October 7, 2026

വടകര മുന്‍ എംഎല്‍എ എം കെ പ്രേംനാഥ് അന്തരിച്ചു

കോഴിക്കോട്: വടകര മുന്‍ എംഎല്‍എ ആയിരുന്ന എം കെ പ്രേംനാഥ് (74) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നിലവിലെ എല്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന എം കെ പ്രേമനാഥ് 2006 മുതല്‍ 2011 വരെയാണ് വടകര എംഎല്‍എ ആയി പ്രവര്‍ത്തിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഭൗതിക ശരീരം 12 മണിക്ക് വടകര ടൗണ്‍ ഹാളിലും 2.30ന് ഓര്‍ക്കാട്ടേരി പാര്‍ട്ടി ഓഫീസായ ജെപി ഭവനിലും നാലുമണിക്ക് തട്ടോളിക്കരയിലെ തറവാട് വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. […]

വടക്കന്‍ജില്ലകളിലും മധ്യകേരളത്തിലും മഴ കനക്കും; കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടില്ലെങ്കിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമായേക്കും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളതീരത്തെ മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും ബീച്ചിലേക്കുള്ള യാത്രകളും, കടലില്‍ ഇറങ്ങിയുള്ള യാത്രകളും പൂര്‍ണമായും ഒഴിവാക്കണം എന്ന് നിര്‍ദേശമുണ്ട്.

മലയാള സിനിമയ്ക്ക് ഒരു പിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച കെ ജി ജോര്‍ജ് വിടവാങ്ങി

കൊച്ചി: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോര്‍ജ് അന്തരിച്ചു. 78 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്തരിച്ചത്. ഒരുപിടി മികച്ച സിനിമകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് കെ ജി ജോര്‍ജ്. കാലത്തിന് മുന്നേ സഞ്ചരിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് വിസ്മയമാണ്. യവനിക, ഇരകള്‍, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളാണ്. ഇലവങ്കോട് ദേശമാണ് […]

സംസാരിച്ച് കഴിയുന്നതിന് മുമ്പേ അനൗണ്‍സ്‌മെന്റ്, ഉദ്ഘാടന വേദിയില്‍ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി

കാസര്‍കോട് ബേഡഡുക്ക സര്‍വ്വീസ് സഹകരണ ബാങ്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയില്‍ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി. മുഖ്യമന്ത്രി സംസാരിച്ച് അവസാനിപ്പിക്കുന്നതിന് മുമ്പ് പിന്നീട് നടക്കാന്‍ പോകുന്ന പരിപാടികളുടെ അനൗണ്‍സ്‌മെന്റ് നടത്തിയതാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്. ഔദ്യോഗികമായി കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു എന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെ അനൗണ്‍സ്‌മെന്റ് തുടരുകയായിരുന്നു. ഞാന്‍ പറഞ്ഞ് കഴിഞ്ഞില്ലായിരുന്നു. ഞാന്‍ പറഞ്ഞ് കഴിഞ്ഞാലല്ലേ അനൗണ്‍സ്‌മെന്റ് നടത്തുക ? അയാള്‍ക്ക് ചെവിടും കേള്‍ക്കത്തില്ല തോന്നുന്നു. ഇതൊന്നും ശരിയായ ഏര്‍പ്പാടല്ല എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വേദിയില്‍ നിന്നും […]

പ്രേക്ഷകര്‍ക്ക് വന്‍ സര്‍പ്രൈസ്, നാളെ മുതല്‍ ആര്‍.ഡി.എക്സ് നെറ്റ്ഫ്ളിക്സില്‍

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ആര്‍.ഡി.എക്സ് സെപ്തംബര്‍ 24 മുതല്‍ സ്വന്തമാക്കിയത്. എട്ടുകോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ആര്‍.ഡി.എക്സ് ബോക്സ് ഓഫീസില്‍ നിന്നും 84 കോടിയോളം സ്വന്തമാക്കി. ഒരു പളളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്നങ്ങളും അതേ തുടര്‍ന്നുളള സംഭവവികാസങ്ങളാണ് കഥാ സന്ദര്‍ഭം. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിന്റെ ഹൈലൈറ്റ് എന്നുപറയുന്നത് പൊടിപാറുന്ന ആക്ഷന്‍ രംഗങ്ങളാണ്. മാസ് പടം ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത്.

ജിയോ എയര്‍ഫൈബര്‍ ലോഞ്ച് ചെയ്തു

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം സേവനദാതാക്കളായ ജിയോ രാജ്യത്ത് എയര്‍ഫൈബര്‍ സേവനം ആരംഭിച്ചു. ജിയോ എയര്‍ഫൈബര്‍ നിലവില്‍ രാജ്യത്തെ എട്ട് നഗരങ്ങളില്‍ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. ഫൈബര്‍ കേബിള്‍ ഇല്ലാതെ തന്നെ വയര്‍ലെസ് ആയി അതിവേഗ ഇന്റര്‍നെറ്റ് നല്‍കുന്ന സേവനമാണ് എയര്‍ഫൈബര്‍. നേരത്തെ എയര്‍ടെല്ലും ഇത്തരം സേവനം ആരംഭിച്ചിരുന്നു. ജിയോ എയര്‍ഫൈബറിലൂടെ ഉപഭോക്താക്കള്‍ക്ക് സൂപ്പര്‍-ഹൈ-സ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയാണ് നല്‍കുന്നത്. തടസ്സങ്ങളില്ലാത്ത ഇന്റര്‍നെറ്റ് ആക്‌സസ് നല്‍കുന്നു എന്നതാണ് ഈ സേവനത്തിന്റെ പ്രത്യേകത. ജിയോ എയര്‍ഫൈബര്‍ പ്ലാനുകള്‍ ജിയോഫൈബര്‍ പ്ലാനുകളില്‍ നിന്നും […]

ബിരിയാണിക്കൊപ്പം അധികം സലാഡ് ചോദിച്ച യുവാവിനെ മര്‍ദിച്ചുകൊന്നു; അഞ്ചുപേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: ബിരിയാണിക്കൊപ്പം നല്‍കിയ സലാഡ് അധികമായി ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ചു. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍, രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ ഹൈദരാബാദിലെ പഞ്ചഗുട്ട ക്രോസ്‌റോഡ് ഏരിയയിലെ മെറിഡിയന്‍ ബിരിയാണി റസ്റ്റോറന്റിലാണ് സംഭവം. ഹൈദരാബാദിലെ ചന്ദ്രലോക് പ്രദേശത്തെ ലിയാഖത്ത് (32) ആണ് മരിച്ചത്. യുവാവും ഹോട്ടല്‍ ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ബിരിയാണിക്കൊപ്പം നല്‍കിയ സലാഡ് യുവാവ് വീണ്ടും ചോദിച്ചതോടെയാണ് ഹോട്ടലിലെ ജീവനക്കാരുമായി […]

പന്നികള്‍ കൃഷി നശിപ്പിച്ചു; മൂന്ന് പേരെ ആള്‍ക്കൂട്ടം അടിച്ചു കൊന്നു

റാഞ്ചി: പന്നികള്‍ കൃഷി നശിപ്പിച്ചെന്നാരോപിച്ച് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മുന്നുപേരെ ആള്‍ക്കൂട്ടം അടിച്ചു കൊന്നു. ജാര്‍ഖണ്ഡിലെ ഒര്‍മഞ്ചി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഝഞ്ജി തോല ഗ്രാമത്തിലാണ് സംഭവം. പത്തോളം പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് റാഞ്ചി റൂറല്‍ പോലീസ് സൂപ്രണ്ട് ഹാരിസ് ബിന്‍ സമാന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ജനേശ്വര്‍ ബേഡിയ (42), സരിതാ ദേവി (39), സഞ്ജു ദേവി (25) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് ജനക്കൂട്ടം […]

പന്നിയിറച്ചി കഴിക്കുന്നതിന് മുമ്പ് ഇസ്ലാം പ്രാര്‍ത്ഥന ചൊല്ലി ടിക്ടോക്കില്‍ പ്രചരിപ്പിച്ച യുവതിക്ക് രണ്ട് വര്‍ഷം തടവ്

ജക്കാര്‍ത്ത: ഇന്തോനീഷ്യയില്‍ പന്നിയിറച്ചി കഴിക്കുന്നതിനു മുന്‍പ് ഇസ്‌ലാമിക പ്രാര്‍ഥന ചൊല്ലുകയും അത് ടിക്ടോക്കില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവതിക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇന്തോനീഷ്യയിലെ മതനിന്ദ നിയമപ്രകാരം സമൂഹമാധ്യമത്തില്‍ ലിന മുഖര്‍ജി എന്നറിയപ്പെടുന്ന ലിന ലുത്ഫിയാവതിയ്‌ക്കെതിരെയാണ് കേസ്. ബാലി സന്ദര്‍ശനത്തിനിടെയാണ് യുവതി ഇസ്‌ലാമിക പ്രാര്‍ഥന ചൊല്ലിയതിനു ശേഷം പന്നിയിറച്ചി കഴിക്കുകയും അതിന്റെ വീഡിയോ ടിക്ടോക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത്. മുപ്പത്തിമൂന്നുകാരിയായ ലിനയ്ക്കു സുമാത്ര ദ്വീപിലെ പാലേംബംഗ് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തിനും […]

സുഹൃത്തിന്റെ ഫ്ളാറ്റില്‍ പാര്‍ട്ടിക്കെത്തിയ വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു

ലഖ്‌നൗ: സുഹൃത്തിന്റെ ഫ്ലാറ്റില്‍ നടന്ന പാര്‍ട്ടിക്കിടെ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു. നിഷ്താ ത്രിപാഠി എന്ന 23 കാരിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവിലെ ദയാല്‍ റെസിഡന്‍സിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം. യുവതിയുടെ മരണത്തില്‍ സുഹൃത്ത് ആദിത്യ പഥക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. ലഖ്‌നൗവിലെ ചിന്‍ഹട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അബദ്ധത്തില്‍ വെടിയേറ്റതാണോ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കേസിലെ മുഖ്യപ്രതി ആദിത്യ പഥക്കിനെ കസ്റ്റഡിയിലെടുത്ത പോലീസ് നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. ആദിത്യ […]