്കോട്: സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചില്‍ അല്ലെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദീകരണമായിട്ടാണ് തോന്നിയതെന്നും മാധ്യമപ്രവര്‍ത്തക. സുരേഷ് ഗോപിയുടേത് മോശമായ സ്പര്‍ശനം ആയിട്ടാണ് അനുഭവപ്പെട്ടത്. തനിക്ക് തെറ്റായി തോന്നിയെങ്കില്‍ എന്നല്ല, അത് തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടതെന്നും മാധ്യപ്രവര്‍ത്തക വ്യക്തമാക്കി. അത് കൊണ്ടാണ് ആ രീതിയില്‍ പ്രതികരിച്ചത്. ഒരു മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇനി ഇങ്ങനെ ഒരു അനുഭവമുണ്ടാവകരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. Also Read; ഹമാസിന്റെ വ്യോമ മേധാവിയെ വധിച്ചതായി ഇസ്രായേല്‍ സംഭവം വിവാദമായതിനെത്തുടര്‍ന്ന് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. […]

ഹമാസിന്റെ വ്യോമ മേധാവിയെ വധിച്ചതായി ഇസ്രായേല്‍

ടെല്‍ അവീവ്: ഹമാസിന്റെ വ്യോമമേധാവി ഇസ്സം അബു റുക്ബേയെ വ്യോമാക്രമണത്തില്‍ വധിച്ചെന്ന് ഇസ്രായേല്‍. ഇന്നലെ രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് റുക്ബേ കൊല്ലപ്പെട്ടതെന്ന് ഇസ്രായേലി ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു. ഹമാസിന്റെ ഡ്രോണുകള്‍, വ്യോമ നിരീക്ഷണ സംവിധാനങ്ങള്‍, ആളില്ലാ വിമാനങ്ങള്‍, പാരാഗ്ലൈഡേഴ്സ് എന്നിവയ്ക്ക് നേതൃത്വം നല്‍കിയിരുന്നത് റുക്ബേ ആയിരുന്നു. റുക്ബേ ഒക്ടോബര്‍ ഏഴിലെ ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചെന്നാണ് ഇസ്രായേല്‍ പറയുന്നത്. കഴിഞ്ഞ പതിനാലിന് ഹമാസിന്റെ വ്യോമ വിഭാഗത്തിന്റെ മേധാവിയായിരുന്ന മുറാദ് അബു മുറാദിനെ വധിച്ചതായി […]

70 ലെത്തി ഉള്ളി വില: ഡിസംബര്‍ വരെ ഉളളി പൊള്ളും!

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാന മേഖലയില്‍ ഉള്ളി വില കിലോഗ്രാമിന് 60 മുതല്‍ 70 വരെ എത്തി. നവംബര്‍ ആദ്യവാരത്തോടെ ഉള്ളിയുടെ വില കിലോഗ്രാമിന് 100 രൂപയിലെത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. നവരാത്രി ആഘോഷങ്ങള്‍ അവസാനിച്ചതിന് ശേഷം ഉള്ളി വില പെട്ടെന്ന് ഉയര്‍ന്ന ഞെട്ടലിലാണ് ഉപഭോക്താക്കളും വില്‍പ്പനക്കാരും. ഡിസംബര്‍ വരെ വില വര്‍ധന തുടരാനാണ് സാധ്യത. ‘ഉള്ളിയുടെ വരവ് കുറഞ്ഞതിനാല്‍ ഉയര്‍ന്ന നിരക്കിലാണ് വില. ഇന്ന് 350 രൂപ (5 കിലോയ്ക്ക്)യാണ് വില. ഇന്നലെ ഇത് 300 രൂപയായിരുന്നു. ഒരാഴ്ച […]

നവംബര്‍ രണ്ടിന് ഖത്തര്‍ എംബസിയില്‍ ഓപണ്‍ ഹൗസ്; ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കും

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ നവംബര്‍ രണ്ടിന് ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. രാജ്യത്തെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ എംബസി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പരിഹാരം തേടുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ അംബാസഡര്‍ വിപുലാണ് ഓപണ്‍ ഹൗസിന് നേതൃത്വം നല്‍കുന്നത്. നവംബര്‍ രണ്ട് വ്യാഴാഴ്ച മൂന്നു മണി മുതലാണ് പരിപാടി ആരംഭിക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നു വരെയാണ് രജിസ്ട്രേഷനുള്ള സമയം. ഓപണ്‍ ഹൗസില്‍ നേരിട്ട് ഹാജരാവുന്നവര്‍ക്ക് ലഭിക്കുന്ന സേവനം വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കും. വെബെക്സ് ഓണ്‍ലൈനിലൂടെ […]

സുരേഷ് ഗോപിക്ക് ഇപ്പോള്‍ സഞ്ചരിക്കുന്നത് ട്രാക്ക് തെറ്റിയാണെന്ന് കെ മുരളീധരന്‍

മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ മോശം പെരുമാറ്റത്തില്‍ സുരേഷ് ഗോപിക്കെതിരെ കെ. മുരളീധരന്‍ രംഗത്ത്. സുരേഷ് ഗോപി ചെയ്യുന്ന ഒരു കാര്യവും ശരിയല്ലെന്നും ഇപ്പോള്‍ സഞ്ചരിക്കുന്നത് മുഴുവന്‍ ട്രാക്ക് തെറ്റിയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. സമൂഹത്തില്‍ ചില നിയമങ്ങളും അതിര്‍ വരമ്പുകളുമൊക്കെയുണ്ട് അത് പാലിക്കണമെന്നും എന്ത് ചെയ്യുമ്പോഴും സൂക്ഷിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ മാപ്പ് ചോദിച്ച് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. ‘മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. […]

മുകേഷ് അംബാനിക്ക് വധഭീഷണി

മുകേഷ് അംബാനിക്ക് വധഭീഷണി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയ്ക്ക് വധഭീഷണി. ഇമെയില്‍ സന്ദേശം വഴിയാണ് വധഭീഷണി ലഭിച്ചത്. അംബാനിയുടെ കമ്പനിയുടെ ഐഡിയിലേക്ക് അജ്ഞാതന്‍ അയച്ച ഇ-മെയിലില്‍ 20 കോടി രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം കൊല്ലുമെന്നുമുള്ള ഭീഷണിയാണ് വന്നത്. ’20 കോടി രൂപ നല്‍കിയില്ലെങ്കില്‍ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടര്‍മാര്‍ ഞങ്ങള്‍ക്കുണ്ട്’ എന്നായിരുന്നു ഇ-മെയില്‍. ഒക്ടോബര്‍ 27 ന് രാത്രി 8.51 ന് ഷാദാബ് ഖാന്‍ എന്നു പേരുള്ള വ്യക്തിയില്‍ നിന്നാണ് ഇ-മെയില്‍ ലഭിച്ചതെന്ന് […]