October 7, 2026

ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള കാലാവധി നീട്ടി

ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള കാലാവധി നീട്ടി. ആധാര്‍കാര്‍ഡ് വിവരങ്ങളുടെ അപ്‌ഡേഷനും വിശദാംശങ്ങള്‍ ചേര്‍ക്കലും തിരുത്തലുമൊക്കെ സൗജന്യമായി ചെയ്യാന്‍ സെപ്തംബര്‍ 14 വരെയായിരുന്നു അവസരമൊരുക്കിയിരുന്നത്. ഇതിന്റെ അവസാന തിയതി ഡിസംബര്‍ 14 വരെ നീട്ടിയിട്ടുണ്ട്. നേരത്തെ ജൂണ്‍ 14 വരെയായിരുന്ന കാലാവധി നീട്ടിയാണ് സെപ്റ്റംബര്‍ 14 ആക്കിയിരുന്നത്. ഇതുകൊണ്ട് നല്ല പ്രതികരണം ലഭിച്ചതിനാല്‍ ആധാറിലെ രേഖകള്‍ അപ്ഡേറ്റ് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിസംബര്‍ 14 വരെ സൗജന്യം സേവനം നീട്ടിയെന്ന് യുഐഡിഎഐ ഔദ്യോഗിക വിശദീകരണക്കുറിപ്പില്‍ അറിയിച്ചു.

സിപിഎമ്മിന് വീണ്ടും പണിവരുന്നു, ഭീമന്‍ രഘുവിനൊപ്പം കൊടിപിടിക്കാന്‍ മേജര്‍ രവിയും

സിപിഎമ്മിനെ അടുത്തകാലത്തായി ഏറെ നാണക്കേടിലാക്കിയ സംഭവമാണ് ഭീമന്‍ രഘുവിന്റെ കോപ്രായങ്ങള്‍. വിപ്ലവ പാര്‍ട്ടിയെ തീര്‍ത്തും പരിഹസിക്കുന്ന രീതിയില്‍ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന നടന്‍ പാര്‍ട്ടിയെ ചില്ലറയൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. ചലചിത്ര പുരസ്‌കാര വേദിയിലെ നില്‍പ്പും സിനിമാ പ്രമോഷനുവേണ്ടി കൊടിയുമായെത്തിയതുമെല്ലാം ഭീമന്‍ രഘു സിപിമ്മിന്റെ മേല്‍വിലാസത്തിലാക്കി. ദീര്‍ഘകാലം ബിജെപിയില്‍ പ്രവര്‍ത്തിക്കുകയും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുകയുമൊക്കെ ചെയ്ത രഘു സിപിഎമ്മിലെത്തിയപ്പോള്‍ പൊടുന്നനെ സിനിമയിലെ തന്റെ കോമഡി കഥാപാത്രമായി മാറുകയായിരുന്നു. രഘുവിന്റെ കോമാളിത്തരങ്ങള്‍ അസഹ്യമായതോടെ സൈബര്‍ സഖാള്‍ക്കുതന്നെ ഇയാളോട് കൊടി താഴെവക്കാന്‍ പറയേണ്ടിവന്നു. ഭീമന്‍ രഘുവിന്റെ […]

കള്ളനോട്ടുകള്‍ വെളുപ്പിച്ചത് സഹകരണ ബാങ്ക് വഴിയോ? രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഇങ്ങനെ

ബിജെപി സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്നായി മാറിയ നോട്ടു നിരോധത്തിനുശേഷം പുറത്തിറങ്ങിയ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി സപ്തംബര്‍ 30 ആണ്. നോട്ട് പിന്‍വലിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമേ ശേഷിക്കുന്നൂള്ളുവെങ്കിലും 95 ശതമാനത്തിലധികവും തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്. കള്ളപ്പണം ഇല്ലാതാക്കുമെന്ന അവകാശവാദത്തോടെ 2016 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് നിലവിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്. ഇതേത്തുടര്‍ന്ന് പെട്ടെന്നുണ്ടായ നോട്ട് ക്ഷാമം മറികടക്കുന്നതിനായി 2000 രൂപ നോട്ടുകളും പുറത്തിറക്കി. 2016 നവംബര്‍ […]

അച്ചു ഉമ്മന്‍ ലോക്‌സഭയിലേക്ക്, വമ്പന്‍ നീക്കവുമായി കോണ്‍ഗ്രസ്‌

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കരുതപ്പെട്ടിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ചതോടെ ഇതേ തരംഗം ലോക്‌സഭയിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പുതിയ നീക്കം നടത്തുന്നത്.

ലോക്‌സഭയില്‍ മഅ്ദനി മത്സരിക്കും തന്ത്രമൊരുക്കുന്നത് കെസി

മഅ്ദനി കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരുന്നത് പൊളിറ്റിക്കൽ മാസ് എൻട്രിയാണ്. ഈ യാത്രയുടെ ക്രെഡിറ്റ് കോൺഗ്രസ് സ്വന്തമാക്കിക്കഴിഞ്ഞു. മഅ്ദനിയുടെ മകൻ പറഞ്ഞത് പോലെ കേരളത്തിലെ ഫാസിസ്റ്റുകളല്ലാത്ത ചില നല്ല മനുഷ്യർ വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ മൈലേജുണ്ടാക്കും.. VIDEO കാണു വിശദമായറിയാൻ

ഉമ്മന്‍ ചാണ്ടി മരിക്കാന്‍ കാത്തിരുന്നു, സത്യം വെളിപ്പെടുത്തി സരിത നായര്‍

ആ മന്ത്രിസഭയിലെ മന്ത്രിമാര്‍ അര്‍ധരാത്രിയില്‍ സരിതയുമായി ഫോണില്‍ സംസാരിച്ചത് ഇന്ത്യന്‍ ഭരണഘടന പഠിപ്പിക്കാനല്ലല്ലൊ എന്ന് പരിഹസിച്ചത് കെ മുരളീധരനാണ്. അന്നൊന്നും സരിത ഉമ്മന്‍ചാണ്ടിക്കെതിരെ എന്നല്ല, ഒറ്റ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും പ്രതികരിച്ചിരുന്നില്ല. വിശദവാര്‍ത്ത വീഡിയോയില്‍

പഴയ പാര്‍ലമെന്റും പുതിയ പാര്‍ലമെന്റും, ചില വസ്തുതകള്‍

1912-13 കാലഘട്ടത്തില്‍ ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തിന്റെ മാതൃകയില്‍ ബ്രിട്ടീഷ് വാസ്തുശില്പികളായ സര്‍ എഡ്വിന്‍ ല്യൂട്ടന്‍സ്, ഹെര്‍ബര്‍ട്ട് ബേക്കര്‍ എന്നിവരാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ രൂപകല്‍പന നിര്‍വഹിച്ചത്. 1918ല്‍ കെട്ടിടത്തിന് വൃത്താകൃതിയിലുള്ള ഘടന മതിയെന്ന് തീരുമാനമായി. ഇത് കൊളോസിയം മാതൃകയിലുള്ള ഒരു രൂപം കെട്ടിടത്തിന് ലഭിക്കാന്‍ സഹായിക്കുമെന്നായിരുന്നു അവര്‍ കരുതിയത്. എന്നാല്‍ മധ്യപ്രദേശിലെ ചൗസത്ത് യോഗിണി ക്ഷേത്രത്തിന്റെ ഘടനയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പാര്‍ലമെന്റ് കെട്ടിടത്തിന് വൃത്താകൃതി നല്കിയതെന്നൊരു പ്രചാരണമുണ്ട്. പക്ഷേ ഇതിനെ സാധൂകരിക്കുന്ന ചരിത്രരേഖകള്‍ ലഭ്യമല്ല. 1921 ല്‍ […]

സൈബര്‍ സെല്ലിന്റെ പേരില്‍ പണമാവശ്യപ്പെട്ട് സന്ദേശം, വിദ്യാര്‍ഥി ജീവനൊടുക്കി

കോഴിക്കോട്: സൈബര്‍ സെല്ലിന്റെ പേരില്‍ പണമാവശ്യപ്പെട്ട് വ്യാജ സന്ദേശം ലഭിച്ച വിദ്യാര്‍ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ആദിനാഥ് (16) ആണ് മരിച്ചത്. കോഴിക്കോട് ചേവായൂരില്‍ ബുധനാഴ്ചയാണ് വിദ്യാര്‍ഥിയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥി ലാപ്പ്‌ടോപ്പില്‍ സിനിമ കാണുന്നതിനിടെ 33900 രൂപ ആവശ്യപ്പെട്ട് സന്ദേശമെത്തുകയായിരുന്നു. ആറ് മണിക്കൂറിനുള്ളില്‍ പണം നല്‍കണമെന്നായിരുന്നു ആവശ്യം. നിയമ വിരുദ്ധമായ സൈറ്റില്‍ കയറിയെന്നും പണം തന്നില്ലെങ്കില്‍ പൊലീസില്‍ വിവരം അറിയിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്നും ആയിരുന്നു ലഭിച്ച സന്ദേശം. […]

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ സാധ്യതയെന്ന് ബെന്നി ബെഹനാന്‍ എം പി

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നു തന്നെ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ സാധ്യതയെന്ന് ബെന്നി ബെഹനാന്‍ എംപി. തങ്ങളെപ്പോലുള്ളവരുടെ ആഗ്രഹം രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കണമെന്നാണെന്നും ഈ ആവശ്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും ബെന്നി ബെഹനാന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ മാറിനില്‍ക്കാനുള്ള വിവേകം ഇടതുപക്ഷം കാണിക്കണമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും പുതുപ്പള്ളി വിജയത്തിന് ശേഷം മാധ്യമങ്ങളെ കാണാന്‍ വന്നപ്പോള്‍ പെരുമാറിയ രീതിയില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ […]

നിപ ബാധിച്ച രണ്ട് പേരും നെഗറ്റീവ്, ഇന്ന് ആശുപത്രി വിടും

കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേരും ഇന്ന് ആശുപത്രി വിടും. മരിച്ച മരുതോങ്കര സ്വദേശിയുടെ ഒമ്പത് വയസുള്ള മകനും മാതൃസഹോദരനും നിപ നെഗറ്റീവായി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒമ്പത് വയസ്സുകാരന്‍ നിപയെ അതിജീവിച്ചത് ആരോഗ്യവകുപ്പിന് വലിയ ആശ്വാസമാണ്. പ്രോട്ടോകോള്‍ പ്രകാരമുളള രണ്ട് റിസള്‍ട്ടുകളും നെഗറ്റീവായതോടെയാണ് ഇവര്‍ ആശുപത്രി വിടുന്നത്. ഇതിനിടെ പരിശോധനക്കയച്ച വവ്വാല്‍ സാമ്പിളുകളില്‍ നിപ വൈറസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ വവ്വാല്‍ ഉള്‍പ്പെടെ വിവിധ ജീവികളുടെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിരുന്നു. ഭോപ്പാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് […]