October 9, 2026

വോട്ടര്‍പട്ടിക ക്രമക്കേടില്‍ ആഞ്ഞടിക്കാന്‍ ഇന്‍ഡ്യ സഖ്യം; 300 എംപിമാരെ അണിനിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിഷേധം

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇന്‍ഡ്യ സഖ്യം. രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍പട്ടിക തട്ടിപ്പ് ആരോപണത്തെ ചര്‍ച്ചയാക്കാനും പ്രധാന വിഷയമായി ഉയര്‍ത്താനുമാണ് ധാരണ. ഇന്‍ഡ്യ സഖ്യത്തിലെ 300 എംപിമാരെ പങ്കെടുപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് വന്‍ പ്രതിഷേധം സംഘടിപ്പിക്കും. നാളെ പാര്‍ലമെന്റില്‍ നിന്നും 11.30ന് ആരംഭിക്കുന്ന മാര്‍ച്ചിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും. Also Read; ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ച ജഗ്ദീപ് ധന്‍കര്‍ എവിടെ? കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യമുയര്‍ത്തി കപില്‍ സിബല്‍ മാര്‍ച്ചിന് ശേഷം നേതാക്കള്‍ […]

ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ച ജഗ്ദീപ് ധന്‍കര്‍ എവിടെ? കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യമുയര്‍ത്തി കപില്‍ സിബല്‍

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവെച്ച ജഗ്ദീപ് ധന്‍കര്‍ എവിടെയാണെന്ന ചോദ്യം ഉയര്‍ത്തി രാജ്യസഭ എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ‘ലാപതാ ലേഡീസ്’ എന്ന സിനിമയെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും എന്നാല്‍ ലാപതാ (കാണാതായ) വൈസ് പ്രസിഡന്റ് എന്ന് കേള്‍ക്കുന്നത് ആദ്യമാണെന്നും കപില്‍ സിബല്‍ പറഞ്ഞു. Also Read; ഓണ്‍ലൈന്‍ മദ്യവില്‍പനയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മന്ത്രി എം ബി രാജേഷ് ജൂലൈ 22ന് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജഗ്ദീപ് ധന്‍കര്‍ […]

കൊടി സുനിക്ക് ജയിലിനകത്തും സഹായം; മൊബൈല്‍ഫോണ്‍ കണ്ടെടുത്തു

കണ്ണൂര്‍: ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിക്ക് ജയിലിനകത്തും പുറത്തും സഹായം ലഭിക്കുന്നുണ്ടെന്ന് വിമര്‍ശനം. ജയില്‍ ഡിഐജി പങ്കെടുത്ത യോഗത്തിലാണ് വിമര്‍ശനം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഡിഐജി വി. ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു യോഗത്തിന് ശേഷം ജയിലില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മൊബൈല്‍ഫോണ്‍ കണ്ടെടുത്തു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കൊടി സുനിക്കും ടി.പി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍ക്കും ജയിലിനകത്ത് ചില ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും സഹായം കിട്ടുന്നുണ്ടെന്ന് ചില ഉദ്യോഗസ്ഥര്‍ ഡിഐജിയോട് […]

ഓണ്‍ലൈന്‍ മദ്യവില്‍പനയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പനയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. എടുത്തു ചാടുന്ന തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വരുമാന വര്‍ദ്ധനവിന് മറ്റുകാര്യങ്ങള്‍ ആലോചിക്കേണ്ടിവരും. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മദ്യത്തിന് വില കൂട്ടിയിട്ടില്ല. മറ്റു പല സംസ്ഥാനങ്ങളും വര്‍ദ്ധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. Also Read; ബെംഗളൂരിവില്‍ പുതിയ സ്റ്റേഡിയം വരുന്നു; 80,000 ഇരിപ്പിടങ്ങള്‍, ചിലവ് 1650 കോടി ഓണ്‍ലൈന്‍ മദ്യവില്‍പനയുടെ കാര്യത്തില്‍ പ്രൊപ്പോസല്‍ നേരത്തെയും എത്തിയിട്ടുണ്ട്. എന്നാല്‍ തല്‍ക്കാലം അത് പരിഗണിക്കേണ്ടതില്ല […]

ബെംഗളൂരിവില്‍ പുതിയ സ്റ്റേഡിയം വരുന്നു; 80,000 ഇരിപ്പിടങ്ങള്‍, ചിലവ് 1650 കോടി

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഐപിഎല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ പുതിയ സ്റ്റേഡിയത്തിന് അനുമതി നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ. നഗരത്തില്‍ നിന്നു 30 കിലോമീറ്റര്‍ മാറി 80,000 ഇരിപ്പിടങ്ങളുള്ള പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. തെക്കന്‍ ബെംഗളൂരുവിലെ ബൊമ്മസന്ദ്രയ്ക്കു സമീപം സൂര്യസിറ്റിയില്‍ 100 ഏക്കര്‍ സ്ഥലത്ത് 1650 കോടി രൂപ ചെലവില്‍ ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മിക്കും. Also Read: വനം വകുപ്പിനും വനം മന്ത്രിക്കുമെതിരെ പരസ്യ സമരവുമായി സിപിഐ എംഎല്‍എ 8 ഇന്‍ഡോര്‍, […]

വനം വകുപ്പിനും വനം മന്ത്രിക്കുമെതിരെ പരസ്യ സമരവുമായി സിപിഐ എംഎല്‍എ

ഇടുക്കി: വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് ഭരണപക്ഷത്തുള്ള സിപിഐ എംഎല്‍എ വനംവകുപ്പിനും വനംമന്ത്രിക്കുമെതിരെ പരസ്യ സമരം തുടങ്ങി. ഇടുക്കിയിലെ പീരുമേട് എംഎല്‍എ വാഴൂര്‍ സോമനാണ് എകെ ശശീന്ദ്രനും വകുപ്പിനുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയത്. Also Read; അതുല്യയുടെ മരണം; ഭര്‍ത്താവ് പിടിയില്‍, ക്രൈം ബ്രാഞ്ചിന് കൈമാറും ഇടുക്കിയിലെ പീരുമേട് മണ്ഡലത്തില്‍ മാത്രം മൂന്നു പേരാണ് ഈ വര്‍ഷം കാട്ടാന ആക്രമണത്തില്‍ മരിച്ചത്. പെരുവന്താനം പഞ്ചായത്തിലെ കൊമ്പന്‍പാറയില്‍ സോഫിയ ഇസ്മയിലും പീരുമേട് പ്ലാക്കത്തടത്ത് സീതയും മതമ്പയില്‍ വച്ച് തമ്പലക്കാട് […]

അതുല്യയുടെ മരണം; ഭര്‍ത്താവ് പിടിയില്‍, ക്രൈം ബ്രാഞ്ചിന് കൈമാറും

തിരുവനന്തപുരം: ഷാര്‍ജയില്‍ അതുല്യ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ച് പിടികൂടി. അതുല്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൊല്ലത്ത് പൊലീസ് സതീഷിനെതിരെ കേസ് എടുത്തിരുന്നു. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ സതീഷിനെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇയാളെ ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറും. അതുല്യയുടെ മരണത്തില്‍ സതീഷിന് പങ്കുണ്ടെന്ന് കാണിച്ച് സഹോദരി അഖില നല്‍കിയ പരാതിയില്‍ ഷാര്‍ജ പൊലീസും അന്വേഷണം നടത്തിയിരുന്നു. 2025 […]

മോഹന്‍ലാല്‍ മുഖ്യവേഷത്തില്‍; തരംഗമായി കെസിഎല്‍ പരസ്യചിത്രം

തൃശൂര്‍: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന്റെ ഔദ്യോഗിക പരസ്യചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പരസ്യചിത്രം പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ 10 ലക്ഷത്തിലധികം കാഴ്ചക്കാരെ സ്വന്തമാക്കി. മോഹന്‍ലാല്‍ മുഖ്യവേഷത്തിലെത്തി എന്നതാണ് ശ്രദ്ധേയം. Also Read: ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു ഒരു സാധാരണ പരസ്യം എന്നതിന് അപ്പുറം ഒരു കൊച്ചു സിനിമയുടെ ആവേശവും ആകാംഷയും പകരുന്ന ചിത്രം ക്രിക്കറ്റ് പ്രേമികളും സിനിമാ ആരാധകരും ഒരുപോലെയാണ് ആഘോഷിക്കുന്നത്. മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ‘ആറാം തമ്പുരാന്റെ’ ശില്‍പികളായ സംവിധായകന്‍ […]

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ഓപ്പറേഷന്‍ അഖാലിന്റെ ഭാഗയമായി ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. Also Read: ബഹിരാകാശ സഞ്ചാരി ജിം ലോവല്‍ അന്തരിച്ചു ആഗസ്ത് ഒന്നിനാണ് ദക്ഷിണ കശ്മീരിലെ അഖാലില്‍ സുരക്ഷാ സേന ഭീകരവിരുദ്ധ ദൗത്യം ആരംഭിച്ചത്. വനത്തില്‍ ഭീകരവാദികളുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈനിക നടപടി. സൈന്യവും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് ഭീകരവിരുദ്ധ ദൗത്യം നടത്തുന്നത്.

ബലാത്സംഗക്കേസ്; വേടനെ അറസ്റ്റ് ചെയ്യാന്‍ പോലീസ്

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പോലീസ്. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. വേടന്‍ കേരളത്തില്‍ ഇല്ലെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടക്കുക. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18 ലേക്ക് മാറ്റിയിരുന്നു. വേടന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ് ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് […]